ഐസിഎസ്എസ്ആറിന്റ ഗവേഷണ പദ്ധതി. കേരളത്തിലെ കോളേജ് അധ്യാപകർക്ക് അംഗീകാരം; 15 ലക്ഷം രൂപ ഗ്രാന്റ്
കാലടി: ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ)ന്റെ വിഷൻ വികസിത് ഭാരത് സ്‌കീമിന്റെ ഭാഗമായി ‘ഗ്രാമീണ വിനോദസഞ്ചാരം കേരളത്തിലെ തദ്ദേശവാസികളുടെ ഉപജീവന വൈവിധ്യവൽക്കരണത്തിന് ‘ എന്ന വിഷയത്തിൽ ഗവേഷണ പദ്ധതിക്കായി ഐസിഎസ്എസ്ആർ 15 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ചു. ഗ്രാമീണ വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ കണ്ടെത്തുന്നതിനും, വന്യജീവി സങ്കേതങ്ങളിലെ ടൂറിസത്തിലെ നൂതന സാധ്യതകൾ പഠിക്കുന്നതിനും, കേരളത്തിലെ പ്രധാന സുഗന്ധവ്യഞ്ജനങ്ങളുടെ വിപണി ടൂറിസവുമായി ബന്ധപ്പെടുത്തുകയും ചെയ്യുവാൻ നവീനപദ്ധതികളുടെ സാധ്യതകൾ കണ്ടെത്തുന്നതിനും, ഇവയെ തദ്ദേശീയ ജനതയുടെ ഉപജീവന […]
അങ്കമാലി കൊലപാതകം; പ്രതികൾ അറസ്റ്റിൽ
അങ്കമാലി: കൊലപാതക കേസിൽ പ്രതികൾ അറസ്റ്റിൽ. ഏഴാറ്റുമുഖം അമ്പാട്ട് വീട്ടിൽ അരുൺകുമാർ (36), താബോർ അരണാട്ടുകരക്കാരൻ വീട്ടിൽ ജിനേഷ് (40), കൊരട്ടി അടിച്ചിലി കിലുക്കൻ വീട്ടിൽ സിവിൻ (33) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്, അങ്കമാലി മുന്നൂർപ്പിള്ളി ഭാഗത്ത് രഘു എന്നയാൾ മരണപ്പെട്ട കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സതീഷ് എന്നയാളും കൂട്ടാളികളും രഘുവിനെ കാറിൽ കയറ്റികൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിച്ചതിന് ശേഷം രഘുവിൻ്റെ സുഹൃത്തായ സുജിത്തിൻ്റെ വീടിന് സമീപം ഇറക്കി വിടുകയായിരുന്നു. […]
യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
അങ്കമാലി: യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി പാലിശേരി കൂരത്ത് വീട്ടിൽ ബാബുവിൻ്റെ മകൻ രഘു (35) ആണ് മരിച്ചത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിൻ്റെ വീട്ടിൽ വച്ചാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് രഘു സുജിത്തിൻ്റെ വീട്ടിൽ എത്തിയത്. കുറച്ചു പേർ തന്നെ മർദ്ദിച്ചതായി രഘു സുജിത്തിനോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. രാവിലെ വിളിച്ചപ്പോൾ എഴുന്നേൽക്കാതിരുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് മരണം സംഭവിച്ചതായി അറിയുന്നത്. മർദ്ദനമേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഉന്നത […]
ടോളിന്‍സ് ടയേഴ്‌സ് 230 കോടി രൂപയുടെ ഓഹരി വില്പനക്ക്; ടോളിന്‍സിലെ ജീവനക്കാർക്ക് കമ്പനി അഞ്ചു ശതമാനം ഓഹരി സൗജന്യമായി നല്‍കി
കൊച്ചി: വാഹനങ്ങളുടെ ടയറുകളും അനുബന്ധ ഉൽപന്നങ്ങളും നിർമിക്കുന്നതിൽ രാജ്യത്ത് മുൻനിരയിലുള്ള എറണാകുളം കാലടിയില്‍ പ്രവര്‍ത്തിക്കുന്ന ടോളിന്‍സ് ടയേഴ്‌സ് 230 കോടി രൂപയുടെ ഓഹരി വില്പനയുമായി പുതിയ ഉയരങ്ങളിലേക്ക്. ഒരു ഓഹരിക്ക് 215 മുതൽ 226 രൂപ വരുന്ന പ്രൈസ് ബാൻഡിലാണ് ടോളിന്‍സ് ടയേഴ്‌സ് ലിമിറ്റഡ് ഓഹരി വിപണിയിലേക്കു പ്രവേശിക്കുന്നത്. പ്രാഥമിക ഓഹരി വില്പനയായ ഇനീഷ്യൽ പബ്ലിക് ഓഫറിങ് (ഐപിഒ) സെപ്റ്റംബർ ഒമ്പത് തിങ്കളാഴ്ച തുറക്കും. ബുധനാഴ്ച്ച വരെ അപേക്ഷിക്കാം. അഞ്ച് രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും തറവില […]
കാലടി പ്ലാന്റേഷനിൽ ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴക്ക്
കാലടി പ്ലാന്റേഷനിൽ ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം. സ്‌കൂട്ടർ യാത്രികരായ ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. അയ്യമ്പുഴ സ്വദേശികളായ ബിജുവും, ഭാര്യ സോഫിയുമ്മാണ് രക്ഷപ്പെട്ടത്. വൈകീട്ട് 7. 30 ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. അയ്യമ്പുഴ ചെക്‌പോസ്റ്റ് കഴിഞ്ഞ് കുളിരാംന്തോട് അമ്പലത്തിന് സമീപത്ത് വച്ചാണ് അന ഇവരുടെ അടുത്തേക്ക് പാഞ്ഞടുത്തത്. ആന സ്‌കൂട്ടർ മറിച്ചിട്ടു. ആനയുടെ കാലിന് ഇടയിൽ ദമ്പതികൾ പെട്ടു. ഹെൽമെറ്റ് ആനയുടെ കാലിൽ തട്ടി. അതിനാൽ ഇവരുടെ ശരീരത്ത് ആനയുടെ […]
പെൺകുട്ടിയെ അറിയില്ല, അടിസ്ഥാന രഹിതമായുള്ള ആരോപണമാണ്. സത്യം തെളിയിക്കും: നിവിൻ പോളി
കൊച്ചി: ബലാത്സംഗ കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ നിവിൻ പോളി. അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്നും അവരുമായി സംസാരിച്ചിട്ടില്ലെന്നും പരിചയമില്ലെന്നും നിവിൻ പോളി പറഞ്ഞു. അടിസ്ഥാന രഹിതമായുള്ള ആരോപണമാണ്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നത്. വാര്‍ത്ത നല്‍കുന്നതിൽ കുഴപ്പമില്ല. പക്ഷേ കാര്യങ്ങള്‍ അന്വേഷിച്ചിട്ട് കൊടുത്താല്‍ നല്ലതാകും. എന്‍റെ ഭാഗത്ത് ന്യായം ഉണ്ടെന്ന് 100ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ഇന്ന് തന്നെ വാര്‍ത്താസമ്മേളനം വിളിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനാല്‍ കേസ് അതിന്‍റെ വഴിക്ക് പോകും. നിയമപരായി പോരാടും. അതിന്‍റെ […]
യുവനടിയുടെ പരാതി; നടന്‍ അലൻസിയറിനെതിരെ ലൈംഗികാതിക്രമ കേസ്
തിരുവനന്തപുരം: നടന്‍ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് കേസെടുത്തത്. 2017ൽ ബംഗളൂരുവിൽ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് യുവനടിയുടെ പരാതി. ഐപിസി 354 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസന്വേഷണം ഏറ്റെടുക്കും.



