FEATURED

ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

തിരുവനന്തപുരം: ഉത്രാടദിനത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ 16 കോടി രൂപയുടെ വില്പനയാണ് ജില്ലാ ഫെയറുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും നടന്നതെന്ന് ഭക്ഷ്യ -സിവില്‍ സപ്ലൈസ് വകുപ്പ്. 24 ലക്ഷത്തിലധികം പേര്‍ സപ്ലൈക്കോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയിലും ഗുണനിലവാരം ഉറപ്പാക്കി ന്യായമായ വിലയില്‍ ഭക്ഷ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ സപ്ലൈകോയ്ക്ക് സാധിച്ചെന്ന് മന്ത്രി ജി.ആര്‍അനില്‍ പറഞ്ഞു. സപ്ലൈകോ നിലനില്‍ക്കേണ്ടത് നാടിന്‍റെ ആവശ്യമാണെന്ന് പഠിപ്പിച്ച ഓണക്കാലമാണ് ഇത്. ഫലപ്രദമായ വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോയ്ക്ക് സാധിച്ചു. സപ്ലൈകോയുടെ തിരിച്ചുവരവിനാണ് […]

FEATURED

കുലുക്കി സർബത്തിൻ്റെ മറവിൽ ചാരായം വിൽപ്പന; 2 പേർ അറസ്റ്റിൽ

കൊച്ചി: ഓണക്കാലത്ത് കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽക്കാൻ ശ്രമിച്ച രണ്ട് പേർ എറണാകുളത്ത് പിടിയിൽ. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കാക്കനാട് സ്വദേശി കിരൺകുമാറിനെയുമാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. വീട് വാടകക്കെടുത്തായിരുന്നു ഇവർ വാറ്റ് നടത്തിയിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യവിവരതത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.  

FEATURED

തീറ്റ മത്സരത്തിനിടെ ഇഡ്‍‌ഡലി തൊണ്ടയിൽ കുടുങ്ങി; 50 വയസ്സുകാരൻ മരിച്ചു

പാലക്കാട്: കഞ്ചിക്കോട് ആലാമരം കൊല്ലപ്പുരയിൽ തീറ്റ മത്സരത്തിനിടെ ഇഡ്‍‌ഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർഥി മരിച്ചു. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയാണ് സംഭവം. മത്സരത്തിനിടെ  ഇഡ്‍‌ഡലി തൊണ്ടയിൽ കുടുങ്ങി തളർന്നു വീണ സുരേഷിനെ ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പുരയിൽ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിനിടെയാണു സംഭവം. അവിവാഹിതനായ സുരേഷ് ടിപ്പർ ലോറി ഡ്രൈവറാണ്.

FEATURED

സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് കൈമാറി

ന്യൂഡൽഹി: നേതാക്കളും പ്രവർത്തകരും അനുഗമിച്ച വിലാപയാത്രയ്ക്കൊടുവിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യാത്രാമൊഴി. വസന്ത് കുഞ്ജിലെ വസതിയിലും ഡൽഹിയിലെ സിപിഎം ആസ്ഥാനത്തും പൊതുദർശനത്തിനു വച്ച ഭൗതിക ശരീരം ശനിയാഴ്ച വൈകിട്ട് എയിംസിന് കൈമാറി. മൃതദേഹം പഠനാവശ്യത്തിനു കൈമാറണമെന്ന യെച്ചൂരിയുടെ അന്ത്യാഭിലാഷ കുടുംബാംഗങ്ങളും പാർട്ടി നേതൃത്വവും ചേർന്ന് നിറവേറ്റുകയായിരുന്നു. നേരത്തേ, പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിമാരായ ജ്യോതി ബസു, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവരുടെ മൃതദേഹങ്ങളും മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിന് കൈമാറിയിരുന്നു. ശനിയാഴ്ച രാവിലെ 10ന് എകെജി ഭവനിലെത്തിച്ച ഭൗതിക ശരീരം […]

FEATURED

യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്. കോഴിക്കോട്ടെ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാൻ സാധിക്കൂ. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി സ്ഥിതി ചെയ്യുന്നത്.

FEATURED

തെങ്ങിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

കാലടി: തെങ്ങിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ശ്രീമൂലനഗരം തൃക്കണിക്കാവ് പുളിയ്ക്ക പൗലോസ് (69) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച്ച മുതൽ പൗലോസിനെ കാൺമാനില്ലായിരുന്നു. വെളളിയാഴ്ച്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പൗലോസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയാണ് പൗലോസ്. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: സജി, സിമി        

FEATURED

21 കേസിൽ പ്രതി; എട്ട് വർഷമായി ഒളിവിലായിരുന്ന ലൂണ മനോജ് പിടിയിൽ

കാലടി?  എട്ട് വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലയാറ്റൂർ കാടപ്പാറ വെട്ടിക്കവീട്ടിൽ മനോജ് (ലൂണ മനോജ് ) നെയാണ് കാലടി പോലീസും, പെരുമ്പാവുർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്.2016ൽ കാടപ്പാറയിലുള്ള യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. സംഭവ ശേഷം ഒളിവിൽപ്പോയി. കാലടി പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ച് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. പല സ്ഥലങ്ങളിൽ വേഷം മാറി ഇയാൾ ഒളിവിൽക്കഴിഞ്ഞു. തമിഴ്നാട് വിരുതനഗർ ജില്ലയിൽ കൃഷ്ണൻ കോവിൽ […]

FEATURED

ഓൾ ഇന്ത്യാ പോലീസ് മീറ്റ്; രണ്ട് ഉദ്യോഗസ്ഥർക്ക് വെള്ളി മെഡൽ

ആലുവ: ഓൾ ഇന്ത്യാ പോലീസ് മീറ്റിൽ കേരളാ പോലീസിന് വേണ്ടി മത്സരിച്ച എറണാകുളം റൂറൽ ജില്ലയിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥർക്ക് വെള്ളി മെഡൽ. ആംസ് റസ്റ്റ് ലിംഗിൽ കോടനാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എസ് വൈശാഖ്, ഡിഎച്ച് ക്യുവിലെ സിവിൽ പോലീസ് ഓഫീസർ എ.എൻ സനീഷ് എന്നിവരാണ് കരുത്തരെ കൈക്കരുത്ത് അറിയിച്ച് മെഡൽ നേടിയത്. വൈശാഖ് 60 കിലോ കാറ്റഗറിയിലും, സനീഷ് 85 കിലോ കാറ്റഗറിയിലുമാണ് മത്സരിച്ചത്. ആസാം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന […]

FEATURED

യുകെയിൽ വാഹനാപകടം; കാലടി സ്വദേശിയായ യുവാവ് മരിച്ചു

കാലടി: യുകെയിൽ ഉണ്ടായ വാഹനാപകടത്തിൽ കാലടി സ്വദേശിയായ യുവാവ് മരിച്ചു. കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി വീട്ടിൽ ജോയൽ ജോർജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച പള്ളിയിൽ പോകുമ്പോകുമ്പോൾ ജോയൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. തുടർന്ന് വെൻ്റിലേറ്ററിലായിരുന്ന ജോയൽ ചൊവ്വാഴ്ച്ച മരിക്കുകയായിന്നു. മതാപിതാക്കളായ ജോർജും, ഷൈബിയും യുകെയിലാണ്.