അങ്കമാലിക്ക് 6.25 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ക്ക് ബജറ്റില്‍ അംഗീകാരം
അങ്കമാലി നിയോജകമണ്ഡലത്തിലെ 3 പദ്ധികള്‍ക്കായി 6.25 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നിലവില്‍ നബാര്‍ഡിന്റെ സഹായത്തോടെ 6.30 കോടി രൂപ ചെലവഴിച്ച് ആറ് നിലകളിലായി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിന്റെ പൂര്‍ത്തീകരണത്തിനായി 2 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അങ്കമാലിയിലെ സുപ്രധാന റോഡായ മൂക്കന്നൂര്‍-തുറവൂര്‍ റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുക എന്നത് വളരെ നാളുകളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു ഇതിനായി 2.25 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകള്‍ ബി.എം […]
2 മണിക്കൂർ 53 മിനിറ്റ് ബജറ്റ് പ്രസംഗം, പ്രധാന പ്രഖ്യാപനങ്ങൾ ഇവ
തിരുവനന്തപുരം : ബജറ്റ് അവതരണത്തിനിടെ കേന്ദ്രസർക്കാരിനെ വിമർശിച്ചും ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഡിഎ, ഡിആർ കുടിശിക പൂർണമായും നൽകും. വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപയും എംസി റോഡ് വികസനത്തിന് 5917 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുതിയ ഐടി നയം ഉടൻ പ്രഖ്യാപിക്കും ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം എന്ന വലിയ പ്രഖ്യാപനവും ബജറ്റിൽ ഉണ്ട്. വയോജന ക്ഷേമത്തിന് എൽഡേർലി ബജറ്റും പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ വിതരണത്തിന് 145000 കോടി രൂപയും […]
കാലടി-മറ്റൂര്‍ ജംഗ്ഷനുകളിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ 1.5 കോടി
കാലടി-മറ്റൂര്‍ ജംഗ്ഷനുകളിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ സ്ഥിരമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ 1.5 കോടി രൂപ അനുവദിച്ചതായി അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ അറിയിച്ചു. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. മറ്റൂര്‍ ജംഗ്ഷന് സമീപം പാലച്ചുവട് മുതല്‍ കാലടി പാലത്തിന് ശേഷം താന്നിപ്പുഴ വരെ സ്ഥിരമായ മീഡിയനും അനബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കുവാനാണ് തുക അനുവദിച്ചിരിക്കുന്നത്. കാലടിയിലെ ഗതാഗത കുരുക്ക് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ […]
കാലടി ആദിശങ്കരയ്ക്ക് ദേശീയ അംഗീകാരം
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്റ് ടെക്നോളജിയിലെ നാലു കോഴ്സുകൾക്ക് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) ലഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ കോഴ്സുകൾക്കാണ് റീ അക്രഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. ആദിശങ്കരയിൽ നിന്നും പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിലും, വിദേശരാജ്യങ്ങളിലും എൻജിനീയറിങ് മേഖലയിൽ തൊഴിൽ ലഭിക്കുന്നതിനും ഉപരിപഠനത്തിന് വിദേശ യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കുന്നതിനും ഈ അക്രഡിറ്റേഷൻ അവസരമൊരുക്കും. പാഠ്യ പാഠ്യേതര […]
വിവാഹാഭ്യർഥന നിരസിച്ചു; മുൻ കാമുകിയെ വെട്ടിനുറുക്കി ചാക്കുകളിലാക്കി
ആഗ്ര: എച്ച്ആർ മാനേജരായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് യുവതിയെ വെട്ടിനുറുക്കി മൃതദേഹാവശിഷ്ടം ചാക്കുകളിലാക്കി കനാലിലേക്ക് തള്ളിയത്. ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്ന മിങ്കി ശർമ്മ (30) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അതേ കമ്പനിയിലെ അക്കൗണ്ടന്റായ വിനയ് (30)നെ പൊലീസ് അറസ്റ്റ് ചെയ്തു. മിങ്കിയും വിനയും നേരത്തേ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാൻ വിനയ് ആഗ്രഹിച്ചിരുന്നെങ്കിലും മിങ്കി വിസമ്മതിച്ചതോടെ അവർക്കിടയിൽ തർക്കമുണ്ടാകുകയും വേർപിരിയുകയുമായിരുന്നു. തുടർന്ന് ഇവർ തമ്മിൽ പലതവണ […]
രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം
പത്തനംതിട്ട∙ മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നതു മാറ്റിവച്ചിരുന്നു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുല്‍. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ […]
മൂന്ന് സീറ്റ് വേണമെന്ന് ഫോർവേഡ് ബ്ലോക്; വൈപ്പിനിൽ ബൈജു മേനാച്ചേരിയും, കൊല്ലത്ത് ജി.ദേവരാജനും പരിഗണനയിൽ
അങ്കമാലി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഫോർവേഡ് ബ്ലോക് സംസ്ഥാന സെക്രട്ടറിയേറ്റംഗവും ജില്ലാ സെക്രട്ടറിയുമായ ബൈജു മേനാച്ചേരിയെ പരിഗണിക്കുന്നു. ഫോർവേഡ് ബ്ലോക് സംസ്ഥാനത്ത് യു ഡി എഫിൽ മൂന്ന് സീറ്റുകളാണ് ആവശ്യപ്പെടുന്നത്. കൊല്ലത്ത് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ, എറണാകുളം ജില്ലയിലെ വൈപ്പിനിൽ ബൈജു മേനാച്ചേരി മറ്റൊരു സീറ്റ് പാലക്കാട് ജില്ലയിലുമാണ്. ജില്ലയിൽ കോൺഗ്രസ് സ്ഥിരമായി പരാജയപ്പെടുന്ന മണ്ഡലമാണ് വൈപ്പിൻ.സിറ്റിംഗ് സീറ്റ് അല്ലാത്തതിനാൽ ഐക്യജനാധിപത്യ മുന്നണി സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയതായാണ് അറിയുന്നത്. മോസ്റ്റ് ബാക്ക് […]
കാലടി പാലവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് പ്രഖ്യപിച്ചിട്ടുള്ള പ്രതിഷേധ സദസ്സ് രാഷ്ട്രീയ ദുഷ്ടലാക്കും ഇരട്ടത്താപ്പും: യു.ഡി.എഫ്
കാലടി: മെയ് മാസത്തോട് കൂടി കാലടിയിലെ സമാന്തര പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കി തരാമെന്നുള്ള ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും ഉറപ്പ് നിലനില്‍ക്കെ മധ്യ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാലങ്ങളില്‍ ഒന്നായ കാലടി ശ്രീശങ്കരാപാലം ഒരു മാസത്തോളം അടച്ചിട്ട് റീടാറിംങ് നടത്തണമെന്നുള്ള എല്‍.ഡി.എഫിന്റെ പിടിവാശി തികച്ചും രാഷ്ട്രീയ പ്രേരിതവും ഇരട്ടത്താപ്പുമാണെന്ന് യു,ഡി.എഫ് ആരോപിച്ചു. പാലം പൂര്‍ണ്ണമായും അടച്ചിട്ടിട്ടുള്ള അറ്റകുറ്റപണികള്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം മതിയെന്നുള്ളത് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലെ […]
എയർപോർട്ട് ലെയ്സൻ ഓഫീസർ സാബു വർഗീസിൻ്റെ അന്വേഷണ മികവിന് കൊച്ചി മെട്രോയുടെ ആദരം
നെടുമ്പാശ്ശേരി: യാത്രക്കാരൻ്റെ നഷ്ടപ്പെട്ട പേഴ്സ് കണ്ടത്തിയ എയർപോർട്ട് ലെയ്സൻ ഓഫീസർ സാബു വർഗീസിൻ്റെ അന്വേഷണ മികവിന് കൊച്ചി മെട്രോയുടെ ആദരം . നവംബർ 17ന് രാവിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വിമാനത്തിൽ വന്ന് ആലുവയ്ക്ക് മെട്രോ ഫീഡർ ബസ്സിൽ കുടുംബമായി കയറിയ ഖത്തറിൽ സ്ഥിരതാമസമാക്കായ പത്തനംതിട്ട റാന്നി സ്വദേശിയായ എബ്രഹാം മാത്യു എന്ന യാത്രക്കാരൻ്റെ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സാണ്, നഷ്ടപ്പെട്ടത്. തുടർന്ന് സാബു വർഗീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. പേഴ്സ് മറ്റൊരു യാത്രക്കാരൻ എടുക്കുകയും , ഇയാൾ […]



