സംസ്കൃത സര്‍വ്വകലാശാലയില്‍ 27 വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകള്‍ ; അവസാന തീയതി ജൂണ്‍ 9
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും പ്രാദേശിക കേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അക്കമ്പനിയിംഗ് ആര്‍ട്ടിസ്റ്റുകളുടെയും ഒഴിവുകളുണ്ട്. ഒഴിവുകള്‍ താത്ക്കാലികമാണ്. പരമാവധി 11 മാസത്തേക്കായിരിക്കും നിയമനം. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സംസ്കൃതം ജനറല്‍, സംസ്കൃതം ന്യായ, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ജ്യോഗ്രഫി, അറബിക്, ഉര്‍ദു, സൈക്കളജി, സോഷ്യല്‍ വര്‍ക്ക്, […]
കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; 63 പേർക്ക് പരുക്ക്
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശക്തമായ ഇറാൻ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു. ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ വിമാനത്താവള ജീവനക്കാരും യാത്രക്കാരും സിവിലിയന്മാരും ഉൾപ്പെടെ 63 പേർക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക വിവരം. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്‍റെ പ്രവർത്തനം പൂർണമായും തടസപ്പെടുകയും കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി നിർത്തിവെക്കുകയും ചെയ്തു.
ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ബിജെപി മുൻ സ്ഥാനാർഥി അറസ്റ്റിൽ
പാലക്കാട്: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ ബിജെപി മുൻ സ്ഥാനാർഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതി (പ്രസന്ന)യാണ് പിടിയിലായിരിക്കുന്നത്. നെന്മാറ കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിലെഭണ്ഡാരം കുത്തിത്തുറന്ന കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ ക്ഷേത്രം ഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. സിസിടിവി ക്യാമറകൾ പരിശോധിച്ചതിനു പിന്നാലെയാണ് പ്രഭാവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ […]
ദില്ലിയിൽ ഹോട്ടലിൽ വൻ തീപിടിത്തം; 20 മരണം
ദില്ലി: ദില്ലിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് ശേഷം ലെമണ്‍ ഗ്രീൻ റെസ്റ്റോറന്‍റിലാണ് സംഭവം. സംഭവം നടക്കുമ്പോൾ ഹോട്ടലിൽ നിരവധി പേർ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ മൂന്ന് പേരെയേ രക്ഷിക്കാനായുള്ളൂ. പിന്നീട് മുപ്പതിലേറെ പേരെ രക്ഷിച്ചു. ഫയർ ഫോഴ്സിന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ആദ്യ ഘട്ടത്തിൽ ദുഷ്കരമായിരുന്നു.
തെരുവ് നായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ട് പേർ പിടിയിൽ
നെടുമ്പാശേരി: തെരുവ് നായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. വാൽപ്പാറ സ്വദേശി പുനീത് രാജ് (55 ), വരാപ്പുഴ മണ്ണന്തുരുത്ത് രഞ്ജൻ (64) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ 27ന് രാവിലെ ആണ് സംഭവം ദേശം കുന്നുംപുറം ഭാഗത്ത് വഴിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഇത് മൃഗസ്നേഹിയായ ഒരു യാത്രക്കാരൻ കാണുകയും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു ഇൻസ്പെക്ടർ ബി കെ അരുണിന്റെ […]
27 വർഷത്തെ സേവനത്തിന് വിരാമം. രാജ്യാന്തര ജൂഡോ റഫറി ജെ.ആർ. രാജേഷ് സർവ്വീസിൽ നിന്നും വിരമിച്ചു; ഇനി മുഴുവൻ സമയവും കായികരംഗത്ത്
കാഞ്ഞൂർ: 27 വർഷത്തെ സേവനത്തിനൊടുവിൽ രാജ്യാന്തര ജൂഡോ റഫറിയും കേരള കായികരംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായ ജെ.ആർ. രാജേഷ് സർവീസിൽ നിന്ന് വിരമിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സ്റ്റേറ്റ് ടെക്‌നിക്കൽ ഓഫീസർ പദവിയിൽ നിന്നാണ് വിരമിക്കൽ. 1999-ൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ ജൂഡോ പരിശീലകനായാണ് രാജേഷ് സേവനം ആരംഭിച്ചത്. തുടർന്ന് എറണാകുളം ജില്ലാ സ്‌പോർട്‌സ് ഓഫീസറായും എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കായിക ഭരണരംഗത്തും ജൂഡോയുടെ വളർച്ചയ്ക്കായുള്ള പ്രവർത്തനങ്ങളിലുമാണ് അദ്ദേഹം ശ്രദ്ധേയനായത്. സൗത്ത് ഇന്ത്യയിലെ […]
സിഎംആർഎല്ലിന് തിരിച്ചടി; മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നടത്തുന്ന അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ ഇല്ല. ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സിഎംആർഎല്ലിന്‍റെ (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. കേസിൽ അടിയന്തരമായി ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടു പോവാമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണത്തെ ചോദ്യം ചെയ്തായിരുന്നു ഹർജി. നേരത്തെയും സമാന ആവശ‍്യം ഉന്നയിച്ചുവെങ്കിലും […]
സിപിഎം നേതാവ് ആർഷോയും വിദ്യയും വിവാഹിതരായി
കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരായി. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ രാവിലെ 11മണിക്കാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ, കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗമാണ് ആർഷോ.
ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെന്‍റ് ചെയ്ത സംഭവം; പിൻവലിക്കാൻ ഉത്തരവിട്ട് വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദേശം. മുഖ്യമന്ത്രി വി ഡി സതീശന്‍ തന്നെയാണ് സസ്പെൻഷൻ പിന്‍വലിക്കാൻ നിര്‍ദേശം നൽകിയത്. ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം […]



