FEATURED

കനത്ത മഴ: ഇല്ലിക്കൽകല്ല് അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജൂലൈ 18 വരെ നിരോധിച്ചതായി കോട്ടയം ജില്ലാ കളക്റ്റർ. ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ ഖനനപ്രവർത്തനങ്ങൾ നിരോധിച്ചു ജൂലൈ 25 വരെ നിരോധിച്ചതായും കളക്റ്റർ വ്യക്തമാക്കി.  

FEATURED

കർക്കിടക മാസ പൂജക്കായി ശബരിമല ക്ഷേത്രനട തുറന്നു

പത്തനംതിട്ട: കർക്കിടക മാസ പൂജക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഉപദേവതാ നടകളിൽ ദീപം തെളിയിച്ച് ആഴിയിൽ അ​ഗ്നി പകർന്നതിന് ശേഷമാണ് ഭക്തരെ ദർശനത്തിന് അനുവദിക്കുന്നത്. 20-ന് രാത്രി 10 മണിക്കാണ് നട അടയ്‌ക്കുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത തീർത്ഥാടകർക്ക് ദർശനം നടത്താം.ശബരിമല കർക്കിടകമാസ പൂജയോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

FEATURED

ശക്തമായ മഴയും കാറ്റും; നേര്യമംഗലത്ത് വീട് പൂർണമായും തകർന്നു

കോതമംഗലം : കിഴക്കൻ മേഖലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. നേര്യമംഗലം കഞ്ഞിരവേലിയിൽ വേട്ടിപ്ലാവിൽ അനീഷിന്‍റെ വീട് കനത്ത മഴയെ തുടർന്ന് പൂർണമായും നശിച്ചു. വീട്ടിൽ ഉണ്ടായിരുന്നവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ കരടി പാറയ്ക്ക് സമീപം വൻമരം കടപുഴകി വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ടു . മുന്നാർ – മറയൂർ റൂട്ടിലും,മുന്നാർ -വടവട റോഡിലും മണ്ണിടിച്ചിൽ ഉണ്ട്.

FEATURED

ജമ്മുവിൽ ഭീകരാക്രമണം; 4 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുവിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 4 സൈനികർക്ക് വീരമൃത്യു. ഒരു ഓഫീസർ ഉൾപ്പെടെയാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണ് സൈനികരും ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. 5 സൈനികർക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനിടെ ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും ജമ്മു പൊലീസും സംയുക്ത തിരച്ചിൽ ആരംഭിച്ചത്. പിന്നാലെയാണ് ദോഡ ജില്ലയിലെ ദസ്സ ഭാ​ഗത്ത് ഏറ്റുമുട്ടലുണ്ടായത്.

FEATURED

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു

പാലക്കാട്:പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന്  വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ  സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഇവര്‍ […]

FEATURED

കണ്ണുകൾ ദാനം ചെയ്യുമെന്ന സമ്മതപത്രം യേശുദാസ് നൽകിയത് ദയാനന്ദൻ്റെ കൈയ്യിൽ, പാറപ്പുറത്തിന് നഷ്ടമായത് മികച്ച സാമൂഹിക പ്രവർത്തകനെ

കാലടി: മികച്ച സംഘാടകനും, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനുമായിരുന്നു അന്തരിച്ച കാഞ്ഞൂർ പാറപ്പുറം സ്വദേശി കെ.എൻ ദയാനന്ദൻ. കാഞ്ഞൂർ പാറപ്പുറം മേഖലകളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തുന്നതിൽ മുഖ്യ പങ്കാണ് ദയാനന്ദൻ വഹിച്ചത്. പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിപിഎമ്മിൽ നിന്നും മാറി കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. പാറപ്പുറത്ത് യുവധാര എന്ന സംഘടന ആരംഭിച്ചത് ദയാനന്ദന്റെ നേതൃത്വത്തിലായിരുന്നു. ജനങ്ങൾക്ക് നാടകത്തെ അടുത്തറിയാൻ ഈ സംഘടനയിലൂടെ കഴിഞ്ഞിരുന്നു. വർഷത്തിൽ പത്തോളം പ്രൊഫഷണൽ നാടക സമിതികളുടെ നാടകങ്ങളാണ് യുവധാരയിലൂടെ പാറപ്പുറത്ത്കാർക്ക് ആസ്വധിക്കാൻ കഴിഞ്ഞത്. […]

