FEATURED

ജോയിയുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടില്‍ വീണു മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് […]

FEATURED

കാലടിയിലെ ഗതാഗതക്കുരുക്ക്; മുഴുവൻ തീരുമാനങ്ങളും നടപ്പാക്കണം. ഓട്ടോറിക്ഷ സ്റ്റാൻഡുകൾ മാറ്റിയിട്ടില്ല; ബസ്സ് ഉടമകൾ

കാലടി: കാലടിയിലെയും മറ്റുരിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് അഡൈ്വസറി യോഗത്തിലെ മുഴുവൻ തീരുമാനങ്ങളും നടപ്പിലാക്കണമെന്ന് ബസ്സുടമകൾ. കാലടി ശ്രീശങ്കര പാലം മുതൽ മറ്റൂർ കോളേജ് ജംഗ്ഷൻ വരെയുള്ള റോഡരികിലെ പാർക്കിംഗ് ഒഴിവാക്കുന്നതും ടൗണിൽ മുസ്ലിം പള്ളിക്ക് മുമ്പിലെ ഓട്ടോറിക്ഷ സ്റ്റാൻഡ് നിർത്തലാക്കുന്നതും മലയാറ്റൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് വൺവേ ഏർപ്പെടുത്തുന്നതടക്കമുള്ള തീരുമാനങ്ങൾ നടപ്പിലാക്കാത്തതുമൂലം മീഡിയൻ സ്ഥാപിച്ചത് പലപ്പോഴും കുരുക്ക് ഉണ്ടാകുവാൻ കാരണമാകുന്നു. ഏതെങ്കിലും വാഹനം വാഹനം അപകടത്തിൽ പെടുകയോ തകരാറിലായോ ചെയ്താൽ പോലും റോഡിൽ നിന്നും ഉടനടി നീക്കം […]

FEATURED

ബസ് യാത്രയ്ക്കിടെ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; സർക്കാർ ജീവനക്കാരന്‍ അറസ്റ്റില്‍

കോട്ടയം: ബസ് യാത്രയ്ക്കിടയിൽ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റാണ് സുരാജ്. കോട്ടയം – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസില്‍ ചെങ്ങന്നൂരിനും കാരയ്ക്കാടിനും മധ്യേയാണ് സംഭവം നടന്നത്. പെരുമ്പാവൂരുള്ള ഭാര്യ വീട്ടിൽ പോയി വരുവായിരുന്നു ഇയാൾ. സുരാജിനെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് ചെങ്ങന്നൂർ പൊലീസിന് കൈമാറും.

FEATURED

ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. 2 ലിഫ്റ്റ് ഓപ്പറേറ്റർ, ഡ്യൂട്ടി സർജന്‍റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം പുറത്തു വന്നതിനു പിന്നാലെ അടിയന്തര അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ലിഫ്റ്റിൽ 48 മണിക്കൂറാണ് രോഗി കുടുങ്ങിയത്. ഉള്ളൂർ സ്വദേശിയായ 59 കാരൻ രവീന്ദ്രനാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ലിഫ്റ്റിൽ കുടുങ്ങിയത്. ഇദ്ദേഹത്തെ പുറത്തെത്തിച്ചത് […]

FEATURED

കെ.എൻ ദയാനന്ദൻ അന്തരിച്ചു

കാലടി: കോൺഗ്രസ് നെടുമ്പാശ്ശേരി ബ്ലോക്ക് സെക്രട്ടറി കെ എൻ ദയാനന്ദൻ അന്തരിച്ചു. കാഞ്ഞൂർ പാറപ്പുറം സ്വദേശിയാണ്. കാഞ്ഞൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗ്രയ്‌സി ദയാനന്ദൻ ഭാര്യയാണ്.  

FEATURED

പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പൊലീസുകാരൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എആർ ക്യാമ്പിലെ ഡ്രൈവർ കെ. സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ വധശ്രമകേസ് ചുമത്തിയിരുന്നു.പ്രതിയെ സർവീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. പെട്രോൾ അടിച്ചതിനു പിന്നാലെ പണം ചോദിച്ച ജീവനക്കാരനെ കാറിന്‍റെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെ ഓടിച്ച് പോവുകയായിരുന്നു. ഞായറാഴ്ച 3 മണിയോടെയായിരുന്നു സംഭവം. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി […]

FEATURED

കോപ്പ അമേരിക്ക അർജന്‍റീനയ്ക്കു തന്നെ

മയാമി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിൽ തുടരെ രണ്ടാം വട്ടവും അർജന്‍റീന ചാംപ്യൻമാർ. ഫൈനലിൽ കൊളംബിയയെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്. ഇരു ടീമുകൾക്കും റെഗുലേഷൻ ടൈമിൽ ഗോൾ നേടാൻ സാധിക്കാതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലാണ് പൂർത്തിയാക്കിയത്. മത്സരത്തിനിടെ സൂപ്പർ താരം ലയണൽ മെസി പരുക്കേറ്റു പുറത്തായെങ്കിലും ലൗറ്റാരോ മാർട്ടിനസിന്‍റെ ഗോളിൽ അർജന്‍റീന കപ്പുയർത്തുകയായിരുന്നു. എക്സ്ട്രാ ടൈം പൂർത്തിയാകാൻ എട്ട് മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു കളിയുടെ വിധി നിർണയിച്ച മാർട്ടിനസിന്‍റെ ഗോൾ. ഇതോടെ രണ്ട് യൂറോ കപ്പും […]

FEATURED

ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി

മുംബൈ: കേരളം, കർണാടക, ഗോവ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളുടെ തീരദേശങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത. രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരത്തുള്ള ഈ സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളം, ഗോവ സംസ്ഥാനങ്ങളിൽ വിവിധ മേഖലകളിൽ സ്കൂളുകൾ അതതു ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചു.കേരളത്തിലും ഗോവയിലും കർണാടകുംയ വരും ദിവസങ്ങളിൽ 20 സെന്‍റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. മഹാരാഷ്‌ട്രയിൽ സത്താര, കോലാപുർ, സിന്ധ്ദുർഗ്, രത്നഗിരി ജില്ലകളിലായിരിക്കും മഴ ഏറ്റവും ശക്തമാകുക. ഇവിടങ്ങളിൽ […]

FEATURED

ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ  ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ്  ജോയിയെ കാണാതായത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു.