കാത്തുനിന്നു മടുത്തപ്പോൾ കെഎസ്ആർടിസി ബസ് ഓടിച്ചു വീട്ടിലേക്ക്; യുവാവ് പിടിയിൽ
പുനലൂർ : ബസ് കാത്തുനിന്നു മടുത്തപ്പോൾ ‘കയ്യിൽ കിട്ടിയ’ കെഎസ്ആർടിസി ബസ് ഓടിച്ചു വീട്ടിലേക്കു പോയ യുവാവ് ‘തൊണ്ടി’ സഹിതം പിടിയിൽ. പുനലൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം അർധരാത്രിയാണു സംഭവം. ലോറി ഡ്രൈവർ കൂടിയായ തെന്മല ഉറുകുന്ന് ആര്യ ഭവനിൽ ബിനീഷ്കുമാർ (23) ആണു പിടിയിലായത്. വീട്ടിലേക്കു പോകാൻ സ്റ്റാൻഡിൽ ഏറെനേരം കാത്തു നിന്നപ്പോഴാണു ഡിപ്പോയ്ക്കു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആർഎഎ 121 –ാം നമ്പർ വേണാട് ഓർഡിനറി ബസ് ബിനീഷ് കുമാറിന്റെ ശ്രദ്ധയിൽപെട്ടത്. […]
മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം
കോഴിക്കോട്: വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, വേളം മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് സ്കൂൾ പരിസരത്തുള്ള മൂന്ന് കടകൾ അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തു. നേരത്തെ, മലപ്പുറത്തും മഞ്ഞപ്പിത്തം പടർന്നുപിടിച്ചിരുന്നു. നിലവിൽ മലപ്പുറത്തെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്.
ജ്വല്ലറിയിൽ യുവാവിന്റെയും യുവതിയുടെയും മോഷണ ശ്രമം; കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെട്ടു
കൊല്ലം ചടയമംഗലത്തെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണശ്രമം. ഇരുചക്ര വാഹനത്തിലെത്തിയ യുവാവും യുവതിയും ചേർന്നാണ് സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചത്. കടയിൽ ഉണ്ടായിരുന്നവരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ചടയമംഗലം – പോരേടം റോഡിലുള്ള ശ്രീലക്ഷ്മി ജ്വല്ലറിയിൽ മാസ്ക് ധരിച്ച് യുവതിയും യുവാവും എത്തിയത്. ഭാര്യയും ഭർത്താവുമാണെന്ന് പരിചയപെടുത്തി സ്വർണം വാങ്ങാനാണെന്ന വ്യാജേന സംഭാഷണം തുടങ്ങി. കടയിലുണ്ടായിരുന്ന ഓരോ മാലയും ഇവർ പരിശോധിച്ചു. ഇതിനിടെ മാല മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു പദ്ധതി. […]
കുവൈത്തിലെ ഫ്ലാറ്റിൽ തീപിടുത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ രണ്ടു മക്കളുമാണ് മരിച്ചത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. നാട്ടിൽ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്ക് അകത്ത് ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഷോര്‍ട് […]
യുകെയിൽ മരിച്ച റെയ്ഗൻ ജോസിന്റെ സംസ്‌ക്കാരം ഞായറാഴ്ച്ച
കാലടി: യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ച കാലടി കൊറ്റമം സ്വദേശിയായ റെയ്ഗൻ ജോസിന്റെ (36) സംസ്‌ക്കാരം ഞായറാഴ്ച്ച വൈകീട്ട് 5 ന് കൊറ്റമം സെന്റ്: ജോസഫ് പളളിയിൽ നടക്കും. ഞായറാഴ്ച്ച രാവിലെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും. മെയ് 29 നാണ് റെയ്ഗൻ മരിച്ചത്. ജോലി ചെയ്യുന്ന വെയർ ഹൗസിൽ വെച്ച് വലിയ ബീം തലയിൽ പതിക്കുകയും , അതുമൂലം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതുമാണ് മരണകാരണം. 4 മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. ഭാര്യ സ്റ്റീന […]
എംബിബിഎസ് പഠനം പൂർത്തിയാക്കി മീനാക്ഷി ദിലീപ്
എംബിബിഎസ് പഠനം പൂർത്തിയാക്കി മീനാക്ഷി ദിലീപ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി പഠനം പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തു. ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചു.ദൈവത്തിനു നന്ദി. ഒരു സ്വപ്നം പൂർത്തിയായിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഇനി ഡോക്ടർ. അവളോട് സ്നേഹവും ബഹുമാനവും.’’–ദിലീപിന്റെ വാക്കുകൾ. മീനാക്ഷിയുടെ കഠിനാദ്ധ്വാനത്തിനും ആത്മസമർപ്പണത്തിനുള്ള ഫലമാണ് ഈ നിമിഷമെന്ന് കാവ്യ മാധവൻ പറഞ്ഞു. ‘‘അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ. നീ അത് […]
വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ
പെരുമ്പാവൂർ: വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. കൊമ്പനാട് ക്രാരിയേലി പടിക്കക്കുടി വീട്ടിൽ ബിനോയ് എബ്രഹാം (കപ്പട ബിനോയി 30), തോമ്പ്രാക്കുടി വീട്ടിൽ അബ്രഹാം പീറ്റർ (ജിന്റോ 40) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 ന് പുലർച്ചയാണ് സംഭവം. കൊമ്പനാട് നിവാസിയുടെ വീട്ടിൽ കയറിയാണ് ആക്രമിച്ചത്. മധ്യവയസ്കയായ വീട്ടമ്മയെയും ഭർത്താവിനെയും മർദിക്കുകയും മാനഹാനി വരുത്തുകയും ചെയ്തു. ഇവരുടെ മകനെ വീടിനു പുറത്തേക്ക് ബലമായി വലിച്ചിറക്കി കൊണ്ടുപോകുന്നത് തടയുന്നതിനിടെയാണ് ആക്രമണം […]
ഗവർണർക്ക് വീണ്ടും തിരിച്ചടി; 3 സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി
തിരുവനന്തപുരം: ഗവർണർക്ക് വീണ്ടും തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം കൂടി തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സർവകലാശാല, എംജി സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ സെർച്ച് കമ്മിറ്റി നടപടികൾക്കാണ് സ്റ്റേ നൽകിയിരിക്കുന്നത്. ചാൻസലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് ഹൈക്കോടതി വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാല് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.