FEATURED

99-ലെ വെള്ളപ്പൊക്കത്തിന് ഒരു നൂറ്റാണ്ട്; ചരിത്ര രേഖകൾ സൂക്ഷിച്ച് പുതിയേടം ക്ഷേത്രവും, കാലടി തലയാറ്റുംപ്പിള്ളി മനയും

പ്രശാന്ത് പാറപ്പുറം   കാലടി:കേരളം എക്കാലവും ഓർക്കുന്ന വെളളപൊക്കമാണ് ’99 ലെ വെളളപൊക്കം’.1924 ജൂലൈ 14  നാണ്  ആ മഹാപ്രളയം ഉണ്ടായത്.കൊല്ലവർഷം 1099 ൽ.അതുകൊണ്ടാണ് ആപ്രളയം ’99 ലെ വെളളപൊക്കം’ എന്നറിയപ്പെട്ടത്.വൻ നാശ നഷ്ടമാണ് അന്നുണ്ടായത്.ആയിരക്കണക്കിന് മനുഷ്യ ജീവനുകൾ പൊലിഞ്ഞു.ഒട്ടനവധി പേർക്ക് വീടും, സ്വത്തുവകകളും,കൃഷിടങ്ങളും,വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടു.വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തിൽ ഒഴുകിവന്നു. മൂന്നാഴ്ചയോളം തുടർച്ചയായി പെയ്ത അതിശക്തമായ മഴയായിരുന്നു വെളളപൊക്കത്തിനു കാരണം.തിരുവിതാംകൂറിനെയും മലബാറിൻറെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി […]

FEATURED

കണ്ണുകൾ ദാനം ചെയ്യുമെന്ന സമ്മതപത്രം യേശുദാസ് നൽകിയത് ദയാനന്ദൻ്റെ കൈയ്യിൽ, പാറപ്പുറത്തിന് നഷ്ടമായത് മികച്ച സാമൂഹിക പ്രവർത്തകനെ

കാലടി: മികച്ച സംഘാടകനും, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനുമായിരുന്നു അന്തരിച്ച കാഞ്ഞൂർ പാറപ്പുറം സ്വദേശി കെ.എൻ ദയാനന്ദൻ. കാഞ്ഞൂർ പാറപ്പുറം മേഖലകളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തുന്നതിൽ മുഖ്യ പങ്കാണ് ദയാനന്ദൻ വഹിച്ചത്. പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിപിഎമ്മിൽ നിന്നും മാറി കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. പാറപ്പുറത്ത് യുവധാര എന്ന സംഘടന ആരംഭിച്ചത് ദയാനന്ദന്റെ നേതൃത്വത്തിലായിരുന്നു. ജനങ്ങൾക്ക് നാടകത്തെ അടുത്തറിയാൻ ഈ സംഘടനയിലൂടെ കഴിഞ്ഞിരുന്നു. വർഷത്തിൽ പത്തോളം പ്രൊഫഷണൽ നാടക സമിതികളുടെ നാടകങ്ങളാണ് യുവധാരയിലൂടെ പാറപ്പുറത്ത്കാർക്ക് ആസ്വധിക്കാൻ കഴിഞ്ഞത്. […]

FEATURED

മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

കൊച്ചി: കടവന്ത്രയിൽ മദ്യപിക്കാനെത്തിയ ആൾ ബാറിന്റെ 11-ാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. വൈറ്റില സ്വദേശി ക്രിസ് ജോര്‍ജ് എബ്രഹാം (23) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെ കടവന്ത്ര ജംഗ്ഷനിലെ ഒലീവ് ഡൗൺ ടൗൺ ഹോട്ടലിൽ ആയിരുന്നു സംഭവം. എതിർ വശത്തെ കെട്ടിടത്തിലെ ജീവനക്കാരിയാണ് യുവാവ് ബാറിന് മുകളിൽ നിന്നും ചാടുന്നത് കണ്ടത്. ചാട്ടത്തിൽ ഇയാളുടെ കാല് വേർപ്പെട്ടു. ഇയാളുടെ കൈയിൽ നിന്ന് ഇംഗ്ലീഷിലെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ‘All good things must come […]