ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്ക്കാലിക ചുമതല നടൻ പ്രേംകുമാറിന്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്ക്കാലിക ചുമതല നടൻ പ്രേംകുമാറിന്. ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവച്ചതോടെയാണ് പ്രേംകുമാര്‍ താല്കാലികമായി ചെയര്മാന് സ്ഥാനം ഏറ്റെടുക്കുന്നത്. നിലവിൽ അക്കാദമി വൈസ് ചെയർമാനാണ് പ്രേംകുമാർ. 2022 ൽ ബീനാ പോൾ സ്ഥാനമൊഴിഞ്ഞതിനു ശേഷമായിരുന്നു പ്രേംകുമാർ വൈസ് ചെയർമാനായി സ്ഥാനമേറ്റത്. മുതിർന്ന സംവിധായകൻ ഷാജി എൻ. കരുണിന്റെ പേര് അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. എന്നാൽ ബീന പോളിന്റെ പേര് ഡബ്ല്യുസിസി ഉയർത്തിയതോടെ പ്രേംകുമാറിന് […]
ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി അമ്മ; കൈയോടെ പിടികൂടി എക്സൈസ് സംഘം
തൃശൂർ: ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ. കാട്ടാക്കട പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെ (45) കോലഴി എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം ജയിലില്‍ കഴിയുന്ന ഹരികൃഷ്ണന് എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളില്‍ കഞ്ചാവ് നല്കാന് വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. ഹാന്റ് ബാഗിലാണ് ലത കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ഗ്രാം കഞ്ചാവാണ് ലതയുടെ ഹാന്റ് […]
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിൽ വിശ്വാസമില്ല, ഡബ്ല്യുസിസിക്ക് പിന്നില്‍ ചില പുരുഷന്മാര്; ഭാഗ്യലക്ഷ്മി
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറിയെങ്കിലും ആരെയും ഹേമ കമ്മറ്റി വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്ന് മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റുകാര്യങ്ങള്‍ ചോദിക്കാന്‍ കമ്മിറ്റിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ചൂഷണത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ പൊലീസിനെ അറിയിക്കണമായിരുന്നു. ചലച്ചിത്രമേഖലയിലെ ലഹരിമാഫിയയെ കുറിച്ച് അന്വേഷണം വേണം. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മ തന്നെ പ്രവര്‍ത്തിക്കുന്നു. സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് പിന്നില്‍ […]
അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നിവിൻ പോളിക്കെതിരേ കേസ്
കൊച്ചി: നടൻ നിവിൻ പോളിക്കെതിരേയും പീഡന പരാതി. അവസരം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ എറണാകുളം ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ നവംബറിൽ ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ ആകെ 6 പ്രതികളാണുള്ളത്. നിവിൻ പോളിയെ ആറാം പ്രതിയാക്കിയാണ് കേസ്. നിർമ്മാതാവ് എ.കെ. സുനിൽ കേസിൽ രണ്ടാം പ്രതിയാണ്. ശ്രേയ, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ ഗൂഢാലോചന; വിഎസ് സുനില്‍കുമാര്‍
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് യാദൃച്ഛികമല്ലെന്നും, ഇതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കിയതാണെന്നും സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. ഇതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. സംഭവത്തിൽ പൊലീസിനു വീഴ്ചയുണ്ടായി. ഇക്കാര്യം അന്നു തന്നെ പറഞ്ഞിരുന്നു. എന്നാല്‍ എഡിജിപി അജിത് കുമാറിന് ഇതില്‍ പങ്കുണ്ടോയെന്ന് അറിയില്ല. പിവി അന്‍വര്‍ പറഞ്ഞ കാര്യങ്ങളല്ലാതെ തന്റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പിവി അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുനിൽ […]
പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ച് പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഹരിയാനയിൽ പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ച് പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവച്ച് കൊലപ്പെടുത്തി. ഫരീദാബാദ് സ്വദേശി ആര്യന് മിശ്ര എന്ന കുട്ടിയെയാണ് ഗോരക്ഷാ ഗുണ്ടാ സംഘം വെടിവച്ച് കൊന്നത്. കൊലപാതകത്തില്‍ ഗോസംരക്ഷണ സംഘത്തില്‍പ്പെട്ട 5 അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 23 നായിരുന്നു സംഭവം. ന്യൂഡിൽസ് കഴിക്കാൻ സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെത്തിയപ്പോഴാണ് ആര്യൻ മിശ്രയ്ക്ക് നേരെ അക്രമമുണ്ടാകുന്നത്. 2 വാഹനങ്ങളിലായി ചിലർ ഫരീദാബാദിൽനിന്ന് കന്നുകാലികളെ കടത്തിക്കൊണ്ടുപോകുന്നതായി അക്രമി സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവർ പശുക്കളെ കടത്തിയവർക്കായുള്ള തിരച്ചിൽ നടത്തുന്നതിനിടെയാണ് […]
പാമ്പ് കടിച്ചത് അറിഞ്ഞില്ല; ആറാം ക്ലാസുകാരൻ മരിച്ചു
ഇടുക്കി: വീണ് പരുക്കേറ്റ് കാല് ഉളുക്കി നീരുവന്നതെന്ന് കരുതി ചികിത്സയിലിരുന്ന ആറാം ക്ലാസുകാരൻ മരിച്ചു. കുട്ടി മരിച്ചത് പാമ്പുകടിയേറ്റ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് മരണകാരണം പാമ്പു കടിയേറ്റാണെന്ന് തിരിച്ചറിഞ്ഞത്. വണ്ടിപ്പെരിയാർ ഗവൺമെൻറ് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ പശുമല എസ്റ്റേറ്റിൽ സൂര്യ (11) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ 27 ന് സ്കൂളിൽ വെച്ച് ഉണ്ടായ വീഴ്ചയിൽ സൂര്യയുടെ ഇടത് കാലിന് പരിക്കേറ്റിരുന്നു. കാലിന് നീര് വന്നതിനെ തുടർന്ന് പിന്നിട് സൂര്യ സ്കൂളിൽ […]
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
കാലടി: കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശി ജോയ് തോമസിനെ ആണ് ചെങ്ങമനാട് സ്റ്റേഷൻ പരിധിയിൽ ചാലക്കുടി പുഴയുടെ തീരത്ത് മരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച്ച വൈകീട്ടാണ് മൃതദേഹം കണ്ടത്. കാലടിയിൽ സ്കൂൾ വിദ്യാർത്ഥികളെ ശല്യം ചെയ്ത സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തത് മുതൽ ഇയാളെ കാണാതായിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ.
പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു
തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു. ഭാരവാഹനങ്ങൾക്ക് ഒരു ദിവസത്തെ ഒന്നിൽ കൂടുതലുള്ള യാത്രക്ക് 5 രൂപയാണ് വർധന. ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹന യാത്രക്കും നിലവിലെ നിരക്ക് തുടരും. എല്ലാ ഇനം വാഹനങ്ങൾക്കും ഉള്ള മാസ നിരക്കുകൾ 10 മുതൽ 40 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് ഇങ്ങനെ കാർ ,ജീപ്പ് ഒരു ഭാഗത്തേക്ക് – 90 രൂപ 24 മണിക്കൂറിനുള്ളിലെ ഒന്നിൽ കൂടുതലുള്ള യാത്രക്ക് – 140 രൂപ ഒരു മാസത്തെ നിരക്ക് […]



