06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,036 views 8 sec 0 Comment

എം.ടിയുടെ ഓർമ്മയിൽ പാറപ്പുറം ഗ്രാമം

admin - December 26, 2024

കാഞ്ഞൂർ: എം.ടി വാസുദേവൻ നായരുടെ ഓർമ്മയിലാണ് കാഞ്ഞൂർ പാറപ്പുറം ഗ്രാമം. എം.ടി സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരിയുടെ ചിത്രീകരണം കാഞ്ഞൂർ പാറപ്പുറത്തായിരുന്നു. ഗ്രാമജീവിതത്തിന്റെ നൈർമല്യം ഒപ്പിയെടുത്ത സിനിമയിൽ ഈ പ്രദേശവും ഒരു കഥാപാത്രമായി മാറി. പെരിയാറിന്റെ തീരത്തുള്ള പരത്തപ്പിള്ളി മോഹനചന്ദ്രന്റെ വീടായിരുന്നു പ്രധാന ലൊക്കേഷൻ. നായക കഥാപാത്രത്തെ അവതരിപ്പിച്ച ഒടുവിൽ ഉണ്ണികൃഷ്ണന്റെ വീട്. എം.ടിയുടെ സിനിമാ ചിത്രീകരണക്കാലം പാറപ്പുറത്തിന് ഉത്സവമായിരുന്നു. നടവഴികളിലെല്ലാം ഒരേ സംസാരം എം ടി …. എം.ടി മാത്രം. സൂപ്പർ സ്റ്റാറിനെ കാണുന്നതുപോലെ ആബാലവൃദ്ധം ജനങ്ങൾ എം.ടിയെ കാണാനെത്തി.

ചുണ്ടിലെരിയുന്ന ബീഡിയുമായി, ഒരു ടൗവ്വൽ തോളത്തിട്ട് സീനുകൾ വിശദീകരിച്ചു കൊടുക്കുന്ന എം.ടി, ചിലത് സൗമ്യമായി അഭിനയിച്ച് കാണിക്കുന്നു, ചില നേരങ്ങളിൽ ആലോചനയിലാണ്ടു നിൽക്കുന്നു ….ഗ്രാമത്തിലുള്ളവർ ആദ്യമാദ്യം അകന്ന് നിന്നാണ് കണ്ടതെങ്കിലും അവസാനം അടുത്തടുത്ത് പാറപ്പുറം കാരനാക്കി അദ്ദേഹത്തിനെ. കോഴിക്കോട്ടെ തറവാട്ടുവീടായ ചെങ്ങളത്ത് വന്നശേഷം അവിടെനിന്നാണ് പാറപ്പുറത്തെ ലൊക്കേഷനിലേക്ക് പോയത്. ആകെ 25 ദിവസത്തോളമേ ചിത്രീകരണം ഉണ്ടായിരുന്നുള്ളൂ.

സിനിമയിലെ രംഗം

വളരെ ലാളിത്ത്യമായിരുന്നു എംടിക്കെന്ന് വീട്ടുടമ മോഹനചന്ദ്രൻ പറയുന്നു. കാലടി ലക്ഷ്മിഭവനിൽ നിന്നുമായിരുന്നു സെറ്റിലേക്ക് ഭക്ഷണം കൊണ്ടുവന്നിരുന്നത്. എല്ലാവരും ഒന്നിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഭക്ഷണത്തിന് ശേഷം കുറച്ച് നേരം വിശ്രമിക്കും. ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങാൻ നേരം വീടിന് വാടകയായി തുക നൽകി. എന്നാൽ അത് വാങ്ങാൻ മോഹനചന്ദ്രൻ തെയ്യാറായില്ല, പിന്നീട് 2 പവന്റെ കോയിൽ മോഹനചന്ദ്രന്റെ മകൾക്ക് എംടി സമ്മാനമായി നൽകി. അത് ഇന്നും മോഹനചന്ദ്രൻ നിധിപോലെ സൂക്ഷിച്ച് വച്ചിരിക്കുകയാണ്.

സിനിമയിലെ രംഗം. പ്രസാദ് പാറപ്പുറം എംടിക്കൊപ്പം

ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെ യൗവന കാലം സിനിമയിൽ അഭിനയിച്ചത് നാ ട്ടുകാരനും പിന്നീട് പത്രപ്രവർത്തകനും ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥ നുമായ പ്രസാദ് പാറപ്പുറമാണ്. കാലടിയിലെ സെൻ്റ് ജോർജ് പാരലൽ കോ ളജിൽ നിന്നാണ് അന്നവിടെ അധ്യാപ കനായിരുന്ന പ്രസാദിനെ നാടകകൃ ത്ത് ശ്രീമൂലനഗരം മോഹൻ കണ്ടെടുക്കുന്നത്. എംടിയെ ചെന്ന് കാണണം എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞ തെന്ന് പ്രസാദ് ഓർക്കുന്നു. ഷൂട്ടിങ് സ്‌ഥലത്ത് ചെല്ലുമ്പോൾ സൂചി വീണാൽ കേൾക്കാവുന്ന നിശ ബ്‌ദത. എംടി കൃത്യതയോടെ, കണിശ തയോടെ ഓരോ ഷോട്ടും ചിത്രീകരിക്കുന്നു.തിരക്കൊഴിഞ്ഞപ്പോൾ എംടിയുടെ മുന്നിൽ ചെന്നു തൊഴുതു. എംടി അടി മുടി നോക്കി. എംടിയും ഒടുവിലും മുഖത്തോട് മുഖം നോക്കി. ‘ഇയാൾ മതി….’ എംടി പറഞ്ഞു. 2 ദിവസം കഴിഞ്ഞ് ഒരു ബസിൽ വച്ചായിരുന്നു ആദ്യ ചിത്രീകരണം. അഭിനയിച്ച സീൻ ശരിയായോ എന്നു ചോദിച്ചപ്പോൾ എംടി നീട്ടി ഒന്നു മൂളിയെന്നു പ്രസാദ് പറഞ്ഞു.

ഗ്രാമം ഒരുപാടിഷ്ടമായെന്നും, ഇവിടത്തെ നിഷ്‌ക്കളങ്കത മറക്കില്ലെന്നും അവസരം കിട്ടിയാൽ ഒരു വട്ടം കൂടി വരുമെന്നും പറഞ്ഞാണ് എം.ടി ചിത്രീകരണം തീർത്ത് മടങ്ങിയത്.

PREVIOUS

യാത്രക്കാർക്ക് അപകടകരമായി നിന്ന കാട്ടാനയെ കാടുകയറ്റിവിട്ട പോലീസുകാരന് പോലീസിന്റെ ആദരം

NEXT

മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ്; ആലുവ സ്വദേശിയായ യുവാവ് പിടിയിൽ
Related Post
February 8, 2024
നെട്ടിനംപിള്ളിയിൽ ഇഷ്ടികനിർമാണ യൂണിറ്റ്എതിർപ്പുമായി നാട്ടുകാർ
March 21, 2024
കണ്ണൂര്‍ കേളകത്ത് നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു
January 27, 2026
ഏകാകി; ട്രാവൻകൂർ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ വിഭാഗത്തിൽ
August 28, 2023
മന്ത്രിമാർക്കും എംഎൽഎമാർക്കും എംപിമാർക്കും സൗജന്യ ഓണക്കിറ്റ്
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved