23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
624 views 0 sec 0 Comment

വിദ്യാർഥികളും വനം വകുപ്പും ഫയർഫോഴ്സും ഒത്ത് ചേർന്നു; മാലിന്യം നിറഞ്ഞ മണപ്പാട്ടുചിറയും കാട്ടുവഴികളും വൃത്തിയാക്കി

admin - February 13, 2025

മലയാറ്റൂർ: ഡയപ്പറും ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യവും നിറഞ്ഞ് മലിനമായ മലയാറ്റൂർ മണപ്പാട്ടുചിറയും  കാട്ടുവഴികളും വൃത്തിയാക്കാൻ ഒന്നിച്ച് വിദ്യാർഥികളും വനം വകുപ്പും ഫയർഫോഴ്സും. കേരള ഫയർഫോഴ്സ് സിവിൽ ഡിഫെൻസ്, അങ്കമാലി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഡിസാസ്റ്റർ മാനേജ്മെന്‍റിലെ പി.ജി. വിദ്യാർത്ഥികളും, കാരക്കാട് ഫോറസ്റ്റ്‌ സ്റ്റേഷനിലെ സ്റ്റാഫുകളും ചേർന്നാണ് തടാകവും കാട്ടുപാതകളും വൃത്തിയാക്കിയത്. അതു മാത്രമല്ല 1963 തെക്ക് പ്ലാന്‍റേഷനിൽ വന്യജീവികൾക്ക് കുടിവെള്ളത്തിനായി ഒരു കുളവും നിർമിച്ചതിനു ശേഷമാണ് സംഘം മടങ്ങിയത്.

മലയാറ്റൂരിന്‍റെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണ് നക്ഷത്ര തടാകവും തുടർന്ന് കാരക്കാട് വരെയുള്ള കാട്ടിലൂടെയുള്ള വഴിയും. അറവുമാലിന്യങ്ങളും, ഭക്ഷ്യവശിഷ്ടങ്ങളും, കുട്ടികളുടെ ഡയപ്പെർ അടക്കമുള്ള മാലിന്യങ്ങളും ഇവിടെ തള്ളുന്നത് പതിവാണെന്ന് പരാതി ഉയർന്നിരുന്നു.

മനുഷ്യർ തള്ളുന്ന മാലിന്യങ്ങൾ ആഹാരമാക്കുവാൻ എലികൾ, തെരുവുനായ്ക്കൾ, കുരങ്ങുകൾ എന്നിവ എത്തുകയും പെറ്റുപെരുകുകയും ചെയ്യും. തെരുവ് നായ്ക്കളെ ആഹാരമാക്കുവാൻ പതിവായി പുലിയിറങ്ങുന്ന സാഹചര്യമുണ്ടായതും അങ്ങനെയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

അതോടൊപ്പം തെരുവിലൂടെ അഴിച്ചിട്ടു വളർത്തുന്ന മാടുകൾ കൂടിയാകുമ്പോൾ പുള്ളിപുലി മുതലായ വന്യജീവികൾ ഇവിടേക്ക് ആകർഷിക്കപ്പെടുകയും മനുഷ്യ-വന്യജീവി സംഘർഷത്തിന് ഇടയാക്കുകയും ചെയ്യും. ഈ വിഷയം നാഷണൽ ടൈഗർ കൺസർവേഷൻ കമ്മിറ്റി ചർച്ച ചെയ്തിരുന്നു.

കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനോട് നടപടികൾ സ്വീകരിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തത് പ്രകാരമാണ് കാട്ടുപാത വൃത്തിയാക്കാൻ വനംവകുപ്പ് മുന്നിട്ടിറങ്ങിയത്. വനത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി ക്യാമറകൾ സ്ഥാപിച്ചുവെന്നും വനംവകുപ്പ് വ്യക്തമാക്കി.

PREVIOUS

വിദ്യാർഥികളും വനം വകുപ്പും ഫയർഫോഴ്സും ഒത്ത് ചേർന്നു; മാലിന്യം നിറഞ്ഞ മണപ്പാട്ടുചിറയും കാട്ടുവഴികളും വൃത്തിയാക്കി

NEXT

ആൺസുഹൃത്തിന്റെ വീട്ടിൽ വന്ന് യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Related Post
December 1, 2024
അങ്കമാലി – കുണ്ടന്നൂർ ബൈപ്പാസ്; ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കണം. കെ.പി റെജീഷ് സിപിഎം അങ്കമാലി ഏരിയ സെക്രട്ടറി
February 9, 2024
അഖിലേന്ത്യ പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ
April 20, 2024
വധശ്രമ കേസ്സിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
April 23, 2024
അങ്കമാലി നഗരസഭ കാര്യാലയത്തിന്‌ ബോംബ് ഭീഷണി
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved