FEATURED

ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ പിടിയില്‍

കുമളി: 895 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയില്‍. കോതമംഗലം സ്വദേശികളായ കാളാപറമ്പില്‍ അമല്‍ ജോര്‍ജ്(32), വടക്കേടത്ത്പറമ്പില്‍ സച്ചു ശശിധരന്‍(31), പാറേക്കാട്ട് പി.എച്ച്. അമീര്‍(41) എന്നിവരാണ് പിടിയിലായത്. കാറിലെത്തിയ മൂന്നംഗസംഘത്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. രണ്ട് പൊതികളിലായി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ആന്ധ്ര- ഒഡീഷ ബോര്‍ഡറില്‍ നിന്ന് 50,000 രൂപയ്ക്കാണ് ഹാഷിഷ് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. ഹാഷിഷ് ഓയില്‍ കേരളത്തിലെത്തിച്ച് ചെറിയ […]

FEATURED

കെ റെയിലിന് ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ലഭിച്ചു

തിരുവനന്തപുരം: കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷന് ലിമിറ്റഡിന് (കെ റെയിൽ) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്‌ഒ 9001–2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു. സോഷ്യൽമീഡിയയിലൂടെ കെ റെയിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗുണനിലവാര സർട്ടിഫിക്കേഷനാണ് ഐഎസ്ഒ. സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും  സംയുക്ത സംരഭമാണ് കെ റെയിൽ. തിരുവനന്തപുരം സെൻട്രൽ, വർക്കല- റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പദ്ധതികൾ, എറണാകുളം സൗത്ത്  –- -വള്ളത്തോൾ നഗർ പാതയിൽ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്‌നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കൽ പദ്ധതികളിൽ പങ്കാളിയാണ്‌ […]

FEATURED

പെരുമ്പാവൂരിലെ നിയമവിദ്യാർഥിയുടെ കൊലപാതകം; പ്രതി അമിറുൽ ഇസ്ലാമിന്‍റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശി അമിറുൽ ഇസ്ലാമിനു വിധിച്ചിരുന്ന വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനഃശാസ്ത്ര, ജയിൽ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷ ലഘൂകരിക്കാൻ സാധ്യമാണെങ്കിൽ അതേക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. മനഃശാസ്ത്ര പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളെജിൽ സംഘം രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. […]

FEATURED

സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; കുട്ടികൾക്ക് പരുക്ക്

പാലക്കാട്: പാലക്കാട് ആലത്തൂരിൽ കാട്ടുശേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. എഎസ്എംഎം ഹയർസെക്കണ്ടറി സ്കൂളിന്‍റെ ബസാണ് ചേരാമംഗലം കനാലിലേക്ക് മറിഞ്ഞത്. ബസിൽ 20 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കുട്ടികൾക്ക് നിസാര പരുക്കേറ്റു. വിദ്യാർഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

FEATURED

കനത്ത മഴ; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കണ്ണൂർ: മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസർഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ജൂലൈ 19) ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂരിൽ പ്രൊഫഷണൽ കോളെജുകൾ അങ്കണവാടികള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്‍ററുകള്‍ എന്നിവക്കടക്കം അവധി ബാധകമാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. കാസർഗോഡ് പ്രൊഫഷണൽ കൊളെജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ലെന്നും ജില്ലാ […]

FEATURED

ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; യുവാവ് മരിച്ചു

കോഴിക്കോട്: ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കെ.എസ്.ആര്‍.ടി.സി ബസ്സിന് സൈഡ് നല്‍കുന്നതിനിടയെ ആണ് അപകടം. തിരുവമ്പാടി തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകന്‍ റോയി (45)ആണ് മരിച്ചത്. സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ്  മെഡിക്കൽ കേളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.  കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് അപകടം ഉണ്ടായത്. റോയിയും ഭാര്യ ഷൈനിയും സഞ്ചരിച്ച സ്‌കൂട്ടര്‍ ബസിന് സൈഡ് കൊടുക്കുന്നതിനിടെ 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ […]

FEATURED

തോക്ക് അബദ്ധത്തിൽ പൊട്ടി പൊലീസുകാരന് ദാരുണാന്ത്യം

അലിഗഢ്: ഇൻസ്‌പെക്ടറുടെ സർവീസ് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി കോൺസ്റ്റബിളിന് ദാരുണാന്ത്യം. സബ് ഇൻസ്‌പെക്ടർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയുടെ അതിർത്തിയിലുള്ള ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം. പശുക്കടത്തുകാരെ പിടികൂടാൻ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) രണ്ട് പൊലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നതിനിടെയാണ് സംഭവം. ഓപ്പറേഷനിടെ ഇൻസ്പെക്ടർ അസ്ഹർ ഹുസൈൻ്റെ പിസ്റ്റൾ കുടുങ്ങി. സബ് ഇൻസ്‌പെക്ടർ രാജീവ് കുമാർ ലോക്ക് തുറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വെടിപൊട്ടി. രാജീവ് കുമാറിൻ്റെ വയറിലൂടെ വെടിയുണ്ട തുളച്ച് കോൺസ്റ്റബിൾ യാക്കൂബിൻ്റെ […]

FEATURED

അങ്കമാലിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

അങ്കമാലി: ദേശീയപാതയിൽ അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ദേശീയപാതയിൽ നിന്നും സ്റ്റാൻഡിലേക്ക് തിരിഞ്ഞ ബസ്സിലാണ് ഓട്ടോ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി ചുള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ഹിൽ കിംഗ് ബസ്സിലാണ് ഓട്ടോ ഇടിച്ചത്. അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. അങ്കമാലി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

FEATURED

രക്തദാന പ്രവർത്തനത്തിലെ മികവിന് ആദിശങ്കരയ്ക്ക്‌ നാല് പുരസ്കാരങ്ങൾ

കാലടി: രക്തദാന പ്രവർത്തനത്തിലെ മികവിന് എ പി ജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൽ നിന്നും നാല് പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരിക്കുകയാണ് ആദിശങ്കര എൻജിനീയറിങ് കോളജിലെ നാഷണൽ  സർവീസ് സ്കീം. കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി തലത്തിൽ ഏറ്റവും അധികം രക്തദാനം ചെയ്തതിനും ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിനും ഉള്ള പുരസ്കാരം കോളേജ് കരസ്ഥമാക്കി. കൂടാതെ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വിദ്യാർത്ഥിനിക്കുള്ള പുരസ്കാരം പി.എംശ്രീലക്ഷ്മിക്കും സമ്മാനിച്ചു. എറണാകുളം ജില്ലയിലെ രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം […]