റോജി എം ജോൺ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലറുമായി കൂടിക്കാഴ്ച്ച നടത്തി
കാലടി: കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: സിസാ തോമസുമായി റോജി എം ജോൺ എം എൽ എ കൂടിക്കാഴ്ച്ച നടത്തി. രാവിലെ പത്ത് മണിയോടെയാണ് റോജി സർവ്വകലാശാലയിൽ എത്തിയത്. സിസാ തോമസ് വിസിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് റോജി സിസാ തോമസിനെ കാണാൻ എത്തുന്നത്. കെ.ബി സാബു, പി.ജെ ജോയി എന്നിവരും റോജിക്കൊപ്പം ഉണ്ടായിരുന്നു.
സിഐ അനിൽകുമാറിന് കെ എസ് യു നേതാവിന്റെ ‘സ്കെച്ച്’
കാലടി: കാലടി സിഐ ആയിരുന്ന അനിൽകുമാർ ടി മേപ്പിള്ളിക്ക് കെ എസ് യു ഭീഷണി. കെ എസ് യു ജില്ലാ വൈസ് പ്രസിഡൻറ് അനിസൺ കെ ജേയ് ആണ് അനിൽകുമാറിനെ സ്ക്കെച്ചിട്ടിരിക്കുന്നത്. ഫെസ്ബുക്കിലൂടെയാണ് ഭീഷിണി. നേരത്തെ കാലടി ശ്രീശങ്കര കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസും കെ എസ് യു പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ അനിസൻ ഉൾപ്പെടെ കെ എസ് യു പ്രവർത്തകരെ പോലീസ് മർദ്ദിച്ചിരുന്നു. ഇതേ തുടർന്നാണ് അനിൽകുമാറിനെ കെഎസ്യു സ്ക്കെച്ചിട്ടിരിക്കുന്നത് ഫെസ്ബുക് […]
സിനിമ സീരിയൽ താരം സന്തോഷ് കെ നായർ വാഹനാപകടത്തിൽ അന്തരിച്ചു
പത്തനംതിട്ട: സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, പാർസൽ ലോറി ഡ്രൈവർ സുധീഷ് എന്നിവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 100 ലേറെ സിനിമകളിൽ അഭിനയിച്ചു. ഹിറ്റ് ആയി പ്രദർശിപ്പിക്കുന്ന മോഹിനിയാട്ടമാണ് അവസാന സിനിമ.
കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വാഴ്വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഇതേ ആന തെറ്റിയിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ട് പേർ വീഴുകയും ചെയ്തു. ഉടൻ തന്നെ പാപ്പാൻമാർ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിൽ തളയ്ക്കുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക […]
അങ്കമാലിയിൽ രണ്ടുമണിക്കൂർ ഭീതിപരത്തി കൊമ്പൻ; ഒരാളെ ചവിട്ടിക്കൊന്നു
കൊച്ചി: അങ്കമാലിയിലെ കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു. ഇടഞ്ഞോടിയ ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതിപരത്തി. പ്രദേശത്തെ കാറും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ ആന തകർത്തു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കഴിയാതെ വന്ന സാഹചര്യത്തിലാണ് തൃശൂരിൽ നിന്നും എലിഫന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ചത്. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. രണ്ടാം പാപ്പാനും പരിക്കേറ്റിറ്റുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ കൊമ്പിന്റെ പരിക്ക് […]
പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അനോഷ് മരണത്തെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി
അങ്കമാലി: പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പത്തു വയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടതായി മാനേജ്മെന്റ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊടകര കോടാലി സ്വദേശികളായ സിൽജോ – ജോൺസി ദമ്പതികളുടെ മകനാണ് അനോഷ്. മരണത്തെ മുഖാമുഖം കണ്ട നാളുകൾക്ക് ശേഷമാണ് ഈ പത്തുവയസ്സുകാരൻ ജീവിതത്തിലേക്ക് തിരികെ എത്തിയത്. കഴിഞ്ഞ ഏപ്രിൽ 18-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിലെ ഹാളിൽ നിലത്തുകിടന്നുറങ്ങുകയായിരുന്ന അനോഷിനും സഹോദരൻ അൽജോയ്ക്കും പുലർച്ചെ […]
മകന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി
മലയാറ്റൂർ: മകന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം അന്തരിച്ച മലയാറ്റൂർ നീലീശ്വരം സ്വദേശി പീ സി സജീവന്റെ അമ്മ കൗസല്യ ചന്ദ്രൻ (83) അന്തരിച്ചു. ഞായറാഴ്ച്ചയാണ് സജീവൻ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്. സജീവനും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ രാത്രി അസ്വസ്ഥതകൾ കാണിച്ച കൗസല്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സജീവന്റെ സംസ്ക്കാര ചടങ്ങിന് എത്തിയവർ ഏറെ വേദനയോടെയാണ് അമ്മയുടെ ദുഖം കണ്ട് നിന്നത്. കൗസല്യയുടെ സംസ്ക്കാരം ഇന്ന് 2 മണിയ്ക്ക് […]
പെരിയാറിൽ ചൂണ്ടയിടുകയായിരുന്ന യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പാവൂർ: പെരിയാറിൻ്റെ താണിപ്പുഴക്കടവിൽ ചൂണ്ടയിടുകയായിരുന്ന യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. താണിപ്പുഴ കിഴക്കാപ്പുറത്ത് കുടി ജയൻ മകൻ വിഷ്ണു (22) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം പുഴയിൽ ചൂണ്ടയിടാൻ വന്നതായിരുന്നു വിഷ്ണു. ബന്ധു പുഴ തീരത്ത് നിന്ന് മാറി തിരികെ വന്നപ്പോൾ വിഷ്ണു പുഴയിൽ വീണ് കിടക്കുന്നതാണ് കാണുന്നത്. ഉടൻ ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു
പെരുമ്പാവൂർ: പെരുമ്പാവൂരിൽ കനാലിൽ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു. കോട്ടയം മണർകാട് ഒറ്റപ്ലാക്കൽ വീട്ടിൽ എമിൽ സുനിൽ ആണ് മരിച്ചത്. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ 2.50നായിരുന്നു മരണം. പെരിയാർ വാലി കനാലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഇന്നലെ മുങ്ങി മരിച്ചിരുന്നു. മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളാണ് ഇവര്. പെരുമ്പാവൂരിലെ കോളേജിലെ ചെറുകുന്നം കെ എം പി കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ മൂവരും. മലപ്പുറം കൊല്ലം സ്വദേശികളായ അജ്മൽ, […]



