നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിടച്ചു
പെരുമ്പാവൂർ: നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിടച്ചു. വേങ്ങൂർ ചൂരമുടി ഭാഗത്ത് കൊട്ടിശ്ശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കോടനാട്, കുറുപ്പംപടി, കാലടി, കുന്നത്തുനാട്, കോട്ടപ്പടി പോലീസ് സ്‌റ്റേഷൻ പരിധികളിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ മോഷണം, ഭീഷണിപ്പെടുത്തൽ അതിക്രമിച്ച് കടക്കൽ തുടങ്ങി 12 കേസുകളിൽ പ്രതിയാണ്. ഈ […]
അജ്മലിനെതിരേ നരഹത്യാക്കുറ്റം, ഡോ. ശ്രീക്കുട്ടിയും പ്രതി
കൊല്ലം: സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ കാറോടിച്ചിരുന്ന അജ്മലിന്റെ സുഹൃത്തായ വനിതാ ഡോക്ടര്‍ക്കെതിരേയും പോലീസ് കേസെടുത്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനി ഡോ. ശ്രീക്കുട്ടി(27)ക്കെതിരേയാണ് ശാസ്താംകോട്ട പോലീസ് പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. വനിതാ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈകീട്ടോടെ മുഖ്യപ്രതി അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. രണ്ടുപേരും നിലവില്‍ ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിലാണ്. മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് […]
വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ
കൊല്ലം: വൃദ്ധയെ കൊല്ലത്ത് അതിക്രൂരമായി പീഡിപ്പിച്ചു. 73കാരി നേരിട്ടത് ക്രൂരമായ ലൈംഗിക പീഡനമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. നിവർന്ന് നിൽക്കാൻ പോലും ശേഷിയില്ലാത്ത വയോധികയെ ആണ് പീഡിപ്പിച്ചത്. ക്രൂരമായി മർദ്ദിച്ച ശേഷം ശബ്ദം ഉണ്ടാക്കാതിരിക്കാനായി കൈ വായയിൽ തിരുകി കയറ്റി. സംഭവത്തിൽ തങ്കശ്ശേരി കുളപ്പറമ്പ് ജോമോൻ വില്ലയിൽ ജോസഫിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. വയോധിക ഇപ്പോഴും ശാരീരികമായ അവശതകൾ നേരിടുന്നു എന്ന് കൊല്ലം വെസ്റ്റ് സി ഐ ഫയാസ് പറഞ്ഞു. വായോധിക നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് […]
ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ; ബെയ്‌ലിപ്പാലത്തിന് ഒരു കോടി. ദുരിതാശ്വാസ ചെലവ് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍
കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ ദുരിതാശ്വാസ ചെലവ് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 2,76,00000 രൂപ ചെലവായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ചെലവായതും ചെലവാകാനിരിക്കുന്നതുമായ കണക്കാണിതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. വളരെ കൃത്യമായി ദുരന്ത നിവാരണ നിയമപ്രകാരം കണക്കാക്കിയതാണെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് കണക്കാക്കുന്നത്. ചൂരല്‍മലയില്‍ സ്ഥാപിച്ച ബെയ്‌ലിപ്പാലത്തിന് ഒരു കോടി രൂപയാണ് ചെലവായത്. ബെയ്‌ലി പാലത്തിനടിയില്‍ കല്ലുകള്‍ പാകിയതിന് ഒരു കോടി […]
എളമക്കരയിലെ യുവാവിന്‍റെ മരണം കൊലപാതകം; കൊല്ലം സ്വദേശി കസ്റ്റഡിയില്‍
കൊച്ചി: എളമക്കരയില്‍ ഇന്നലെ പുലര്‍ച്ചെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച പ്രവീണിന്റെ ശരീരത്തിലാകമാനം കണ്ടെത്തിയ മുറിവുകളാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ കൊല്ലം സ്വദേശിയായ ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച പ്രവീണിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. ഇന്നലെ രാത്രിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
അജ്മലും, ശ്രീകുട്ടിയും മദ്യലഹരിയിൽ; യുവഡോക്ടറായ യുവതിയെയും പ്രതി ചേർക്കും
കൊല്ലം: മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടര്‍ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായാണ് വൈദ്യ പരിശോധന ഫലം. ടയറിനടിയിൽ കുഞ്ഞുമോൾ വീണ് കിടക്കുന്നതിനിടെയും വാഹനം മുന്നോട്ടെടുക്കാൻ അജ്മലിനെ പ്രേരിപ്പിച്ചത് യുവതിയെന്നാണ് സാക്ഷി മൊഴി. ഈ സാഹചര്യത്തിൽ ഒപ്പമുണ്ടായിരുന്ന യുവഡോക്ടറായ യുവതിയെയും പ്രതി ചേർക്കും. വാഹനമിടിച്ച് വീണ സ്ത്രീ വണ്ടിക്ക് അടിയിൽ കിടക്കുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടും ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഇടയിലൂടെ അജ്മൽ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. […]
സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു, കാര്‍ കയറ്റി കൊന്നു; അജ്മല്‍ പിടിയില്‍
കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ കാറോടിച്ച കരുനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിൽ. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞുമോൾ സഞ്ചരിച്ച സ്കൂട്ടർ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ […]
കാലടി പ്ലാന്റേഷനിൽ കാട്ടാന ഇന്നോവ കാർ തകർത്തു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കാലടി: കാലടി പ്ലാന്റേഷന്റെ കല്ലാല എസ്റ്റേറ്റിൽ കാട്ടാന ഇന്നോവ കാർ തകർത്തു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുളിരാംതോട് ഭാഗത്ത് വച്ചായിരുന്നു സംഭവം, ആനയെ കണ്ട് യാത്രക്കാർ വാഹനം നിർത്തുകയായിരുന്നു. തുടർന്ന് ആന കാർ തകർക്കുകയായിരുന്നു. ഉടൻ യാത്രക്കാർ കാർ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. 3 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ജോയി, ബേസിൽ, ജോസ് എന്നിവരാണ് കാറിർ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല. ഇതിന് സമീപത്താണ് കഴിഞ്ഞ ആഴ്ച്ച സ്‌കൂട്ടറിൽ പോകുകയായിരുന്ന ദമ്പതികളെ കാട്ടാന […]
ഓണക്കാല മദ്യവിൽപനയിൽ കുറവ്
തിരുവനന്തപുരം: ഓണനാളിൽ ബെവ്കോ വഴിയുള്ള മദ്യ വിൽപ്പന കുറഞ്ഞു ഉത്രാടം വരെയുള്ള 9 ദിവസം ഇത്തവണത്തെ വിറ്റത് 701 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 715 കോടിയുടെ മദ്യമാണ് വിറ്റത്. എന്നാൽ ഉത്രാടനാളിലെ മദ്യ വിൽപ്പന മുൻവർഷത്തെക്കാൾ കൂടി ഇത്തവണ 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ ഉത്രാട ദിന വില്പന 120 കോടി ഇന്ന് ബെവ്കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്പനയുടെ വിവരം എടുക്കുന്നത്.



