23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,058 views 0 sec 0 Comment

മഞ്ഞപ്രയിൽ എംഡിഎംഎ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

admin - October 29, 2024

കാലടി: മുന്നൂറ് ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പോത്താനിക്കാട് ഞാറക്കാട് കടവൂർ കാക്കത്തോട്ടത്തിൽ അബിൻ ജോൺ ബേബി (33), അമ്പലപ്പടി വണ്ണപ്പുറം കാനപ്പറമ്പിൽ വസിം നിസാർ (20) എന്നിവരെയാണ് കാലടി പോലീസും, റൂറൽ ജില്ലാ ഡാൻസാഫും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജ് (29) നെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മഞ്ഞപ്ര ചന്ദ്രപ്പുര ഭാഗത്ത് നിന്നുമാണ് എംഡി എം എ പിടികൂടിയത്. ബംഗലൂരുവിൽ നിന്ന് കാറിലാണ് രാസലഹരികടത്തിയത്. നൈജീരിയൻ വംശജനിൽ നിന്നാണ് രാസലഹരി വാങ്ങിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. നാട്ടിൽ യുവാക്കൾക്കിടയിൽ വിൽപ്പനയായിരുന്നു ലക്ഷ്യം. ഇവർ സ്ഥിരം കടത്തുകാരാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരിൽ നിന്ന് ലഹരി വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.

മൂന്നു പേരും കൂടി കാറിലാണ് ബംഗലൂരുവിലേക്ക് പോയത്. അവിടെ നിന്നും നൈജീരിയൻ വംശജനിൽ നിന്നും മയക്കുമരുന്ന് വാങ്ങി കാറിൽത്തന്നെ തിരികെപ്പോന്നു. പോലീസ് പിടികൂടാതിരിക്കാൻ ധരിച്ചിരുന്ന ജാക്കറ്റിനകത്ത് പ്രത്യേക അറയിലാണ് 20 ലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.ചന്ദ്രപ്പുരയിൽ പോലീസ് കൈകാണിച്ചപ്പോൾ അമിത വേഗത്തിൽ വാഹനം ഓടിച്ചു പോയി. രണ്ടു പേർ ഇടക്ക് വച്ച് ഡോർ തുറന്ന് ചാടി. ഇവരെയാണ് മണിക്കൂറുകൾക്കകം പോലീസ് പിന്തുടർന്ന് പിടികൂടിയത്.

നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി പി ഷംസ്, തടിയിട്ട പറമ്പ് ഇൻസ്പെക്ടർ എ.എൽ അഭിലാഷ്, കാലടി എസ്.ഐമാരായ ജോസി.എം ജോൺസൻ, ടി.വി സുധീർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

PREVIOUS

പിപി ദിവ്യ കീഴടങ്ങി; പൊലീസ് കസ്റ്റഡിയിൽ

NEXT

പെരിയാറിൽ വീണ പെൺകുട്ടിക്ക് രക്ഷകനായി പിക്കപ്പ് വാൻ ഡ്രൈവർ ജിജോ
Related Post
May 1, 2025
ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം
May 20, 2024
പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ അപ്പീലിൽ വിധി ഇന്ന്
May 18, 2024
കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിൽ
May 29, 2024
വെള്ളാരപ്പിള്ളി കുട്ടമന ഭഗവതി ക്ഷേത്രം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് ഏറ്റെടുത്തു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved