രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം
പത്തനംതിട്ട∙ മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നതു മാറ്റിവച്ചിരുന്നു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുല്‍. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ […]
മൂന്ന് സീറ്റ് വേണമെന്ന് ഫോർവേഡ് ബ്ലോക്; വൈപ്പിനിൽ ബൈജു മേനാച്ചേരിയും, കൊല്ലത്ത് ജി.ദേവരാജനും പരിഗണനയിൽ
അങ്കമാലി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഫോർവേഡ് ബ്ലോക് സംസ്ഥാന സെക്രട്ടറിയേറ്റംഗവും ജില്ലാ സെക്രട്ടറിയുമായ ബൈജു മേനാച്ചേരിയെ പരിഗണിക്കുന്നു. ഫോർവേഡ് ബ്ലോക് സംസ്ഥാനത്ത് യു ഡി എഫിൽ മൂന്ന് സീറ്റുകളാണ് ആവശ്യപ്പെടുന്നത്. കൊല്ലത്ത് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ, എറണാകുളം ജില്ലയിലെ വൈപ്പിനിൽ ബൈജു മേനാച്ചേരി മറ്റൊരു സീറ്റ് പാലക്കാട് ജില്ലയിലുമാണ്. ജില്ലയിൽ കോൺഗ്രസ് സ്ഥിരമായി പരാജയപ്പെടുന്ന മണ്ഡലമാണ് വൈപ്പിൻ.സിറ്റിംഗ് സീറ്റ് അല്ലാത്തതിനാൽ ഐക്യജനാധിപത്യ മുന്നണി സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയതായാണ് അറിയുന്നത്. മോസ്റ്റ് ബാക്ക് […]
കാലടി പാലവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് പ്രഖ്യപിച്ചിട്ടുള്ള പ്രതിഷേധ സദസ്സ് രാഷ്ട്രീയ ദുഷ്ടലാക്കും ഇരട്ടത്താപ്പും: യു.ഡി.എഫ്
കാലടി: മെയ് മാസത്തോട് കൂടി കാലടിയിലെ സമാന്തര പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കി തരാമെന്നുള്ള ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും ഉറപ്പ് നിലനില്‍ക്കെ മധ്യ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാലങ്ങളില്‍ ഒന്നായ കാലടി ശ്രീശങ്കരാപാലം ഒരു മാസത്തോളം അടച്ചിട്ട് റീടാറിംങ് നടത്തണമെന്നുള്ള എല്‍.ഡി.എഫിന്റെ പിടിവാശി തികച്ചും രാഷ്ട്രീയ പ്രേരിതവും ഇരട്ടത്താപ്പുമാണെന്ന് യു,ഡി.എഫ് ആരോപിച്ചു. പാലം പൂര്‍ണ്ണമായും അടച്ചിട്ടിട്ടുള്ള അറ്റകുറ്റപണികള്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം മതിയെന്നുള്ളത് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലെ […]
എയർപോർട്ട് ലെയ്സൻ ഓഫീസർ സാബു വർഗീസിൻ്റെ അന്വേഷണ മികവിന് കൊച്ചി മെട്രോയുടെ ആദരം
നെടുമ്പാശ്ശേരി: യാത്രക്കാരൻ്റെ നഷ്ടപ്പെട്ട പേഴ്സ് കണ്ടത്തിയ എയർപോർട്ട് ലെയ്സൻ ഓഫീസർ സാബു വർഗീസിൻ്റെ അന്വേഷണ മികവിന് കൊച്ചി മെട്രോയുടെ ആദരം . നവംബർ 17ന് രാവിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വിമാനത്തിൽ വന്ന് ആലുവയ്ക്ക് മെട്രോ ഫീഡർ ബസ്സിൽ കുടുംബമായി കയറിയ ഖത്തറിൽ സ്ഥിരതാമസമാക്കായ പത്തനംതിട്ട റാന്നി സ്വദേശിയായ എബ്രഹാം മാത്യു എന്ന യാത്രക്കാരൻ്റെ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സാണ്, നഷ്ടപ്പെട്ടത്. തുടർന്ന് സാബു വർഗീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. പേഴ്സ് മറ്റൊരു യാത്രക്കാരൻ എടുക്കുകയും , ഇയാൾ […]
ഏകാകി; ട്രാവൻകൂർ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ വിഭാഗത്തിൽ
ട്രാവൻകൂർ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ വിഭാഗത്തിൽ സംസ്കൃത ചിത്രം ഏകാകി തിരഞ്ഞെടുത്തു. പ്രസാദ് പാറപ്പുറം, ഫാദർ: ജോൺ പുതവ ,ഹരികുമാർ അയ്യമ്പുഴ എന്നിവർ ചേർന്നാണ് സിനിമയുടെ രചനയും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കാലടിയാണ് ഏക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഷിജോ വർഗീസ് കോ-ഡയറക്ഷനും, സിനേഷ് ഓടക്കാലി എഡിറ്റിംഗും, പ്രശാന്ത് പാറപ്പുറം ഏകോപനവും, സുജിത് ശിവ ക്യാമറയും നിർവ്വഹിച്ചിരിക്കുന്നു. പ്രൊജക്ട് ഡിസൈനർ നിസാർ വരാപ്പുഴ. മികച്ച സംസ്കൃത ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും ഏകാകി നേടിയിരുന്നു.
വെടിക്കെട്ട് ഒഴിവാക്കി മാതൃകയായി മഞ്ഞപ്ര കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം
കാലടി: വെടിക്കെട്ട് ഒഴിവാക്കി മാതൃകയായി മഞ്ഞപ്ര കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം. 7 ആനയുടെ പൂരം നടക്കുന്ന ജനുവരി 29ന് വലിയതോതിൽ വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം. എന്നാൽ കഴിഞ്ഞവർഷം വെടിക്കെട്ട് നടത്തിയപ്പോൾ ഉണ്ടായ ചെറിയ അപകടമാണ് ഇനിയൊരിക്കലും വെടിക്കെട്ട് ക്ഷേത്രത്തിൽ വേണ്ടെന്ന് തീരുമാനിച്ചത് വെടിക്കെട്ട് ഒഴിവായി ക്ഷേത്രത്തിന് ഒരു ലക്ഷം രൂപയുടെ ലാഭം ഉണ്ടായതായി ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് ടി പി വേണു സെക്രട്ടറി എ വി രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു ഇത്തവണ പൂരത്തിന് കൊണ്ടുവരുന്ന ഏഴ് […]
വി.എസ്. അച്യുതാനന്ദന് പദ്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ
ദില്ലി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമ്മാനിക്കുക. പി നാരായണനും പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ ആയിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ […]
വി.എസ്. അച്യുതാനന്ദന് പദ്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ
ദില്ലി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമ്മാനിക്കുക. പി നാരായണനും പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ ആയിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ […]
തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കട ഉടമ ജയരാജൻ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കടയുടമ ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കടയുടെ പിന്നിൽ തന്നെയുള്ള […]



