മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശം; അജു അലക്സിനെ കൊച്ചിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കൊച്ചി: നടൻ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ അജു അലക്സിനെ കൊച്ചിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ചെകുത്താൻ എന്ന എഫ്ബി പേജ് കൈകാര്യം ചെയ്യുന്ന യൂട്യൂബറാണ് അജു അലക്സ്. വയനാട് ദുരന്തമേഖലയിലെ സന്ദർശനത്തിൻ്റെ പേരിൽ മോഹൻലാലിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് അജു അലക്സിനെതിരെ തിരുവല്ല പോലീസ് കേസ് എടുത്തത്. അജു അലക്സിന്റെ മൊബൈൽ ഫോണും ട്രൈപ്പോഡും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രിയോടെ തിരുവല്ലയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഇയാളെ ഹാജരാക്കും. […]
വയനാട് പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹർജി തള്ളി; ദുരിതാശ്വാസ നിധിയിലേക്ക് പിഴയടയ്ക്കാൻ നിർദേശം
കൊച്ചി: വടനാടിന്‍റെ പേരിലുള്ള പണപ്പരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി തള്ളി ഹൈക്കോടതി. സിനിമാ നടനും കാസർഗോഡ് അഭിഭാഷകനുമായ സി. ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴയോടെ കോടതി തള്ളിയത്. ഹർജിക്കാരനോട് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാൻ കോടതി നിർദേശിച്ചു. ഹർജിയിൽ എന്ത് പൊതുതാൽപര്യമാണുള്ളതെന്ന് ചോദിച്ച കോടതി സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ആരാഞ്ഞു.
വയനാട് ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം; ക്യാംപിലുള്ളവർക്ക് 10,000 രൂപ. ദിവസം 300 രൂപ വീതം ഒരു മാസം
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. നിലവിൽ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും 10,000 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനോപാധി നഷ്ടമായ കുടുംബത്തിലെ ഒരു വ്യക്തിക്ക് ദിവസം 300 രൂപ വീതവും നൽകും. ഇപ്രകാരം, ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോയുള്ള കുടുംബങ്ങൾക്ക് […]
വയനാട്ടിൽ ഭൂമിക്കടിയിൽ മുഴക്കവും കുലുക്കവും; പരിഭ്രാന്തരായി ജനം
കൽപറ്റ: വയനാട്ടിലെ അമ്പലവയലിൽ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്ക്ക് സമീപത്തുനിന്നാണു വലിയ ശബ്ദം കേട്ടത്. ഇടിമുഴക്കമാണെന്നാണു നാട്ടുകാർ ആദ്യം കരുതിയത്. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ശാസ്ത്രജ്ഞർ അസാധാരണ ശബ്ദം കേട്ടതായി സ്ഥിരീകരിച്ചു. എടക്കൽ 19 എന്ന സ്ഥലത്തുനിന്നാണു ശബ്ദം കേട്ടതെന്നാണു വിവരം. റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അമ്പലവയൽ ജിഎൽപി സ്കൂളിന് അവധി നൽകി. എടയ്ക്കൽ ഗുഹയ്ക്കു സമീപത്താണ് ഈ സ്കൂൾ. ആളുകളോട് വീടുകളിൽനിന്നു മാറണമെന്നും […]
‘ഒരു കാരണവശാലും അംഗീകരിക്കാനാവില്ല’; വന്ദന ദാസ് കൊലക്കേസ് പ്രതിയുടെ വിടുതൽ ഹർജി തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: ഡോ. വന്ദനാ ദാസിന്‍റെ കൊലപാതകകേസിൽ പ്രതി സന്ദീപ് സമർപ്പിച്ച വിടുതൽ ഹർജി തള്ളി സുപ്രീംകോടതി. വിടുതൽ ഹർജി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താൻ സാധിക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.സന്ദീപിന്‍റെ വിടുതൽ ഹർജി വിചാരണ കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീംകോടതിയെ സമർപ്പിച്ചത്.
മദ്യനയ കേസ്; മനീഷ് സിസോദിയക്ക് ജാമ്യം
ദില്ലി: മദ്യനയ കേസിൽ മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഒന്നര വർഷത്തിന് ശേഷമാണ് മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണ തുടങ്ങാത്തത്തിൻ്റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിൻ്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല, സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസിലായിരുന്നു മനീഷ് സിസോദിയയുടെ അറസ്റ്റ്. ഫെബ്രുവരി 26നാണ് സിബിഐ […]
സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹം കണ്ടെത്തി
വയനാട്: സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എയര്‍ലിഫ് ചെയ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവരും എന്നാണ് വിവരം. തുടര്‍ന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തും.
മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് പരിശോധന നടത്തി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേരളത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നതിനിടെ അണക്കെട്ടിൽ മധുര സോൺ ജലവിഭവ വകുപ്പ് ചീഫ് എൻജിനീയറുടെ പരിശോധന. ചീഫ് എൻജിനീയർ എസ്.രമേശിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും പരിശോധിച്ചു. പ്രധാന അണക്കെട്ട്, ബേബി ഡാം, എർത്ത് ഡാം, സ്പിൽ വേ, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടന്നു. തുടർന്ന് അണക്കെട്ടിലെ സീസ്മോഗ്രാഫ്, മഴമാപിനി, തെർമോമീറ്റർ, അണക്കെട്ടിലെ ചോർച്ച വെള്ളം കൃത്യമായി പുറത്തുവിടുന്ന വീനാച്ച് എന്നിവയുടെ പ്രവർത്തനവും […]



