ഗുരുവായൂർ അമ്പല നടയിൽ സിനിമ സെറ്റിന് തീയിട്ടു; എലൂരിൽ മാലിന്യപ്പുക
കൊച്ചി: ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് മാലിന്യ പുക ഉയർന്നു. ഏലൂര്‍ എഫ്എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചത്. പ്ലാസ്റ്റിക്ക് അടക്കമുള്ളവ കത്തി സമീപവാസികള്‍ക്ക് ശ്വസതടസം അനുഭവപ്പെട്ടു. ഫയർ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ പ്രധാന ഭാഗമായിരുന്ന ഗുരുവായൂര്‍ ക്ഷേത്രം സെറ്റിട്ടാണ് ചിത്രത്തിൽ കാണിച്ചത്. നാല് കോടിയോളം മുടക്കി 45 ദിവസം കൊണ്ടാണ് ചിത്രത്തിന് വേണ്ടി ഈ സെറ്റ് നിർമ്മിച്ചത്. […]
പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു
കണ്ണൂർ∙ പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ഏച്ചൂർ തക്കാളി പീടിക സ്വദേശി ബി.ബീന (54) ആണ് മരിച്ചത്. ടൗൺ സ്റ്റേഷനിലെ സിപിഒ ലിതേഷിന്റെ കാറാണ് ഇടിച്ചത്. റോഡരികിലൂടെ നടന്നു പോയപ്പോഴാണ് ബീനയെ കാർ ഇടിച്ചു തെറിപ്പിച്ചത്. മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബിൽ കലക്ടറാണ് ബീന. ഏച്ചൂർ കമാൽ പീടികയ്ക്ക് സമീപം ഉച്ചക്ക് 12.15 ഓടെയാണ് അപകടം നടന്നത്. ഭർത്താവ്: പ്രദീപൻ
മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മധ്യവയസ്കൻ വീണ്ടും അറസ്റ്റിൽ
പരപ്പനങ്ങാടി: മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മധ്യവയസ്കൻ വീണ്ടും അറസ്റ്റിൽ. പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി തെക്കുംപറമ്പിൽ മുഹമ്മദ് കോയ(60)യെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. കുട്ടികൾക്ക് മിഠായി നൽകി ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ഇയാളെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഒരു വർഷം മുന്നേ സമാന രീതിയിൽ പ്രായ പൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾ പോക്‌സോ പ്രകാരം അറസ്റ്റിലായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം വീണ്ടും പീഡനത്തിന് അറസ്റ്റിലാവുകയായിരുന്നു. സ്ഥിരമായി […]
‘കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട’; 3 കോടിയുടെ രാസലഹരിയുമായി ഒരാൾ പിടിയിൽ
തൃശൂർ: ഒല്ലൂരിൽ രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ. 9000 എംഡിഎംഎ ഗുളികകളുമായി പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ തൃശ്ശൂർ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നും പോലീസ് പറഞ്ഞു. കൊച്ചിയിൽ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടയാണ് ഫാസിൽ പിടിയിലായത്. എറണാകുളത്തുനിന്ന് കാറില്‍ തൃശൂരിലേക്ക് മാരക രാസ ലഹരിയായ എംഡിഎംഎ വൻതോതിൽ കടത്തുന്നു എന്നായിരുന്നു […]
സ്ഥിരം കുറ്റവാളി; കാപ്പ ചുമത്തി നാട് കടത്തി
പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. പെരുമ്പാവൂർ,കോടനാട് വേങ്ങൂർ മുടക്കുഴ കുറുക്കൻപൊട്ട ഭാഗത്ത്, മൂലേത്തുംകുടി വീട്ടിൽ ബിനു (36) വിനെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ മയക്ക് മരുന്ന് ഉപയോഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മാർച്ചിൽ കോടനാട് പൊലീസ് […]
വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി നൽകണമെന്ന ആവശ്യവുമായി പൊലീസ് അസോസിയേഷൻ
കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി നൽകണമെന്ന് കേരള പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പൊലീസിന്‍റേതെന്നും ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നുമാണ് ആവശ്യം. മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാർത്ത് ജീവനക്കാർക്ക് ആയാസ രഹിതമായ സേവനം ലഭ്യമാക്കണം. മെഡിസെപ്പിൽ പങ്കാളികളായ പല ആശുപത്രികളിൽ നിന്നും സേവനം ലഭ്യമാകുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും ലഭിക്കേണ്ട ഡിഎ കുടിശിക ഉടനടി […]
കൊരട്ടിയിൽ നിന്നു കാണാതായ ദമ്പതികൾ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍
തൃശൂര്‍: പത്ത് ദിവസം മുൻപ് കൊരട്ടിയിൽ നിന്ന് കാണാത്തായ ദമ്പതികളെ വേളാംങ്കണി പള്ളിയുടെ ലോഡ്‌ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗ്ഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ (34)ഭാര്യയും വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളുമായ ജിസുവുമാണ് (29) മരിച്ചത്. കഴിഞ്ഞ 22 തീയതി ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. വേളാംങ്കണ്ണിയിൽ എത്തിയ ശേഷം അവിടെ എന്തോ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയിൽ ചൊവ്വാഴ്ച്ച വൈകിട്ട് വിഷം കുത്തിവെച്ച് […]
റീൽ ചിത്രീകരണത്തിൽ ശിക്ഷാ നടപടിയില്ല; മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ റീൽ ചിത്രീകരിച്ച ജീവനക്കാർക്കെതിരേ നടപടി വേണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്. ആവശ്യഘട്ടത്തിൽ സേവന സന്നദ്ധരായി ഞായറാഴ്ച പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം…. തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടുകയുണ്ടായി. ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത് […]
”രണ്ടാമതും ഡെങ്കിപ്പനി ബാധിച്ചാൽ ആരോഗ്യ നില സങ്കീർണമാവും”; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഡെങ്കിപ്പനി ഒരു തവണ വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യ നില സങ്കീർണമാവാനുള്ള സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്ന ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേരിൽ മാത്രമേ തീവ്രമാകാനുള്ള സാധ്യതയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. ഇവർക്ക് രണ്ടാമത് ഡെങ്കിപ്പനി ബാധിച്ചാൽ സ്ഥിതി ഗുരുതരമാവും. ഡെങ്കിപ്പനിക്ക് 4 വകഭേദങ്ങളാണ് ഉള്ളത്. ആദ്യം ഡെങ്കിപ്പനി ബാധിക്കുന്ന ആൾക്ക് ഇത് ജീവിതക്കാലം മുഴുവൻ പ്രതിരോധ ശേഷിയുണ്ടാക്കും. എന്നാൽ അതേ ആൾക്ക് മറ്റൊരു വകഭേദം […]



