ചെറിയ ഡപ്പികളിലാക്കി ബൈക്കിൽ കറങ്ങി നടന്ന് ലഹരിവിൽപ്പന; അസം സ്വദേശി ആലുവയിൽ പിടിയിൽ
ആലുവ: ആലുവയിൽ എക്സൈസ് 51 ഗ്രാം ഹെറോയിൻ പിടികൂടി. അസം സ്വദേശി മെയ്നൂൽ ഹക്ക് ആണ് മയക്കുമരുന്ന് കടത്തിയത്. ആലുവ റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിലായിരുന്നു ലഹരിക്കടത്ത്. ഇതര സംസ്ഥാനത്തു നിന്ന് എത്തിക്കുന്ന മയക്കുമരുന്ന്, ചെറിയ ഡപ്പികളിലാക്കി വിൽക്കുന്നയാളാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
പഞ്ചായത്ത് ഓഫീസ് പൂട്ടാതെ പോയ സംഭവം; ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്
കാലടി: മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് പഞ്ചായത്ത് ഓഫീസ് രണ്ട് രാത്രിയും ഒരു പകലും തുറന്നുകിടന്ന സംഭവത്തിൽ നടപടി. ശനിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയ ജീവനക്കാർ ഓഫീസ് പൂട്ടാതെ പോയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ട ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പകലും രാത്രിയും ഓഫീസ് തുറന്ന നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാലടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. […]
പഞ്ചായത്ത ഓഫീസ് പൂട്ടാതെ പോയ സംഭവം; ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്
കാലടി: മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് പഞ്ചായത്ത് ഓഫീസ് രണ്ട് രാത്രിയും ഒരു പകലും തുറന്നുകിടന്ന സംഭവത്തിൽ നടപടി. ശനിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയ ജീവനക്കാർ ഓഫീസ് പൂട്ടാതെ പോയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ട ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പകലും രാത്രിയും ഓഫീസ് തുറന്ന നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാലടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. […]
ഹർത്താലിൽ നടന്ന അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: ഏപ്രിൽ 28ന് സംസ്ഥാനത്ത് നടന്ന ഹർത്താലിലുണ്ടായ അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന അവധിക്കാല ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി. ചൊവ്വാഴ്ച വൈകിട്ടോടെ ഡിജിപിയോട് റിപ്പോർട്ട് നൽകണമെന്ന് ആവശ‍്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയതിൽ പ്രതിഷേധിച്ചാണ് ആക്ഷൻ കൗൺസിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. വിവിധയിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസ് ഉദ‍്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; പെരുമ്പാവൂരിൽ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
പെരുമ്പാവൂർ: അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ കുളിക്കാനെത്തിയ കൂവപ്പടി ചെറുകുന്നം കെഎംസി കോളേജിലെ ആറ് വിദ്യാർത്ഥികളിൽ 2 പേരുടെ മരണത്തിലാണ് യാത്ര അവസാനിച്ചത്. ഒഴുക്കിൽപെട്ട മൂന്നാമൻ കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം, കൊല്ലം സ്വദേശികളായ അജ്‌മൽ, അജ്‌സൽ എന്നിവരാണ് മരണമടഞ്ഞത്. ഇവർ പഠിക്കുന്ന കോളേജിന് അടുത്തുകൂടെയാണ് പെരിയാർവാലി കനാൽ […]
എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന്; പ്ലസ് ടു 22ന്
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനത്തോടെ അതിന്‍റെ ഫലവും പ്രഖ്യാപിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു. ശേഷം ഉടൻ തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്‍റ് ഫലം മേയ് എട്ടിനും ഒന്നാം വർഷ പരീക്ഷ ഫലം ജൂൺല […]
“ചക്ക വീണ് പാമ്പു ചത്തു”; മൂർഖനെയാണ് വീട്ടുവളപ്പിൽ ചത്ത നിലയിൽ കണ്ടെത്തിയത്
എറണാകുളം: എറണാകുളത്ത് ചക്ക വീണ് പാമ്പു ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. മൂർഖൻ പാമ്പാണ് ചക്ക വീണ് ചത്തത്. മുറ്റത്തിന് സമീപം 4 ചക്കകൾ വീണു കിടന്നിരുന്നു. ഇതെടുക്കാനായി എത്തിയപ്പോഴാണ് പാമ്പ് ചത്തു കിടക്കുന്നത് കാണുന്നത്. സംസ്ഥാനത്ത് പാമ്പു കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. തിങ്കളാഴ്ച മാത്രം 7 പേർക്കാണ് പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസങ്ങളാലായി നിരവധി പേർക്കും പരുക്കേറ്റിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിന് ചായ വാങ്ങാൻ പോകവെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കാലടി : ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിന് ചായ വാങ്ങാൻ പോകവെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മാണിക്കമംഗലം തീരുതനത്തിൽ വീട്ടിൽ ജോസിൻ്റെ ഭാര്യ റോസി (68) യാണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 9.30ന് മാണിക്കമംഗലം സെൻ്റ് റോക്കീസ് പള്ളിയിൽ ചേരാനല്ലൂർ തോട്ടങ്കര കുടുംബാംഗമാണ് പരേതകഴിഞ്ഞ 13 ന് പുലർച്ചെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ മുൻപിൽ എം.സി റോഡിലായിരുന്നു അപകടം. റോസിയുടെ ഭർത്താവ് ജോസ് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ ചായ ആവശ്യപ്പെട്ട […]
നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ. 52 ദളിത് സംഘടനകൾ ചേർന്നാണ് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ പ്രഖ്യാപനം. ഹർത്താലിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഇന്ന് വൈകുന്നേരം രക്തസാക്ഷി […]



