06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
551 views 1 sec 0 Comment

സംസ്‌കൃത സർവ്വകലാശാല; പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്‌കാരം സി. കെ ജാനുവിന്

admin - November 8, 2024

കാലടി: മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്‌കാരത്തിന് ഈ വർഷം സി. കെ. ജാനു അർഹയായതായി വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. 10,000 രൂപയും ശിലാഫലകവുമാണ് അവാർഡ്.

മലയാളഭാഷയുടെ പദവീപരമായ ഉയർച്ചയോടൊപ്പം പ്രധാനമാണ് മാതൃഭാഷയ്ക്കകത്ത് നടക്കേണ്ട ജനാധിപത്യ ശ്രമങ്ങളും. മലയാള പൊതുമണ്ഡലത്തിന്റെ അരികുകളിൽ ജീവിക്കേണ്ടി വന്ന മനുഷ്യരുടെ അനുഭവ ചരിത്രങ്ങളും അനുഭൂതികളും വൈകാരികതകളും ജീവിതമൂല്യങ്ങളും കൂടി ചേരുമ്പോഴാണ് മാതൃഭാഷാജനാധിപത്യം യാഥാർത്ഥ്യമാവുന്നത്. ആ ദിശയിൽ, കേരളത്തിലെ ആദിവാസി – ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ അനുഭവ ലോകത്തെ ഭാഷയിലേക്ക് ഉൾച്ചേർക്കുന്നവയാണ് സി. കെ. ജാനുവിന്റെ ആത്മകഥകൾ എന്ന് പുരസ്‌കാര സമിതി നിരീക്ഷിച്ചു.

മലയാളത്തിന്റെ ജനാധിപത്യപരമായ ഉള്ളടക്ക സ്വഭാവം വികസിപ്പിക്കുന്നതിൽ ഈ രചനകൾ തനതായ പങ്ക് വഹിക്കുന്നുണ്ട്. ആ ശ്രമങ്ങളെ മികവാർന്ന ഭാഷാപ്രവർത്തനമായി കണ്ടുകൊണ്ടാണ് ഈ വർഷത്തെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്‌കാരം സി.കെ. ജാനുവിന് സമർപ്പിക്കാൻ പുരസ്‌കാരസമിതി തീരുമാനിച്ചതെന്ന് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു.

നവംബർ 14ന് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി
പുരസ്‌കാരം സമർപ്പിക്കും. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, കൺവീനറും ഡോ. സുനിൽ പി. ഇളയിടം, ഡോ. സജിത കെ. ആർ, ഡോ. എം. സി. അബ്ദുൾനാസർ, ഡോ. ബിച്ചു. എക്‌സ്. മലയിൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

 

PREVIOUS

കാലടിയിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; തലയിലൂടെ ലോറി കയറിയിറങ്ങി

NEXT

തലയിലൂടെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം
Related Post
June 8, 2024
റാഗിങ്ങിൻ്റെ പേരിൽ പത്താം ക്ലാസുകാരന് ക്രൂരമർദ്ദനം
September 9, 2023
അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവം; വിവിധ അവർഡുകൾക്കുളള അപേക്ഷകൾ ക്ഷണിച്ചു
July 9, 2025
ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കി
June 16, 2024
വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞു; വാഹന ഉടമ പിടിയിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved