വാഷിങ് മെഷീനകത്ത് മൂര്‍ഖന്‍കുഞ്ഞ്
തളിപ്പറമ്പ്: കേടായ വാഷിങ് മെഷീൻ ടെക്നിഷ്യൻ എത്തി നന്നാക്കിയ ശേഷം ഒരു തവണ പ്രവർത്തിപ്പിച്ചപ്പോൾ ഉള്ളിൽ വീണത് ഉഗ്രനൊരു മൂർഖൻ പാമ്പിന്റെ കുഞ്ഞ്. കുഞ്ഞാണെങ്കിലും പത്തി വിരിച്ചാടി നിൽക്കുന്ന മൂർഖനെ കണ്ട് ഭയന്ന വീട്ടുകാർ ഉടൻ തന്നെ മെഷീൻ അടച്ച് വച്ച് വന്യജീവി സംരക്ഷകന്റെ സഹായം തേടി. പൂക്കോത്ത്തെരു മുണ്ടേൻകാവിന് സമീപം പി.വി.ബാബുവിന്റെ വീട്ടിലെ വാഷിങ് മെഷീനിലാണ് ഇന്നലെ മൂർഖൻ പാമ്പ് പ്രത്യക്ഷപ്പെട്ടത്. കേടായിരുന്ന മെഷീൻ ടെക്നിഷ്യൻ നന്നാക്കിയ ശേഷം ഒരു തവണ കറക്കിയപ്പോഴാണ് ഉള്ളിലെവിടെയോ നിന്ന് മൂർഖൻ […]
പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു
തിരുവനന്തപുരം: ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ് വല്യത്താൻ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു. മണിപ്പാലിൽ വെച്ചാണ് അന്ത്യം. രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നൽകി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് വിട പറഞ്ഞത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനായത്. ഹൃദയ ശസ്ത്രക്രിയാ മേഖലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളിലെ വിജയം ഇന്ത്യയിൽ തന്നെ ഹൃദയ ശസ്ത്രക്രിയാ […]
ആലുവയിൽ 3 പെൺകുട്ടികളെ കാണാതായി
ആലുവ: ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായതായി . ഇന്ന് പുലർച്ചെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. പ്രായ പൂർത്തി ആകാത്ത കുട്ടികളെയാണ് കാണാതായിട്ടുള്ളത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികൾ. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തൃശൂരിൽ റോജി, കണ്ണൂരിൽ സുധാകരൻ, കോർപറേഷനുകൾ പിടിക്കാൻ ഒരുങ്ങി കോൺഗ്രസ്
കൊച്ചി: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനുകളുടെ ഭരണം പിടിക്കാൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് രംഗത്തിറക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കൊച്ചിയിലും എഐസിസി പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്കു കോഴിക്കോട്ടും കെപിസിസി പ്രസിഡന്റ് കെ.സുധാകരനു കണ്ണൂരിലും ചുമതല നൽകി. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കാനുള്ള ചുമതല എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥിനെയും തൃശൂർ എഐസിസി സെക്രട്ടറി റോജി എം.ജോണിനെയും ഏൽപിച്ചു. കൊല്ലത്തു രാഷ്ട്രീയകാര്യ സമിതിയംഗം വി.എസ്.ശിവകുമാറിനാണു ചുമതല. 2 ദിവസമായി വയനാട്ടിൽ ചേർന്ന നേതൃക്യാംപിലാണു തീരുമാനം. നിലവിൽ കണ്ണൂർ […]
ദുരന്തമഴ തുടരുന്നു; സംസ്ഥാനത്ത് 9 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒൻപത് പേര്‍ ഇന്ന് മാത്രം മഴക്കെടുതിയിൽ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു. പാലക്കാട് വീട് ഇടിഞ്ഞുവീണ് കിടപ്പുരോഗിയായ അമ്മയും മകനും മരിച്ചു. […]
ദീപിക തോമസ് അന്തരിച്ചു
കാലടി: കാലടിയിലെ മുതിർന്ന പത്രപ്രവർത്തകൻ തോമസ് ( 76, ദീപിക തോമസ് ) അന്തരിച്ചു. കാലടി കൈപ്പട്ടൂർ സ്വദേശിയാണ്. പത്രത്തിൻ്റെ പേരോട് കൂടി അറിയപ്പെടുന്ന അപൂർവ്വം ആളുകളിൽ ഒരാളാണ് തോമസ്. 40 വർഷത്തോളം മാധ്യമരംഗത്ത് സജീവമായിരുന്നു തോമസ്. കാലടിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഇദ്ദേഹത്തിൻ്റെ ലേഖനങ്ങളും, പ്രത്യേക വാർത്തകളും പുതിയ കാഴ്ച്ചപ്പാടിന് വഴിയൊരുക്കി. വളരെ ശ്രദ്ധേയമായ ഒട്ടനവധി വാർത്തകൾ തോമസിലൂടെ ദീപിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കാലടി പ്രസ് ക്ലബ്ബ് തോമസിനെ ആദരിച്ചിരുന്നു. മന്ത്രി കെ.രാജനാണ് പ്രസ് ക്ലബ്ബിൻ്റെ […]
കുളിക്കാനിറങ്ങിയതിനു പിന്നാലെ ജലനിരപ്പ് ഉയര്‍ന്നു; ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ 4 പേരെയും രക്ഷപ്പെടുത്തി
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പുഴയിൽ കുടുങ്ങിയ 4 പേരെ കരയ്ക്കെത്തിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ 2 യുവാക്കളേയും വയോധികരായ സ്ത്രീയേയും പുരുഷനേയും ഫയർഫോഴ്സ് സംഘം കരയ്ക്കെത്തിച്ചൂ. ഇവർ മൈസൂർ സ്വദേശികളാണ്.മൂലത്തറ റെഗുലേറ്റർ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ വെള്ളം ഉയർന്നത്. ഇതോടെ നാലുപേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. . ലൈഫ് ജാക്കറ്റുകൾ ധരിപ്പിച്ച് 4 പേരെയും കരയ്ക്കെത്തിച്ചത്. മന്ത്രി കെ.കൃഷ്ണൻകുട്ടി സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സിടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഡോക്ടറും രോഗിയും കുടുങ്ങിയത്. തുടർന്ന് ഡോക്ടര്‍ ലിഫ്റ്റിലെ അലാറം മുഴക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തു. ഇതോടെ ബന്ധപ്പെട്ട ജീവനക്കാരെത്തി ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഏതാണ്ട് അരമണിക്കൂറോളം ഇവര്‍ ലിഫ്റ്റില്‍ കുടുങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ കഴിഞ്ഞ ശനിയാഴ്ച ലിഫ്റ്റിൽ കുരുങ്ങിയ രോഗിയെ തിങ്കളാഴ്ച പുലർച്ചെയാണ് കണ്ടെത്തി പുറത്തേക്ക് എത്തിച്ചത്. 48 മണിക്കൂറോളമാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ […]



