മാവോയിസ്റ്റ് ബന്ധമുള്ളയാളെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് തീവ്രവാദ വിരുദ്ധ സേന പിടികൂടി
കൊച്ചി: മാവോയിസ്റ്റ് ബന്ധമുള്ളയാളെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് തീവ്രവാദ വിരുദ്ധ സേന പിടികൂടി. തൃശ്ശൂര്‍ സ്വദേശിയായ മനോജാണ് പിടിയിലായത്. മാവോയിസ്റ്റുകൾക്കിടയിലെ സന്ദേശവാഹകനാണ് ഇയാളെന്നാണ് വിവരം. കമ്പനി ദളം കേന്ദ്രീകരിച്ചാണ് മനോജ് പ്രവര്‍ത്തിക്കുന്നത്. 14 യുഎപിഎ കേസുകളിൽ പ്രതിയാണ്. അരീക്കോടുള്ള തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് എറണാകുളത്തെത്തി സൗത്ത് റെയിൽവെ സ്റ്റേഷനിൽ വച്ച് ഇയാളെ പിടികൂടിയത്. വയനാട്ടിലെ കുഴിബോംബ് സംഭവത്തിന് ശേഷം തീവ്രവാദ വിരുദ്ധ സേന മനോജിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കൊച്ചിയിലെ […]
എകെജി സെന്‍റര്‍ ആക്രമണക്കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനു ജാമ്യം
കൊച്ചി: എകെജി സെന്‍റര്‍ ആക്രമണക്കേസിലെ രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സുഹൈല്‍ ഷാജഹാന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു കാരണവശാലും കേസിനെ സ്വാധീനിക്കരുതെന്ന് കോടതിയുടെ കർശന നിര്‍ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് വിജു ഏബ്രഹാമിന്‍റെ ബെഞ്ചാണ് ഉപാധികളോടെ പ്രതിക്കു ജാമ്യം അനുവദിച്ചത്. 2022 ജൂലൈ 1ന് എകെജി സെന്‍ററിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഈ മാസം 3ന് ഡൽഹിയിൽ നിന്ന് അറസ്റ്റിലായശേഷം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സുഹൈലിന്‍റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സുഹൈൽ ഹൈക്കോടതിയെ സമീപിച്ചത്. […]
ആലുവയിൽ നിന്നും കാണാതായ 3 പെൺകുട്ടികളെയും കണ്ടെത്തി
ആലുവ: ആലുവയിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പെൺകുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. നിർധന പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നായിരുന്നു പെൺകുട്ടികളെ കാണാതായത്. രാത്രിയാണ് പെൺകുട്ടികൾ ബാഗുമായി പുറത്ത് കടന്നത്. ആലുവ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ആലുവ തോട്ടക്കാട്ടുകരയിലെ സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. 15, 16, 18 വയസുള്ള കുട്ടികളാണ് രാത്രി പുറത്ത് കടന്നത്. രാത്രി പന്ത്രണ്ടരയോടെ മൂന്ന് പേരും പുറത്തേക്ക് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ […]
റീൽസെടുക്കുമ്പോൾ 300 അടി താഴ്ചയിലേക്ക് വീണു; വ്ലോഗർക്ക് ദാരുണാന്ത്യം
മുംബൈ: ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പമാണ് ആൻവി എത്തിയത്. റീൽസ് എടുക്കുന്നതിനിടെ ആൻവി കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആൻവി വീണത്. അപകടം നടന്നയുടനെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർ എത്തി. കോസ്റ്റ്ഗാർഡിന്റെ സഹായവും തേടി. ഇതിനിടെ പ്രദേശത്ത് പെയ്ത കനത്ത മഴ […]
കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം; ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് മർദനത്തിന് കാരണം
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. തലയോല പറമ്പ് സ്വദേശി സുബൈറിനാണ് മർദനമേറ്റത്. എറണാകുളം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവറാണ് സുബൈർ. ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറഞ്ഞു. എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട സർവ്വീസിനിടെയാണ് സംഭവമുണ്ടായത്. തൃപ്പൂണിത്തുറ ജംഗ്ഷനിൽ വെച്ച് ഇന്നോവ കാർ മാറ്റാനായി ഹോണടിച്ചു. ഈ സമയം കാറിൽ നിന്നൊരാൾ ഗ്ലാസ് താഴ്ത്തി കൈ കൊണ്ട് ആംഗ്യം […]
കോതമംഗലം ഇഞ്ചത്തൊട്ടിയിൽ പട്ടാപകലും കാട്ടാനയിറങ്ങി
കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ പട്ടാപകലും കാട്ടാനയിറങ്ങി. ഭയന്ന് വിറങ്ങലിച്ച് നാട്ടുകാർ. ഗ്രാമവാസികളുടെ ഉറക്കംമാത്രമല്ല,നിത്യജീവിതംതന്നെ കാട്ടാനകളുടെ വിളയാട്ടംമൂലം പ്രതിസന്ധിയിരിക്കുകയാണ്.ആനകള്‍ വനത്തിലെന്നപോലെ നാട്ടിലും വിഹരിക്കുന്നകാഴ്ചയാണ് ഇവിടെ കാണാനാകുക.മറ്റ് പലയിടങ്ങളിലും രാത്രിമാത്രമാണ് ആനയെ ഭയപ്പെടേണ്ടതെങ്കില്‍ ഇഞ്ചത്തൊട്ടിയിൽ പകലും സ്ഥിതി സമാനമാണ്.വൈകുന്നേരംമുതല്‍ ആനകള്‍ ഒറ്റക്കോ കൂട്ടമായോ വനത്തിന് പുറത്തിറങ്ങും.പിന്നെ റബ്ബര്‍തോട്ടങ്ങളിലും കൃഷിയിടങ്ങളിലുമാണ് ഇവയുടെ സാന്നിദ്ധ്യം. രാത്രിയില്‍ വീടിന് പുറത്തിറങ്ങാന്‍പോലും ആനയെ ഭയക്കണം.പകല്‍സമയത്ത് റോഡിലൂടെയുള്ള യാത്രയും അത്ര സുരക്ഷിതമല്ല.നാട്ടിലിറങ്ങുന്ന ആനകളെ തുരത്താന്‍ വനപാലകര്‍ എത്താറുണ്ട്.നാട്ടുകാരും കൂടെ പങ്കു ചേരും.ഓരോ ദിവസവും ഇതുതന്നെ ആവര്‍ത്തിക്കുകയാണ്.കാട്ടാനകളെ പ്രതിരോധിക്കാന്‍ കഴിയുന്ന ശക്തമായ […]
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 2 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കനത്തമഴയുടെ പശ്ചാത്തലത്തിൽ ഇന്ന് വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വിലങ്ങാടുള്ള സ്കൂളുകൾക്കും […]
16 വയസുകാരിയെ പീഡിപ്പിച്ചു; പൊലീസുകാരൻ അറസ്റ്റിൽ
പാലക്കാട്: 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പോസ്കോ കേസിൽ അറസ്റ്റിൽ. പുതുശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷിനെയാണ് (28) കസബ പൊലീസ് അറസ്റ്റു ചെയ്തത്. മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. പാലക്കാട് സ്വദേശിയും ബന്ധുവുമായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലണ് കേസ്. ഇയാളുടെ പേരിൽ മുൻപും സമാനമായ ആരോപണങ്ങളുണ്ട്. പരാതി നൽകാത്തതിനാൽ അന്വേഷണം ഉണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു
തിരുവനന്തപുരം: ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ് വല്യത്താൻ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു. മണിപ്പാലിൽ വെച്ചാണ് അന്ത്യം. രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നൽകി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് വിട പറഞ്ഞത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനായത്. ഹൃദയ ശസ്ത്രക്രിയാ മേഖലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളിലെ വിജയം ഇന്ത്യയിൽ തന്നെ ഹൃദയ ശസ്ത്രക്രിയാ […]



