06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
354 views 0 sec 0 Comment

ഫ്രഞ്ച് ചലച്ചിത്ര ആചാര്യനെക്കുറിച്ചു മലയാളി വൈദികന്‍റെ ഗ്രന്ഥം

admin - December 15, 2024

കൊച്ചി: ലോകസിനിമയിലെ ഫ്രഞ്ച് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ റോബർട്ട്‌ ബ്രെസോണിനെക്കുറിച്ചും (1901 – 1999 ) അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങളെക്കുറിച്ചും പഠനഗ്രന്ഥം തയാറാക്കി മലയാളി വൈദികൻ. സീറോ മലങ്കര സഭയിലെ തിരുവല്ല അതിരൂപത വൈദികനും കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ റവ.ഡോ. സിബു ഇരിന്പിനിക്കലാണു ബ്രെസോണിന്‍റെ സിനിമകളെ ദൈവശാസ്ത്രപശ്ചാത്തലത്തിൽ പഠനവിധേയമാക്കുന്ന “റോബർട്ട്‌ ബ്രെസോൺ സിനിമാട്ടോഗ്രഫി” എന്ന ശ്രദ്ധേയഗ്രന്ഥത്തിന്‍റെ രചയിതാവ്.

ഫ്രഞ്ച് വിപ്ലവം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ ചരിത്രസംഭവങ്ങളും ദസ്തയോവ്സ്കി ഉൾപ്പടെയുള്ള സാഹിത്യപ്രതിഭകളുടെ ജീവിതങ്ങളും ബ്രെസോണിന്‍റെ സൃഷ്ടികളെ സ്വാധീനിച്ചിട്ടുണ്ട്. കത്തോലിക്കൻ എന്ന നിലയിൽ കലാമൂല്യമുള്ള തന്‍റെ സിനിമകളിലൂടെ ആത്മീയാന്വേഷണത്തിന്‍റെ ധാരകളും അദ്ദേഹം തുറന്നിട്ടു. ദൈവം, മനുഷ്യൻ, മരണം, സ്വർ‌ഗം എന്നിവയെ അഭ്രപാളിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയ ദാർശനികമായി സമീപിക്കുന്ന സിനിമകളാണ് ബ്രെസോണിന്‍റേത്. ലോകസിനിമയിലെ വിഖ്യാതമായ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയിയെത്തി. ബ്രെസോണിന്‍റെ 13 സിനിമകളെ ആഴത്തിൽ വിശകലന വിധേയമാക്കുന്ന “റോബർട്ട്‌ ബ്രെസോൺ സിനിമാട്ടോഗ്രഫി” സിനിമയിലെ മൂല്യങ്ങളെയും കലയിലെ ആത്മീയധാരകളെയും അന്വേഷിക്കുന്നവർക്കു വലിയ മുതൽക്കുട്ടാവുന്ന രചനയാണ്.

പാലാരിവട്ടം പിഓസി യിൽ ഇന്നു 3.30നു നടക്കുന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിൽ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, പ്രഫ. എം കെ സാനു, സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, പ്രഫ. ശിവപ്രസാദ് കവിയൂർ, ഡോ. ജിജി കൂട്ടുമ്മേൽ, ഡോ. പ്രിമുസ് പെരിഞ്ചേരി, ഡോ. ജോർജ് തയ്യിൽ, സംവിധായകൻ ജോസ് തോമസ്, സിറിയക്ക്‌ ആലഞ്ചേരി എന്നിവർ പങ്കെടുക്കും.

PREVIOUS

ഹൈക്കോടതിക്ക് സമീപം മംഗളവനത്തിൽ അജ്ഞാത മൃതദേഹം; ഗേറ്റിലെ കമ്പിയിൽ കോർത്ത നിലയിൽ

NEXT

ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചു, നവദമ്പതികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം
Related Post
July 28, 2024
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്
July 23, 2024
ദേശീയ സഹകരണ നയം പരിഗണനയിൽ; 5 സംസ്ഥാനങ്ങൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ്
April 23, 2024
ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ
December 21, 2024
പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിലായി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved