07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
312 views 0 sec 0 Comment

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1960 കോടി രൂപ കൂടി അനുവദിച്ച് ധന വകുപ്പ്

admin - August 7, 2024

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1960 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മെയിന്‍റനന്‍സ് ഗ്രാന്‍റ് രണ്ടാം ഗഡു 1377.06 കോടി രൂപ, പൊതു ആവശ്യ ഫണ്ട് (ജനറല്‍ പര്‍പ്പസ് ഗ്രാന്‍റ്) അഞ്ചാം ഗഡു 210.51 കോടി രൂപ, ധനകാര്യ കമീഷന്‍ ഹെല്‍ത്ത് ഗ്രാന്‍റ് 105.67 കോടി രൂപ, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ധനകാര്യ കമീഷന്‍ ഗ്രാന്‍റിന്‍റെ ആദ്യഗഡു 266.80 കോടി രൂപ എന്നിവയാണ് അനുവദിച്ചത്.

മെയിന്‍റനന്‍സ് ഗ്രാന്‍റില്‍ റോഡിനായി 529.64 കോടി രൂപയും, റോഡിതര വിഭാഗത്തില്‍ 847.42 കോടി രൂപയുമാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകള്‍ക്കാണ് കൂടുതല്‍ വകയിരുത്തല്‍. 928.28 കോടി രൂപ. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 74.83 കോടിയും, ജില്ലാ പഞ്ചായത്തുകള്‍ക്ക് 130.09 കോടിയും, മുന്‍സിപ്പാലിറ്റികള്‍ക്ക് 184.12 കോടിയും, കോര്‍പറേഷനുകള്‍ക്ക് 59.74 കോടിയും ലഭിക്കും.

പൊതു ആവശ്യ ഫണ്ടില്‍ കോര്‍പറേഷനുകള്‍ക്ക് 18.18 കോടി വകയിരുത്തിയപ്പോള്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 149.53 കോടി രൂപ ലഭിക്കും. മുന്‍സിപ്പാലിറ്റികള്‍ക്ക് 25.72 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക് 7.05 കോടി, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10.02 കോടി എന്നിങ്ങനെയാണ് നീക്കിവച്ചത്.

ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ധനകാര്യ കമീഷന്‍ ഗ്രാന്‍റില്‍ 186.76 കോടി രൂപ ഗ്രാമ പഞ്ചായത്തുകള്‍ക്കാണ്. 40.02 കോടി രൂപ വീതം ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ലഭിക്കും. ഹെല്‍ത്ത് ഗ്രാന്‍റില്‍ 37.75 കോടി പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളുടെയും ഉപകേന്ദ്രങ്ങളുടെയും രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കും. ഗ്രാമീണ പിഎച്ച്സികളും ഉപകേന്ദ്രങ്ങളും ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളായി മാറ്റാന്‍ 65.22 കോടി രൂപ ചെലവിടും. ബ്ലോക്കുതലത്തിലെ പബ്ലിക് ഹെല്‍ത്ത് യൂണിറ്റുകള്‍ക്ക് 2.72 കോടി രൂപ ചെലവിടും. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 5678 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി അനുവദിച്ചു.

PREVIOUS

കൊച്ചിയിൽ ലിഫ്റ്റ് തകർന്ന് ചുമട്ടുതൊഴിലാളി മരിച്ചു

NEXT

വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവുമെന്ന് രാജ്യസഭയിലും ആവർത്തിച്ച് വനം മന്ത്രി
Related Post
October 27, 2023
മലയാറ്റൂരിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം. പ്രതികൾക്ക് 24 വർഷം വീതം കഠിന തടവ്; അന്വേഷണ ഉദ്യോഗസ്ഥർക്ക് ഗുഡ്‌സർവീസ് എൻട്രി
July 11, 2024
സിപിഎം മുൻ ലോക്കൽ സെക്രട്ടറി ബിജെപി അംഗത്വം സ്വീകരിച്ചു
September 20, 2024
പൾസർ സുനി പുറത്തേക്ക്; ജാമ്യത്തിൽ വിട്ടു
June 9, 2024
മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ഔദ്യോഗിക ക്ഷണം
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved