ഷൂ ധരിച്ചെത്തിയതിന് പ്ലസ്‍ വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്‍റെ ക്രൂരമർദനം; ദൃശ്യങ്ങൾ പുറത്ത്
കാസർകോട്: ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്‍റെ ക്രൂരമർദനം. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. എന്നാൽ മർദനമേറ്റ കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ കുട്ടിയ്ക്ക് തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിൽ പോകാതെയായി. അപ്പോഴും മർദനമേറ്റ കാര്യം കുട്ടി പറഞ്ഞില്ലെന്നാണ് കുടുംബം പറയുന്നത്. എന്നാൽ വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വീട്ടുകാരടക്കം ഇക്കാര്യമറിയുന്നത്. മർദിച്ച കാര്യം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് […]
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കോട്ടയം: പാലാ – ഈരാറ്റുപേട്ട റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കളത്തൂക്കടവ് കുന്നപ്പള്ളിൽ എബിൻ ആണ് മരിച്ചത്. പാലാ റോഡിൽ അമ്പാറ അമ്പലം ജങ്ഷന് സമീപം വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ ജോലി സ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനടയിൽ പാലാ ഭാഗത്തുനിന്നും വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ എബിനെ ഭരണങ്ങാനത്തുള്ള […]
വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി; സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു
തിരുവനന്തപുരം : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്‍റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം സ്വീകരിച്ചു. രാവിലെ ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ ഔട്ടർ ഏരിയയിലേക്ക് കപ്പലെത്തിയത്. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം കപ്പലിനെ വരവേറ്റു. ബർത്തിംഗ് നടപടികൾ പുരോഗമിക്കുകയാണ്. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട […]
രോഹിത്തിനെ കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു
കാലടി: രോഹിത്തിനെ കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. കാലടി ശ്രീങ്കര കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫെയ്‌സ്ബുക്ക് പേജുകളിലിട്ട സംഭവത്തിൽ കോളേജിലെ മുൻ വിദ്യാർഥിയും, എസ്എഫ്‌ഐ നേതാവുമായിരുന്ന രോഹിത്തിനെ വീണ്ടും കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്ക് പേജുകളിലിട്ടതിനാണ് ഇന്ന് കസ്റ്റഡയിലെടുത്തിരിക്കുന്നത്. രോഹിത്തിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
വീണ്ടും കോളറ, തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു
തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ മാസം ഇതോടെ നാല് കോളറ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നേരത്തെ കാസർകോട് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; തൃശൂർ സ്വദേശിയായ വിദ്യാർഥി എറണാകുളത്ത് ചികിത്സയിൽ
തൃശൂർ: തൃശൂരും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ7-ാം ക്ലാസ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തൃശൂരിൽ ആദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി നിലവിൽ എറണാകുളത്ത് ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നാല് വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം 23 വയസുകാരി ജീവനൊടുക്കി
പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ 23 കാരിയായ ആദിവാസി യുവതി 4 വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ദഹാനു മേഖലയിലെ സിസ്‌നെ ഗ്രാമത്തിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവ് മദ്യപിച്ചു വഴക്കിടാറുണ്ടെന്നു വീട്ടിൽ ദിവസങ്ങളോളം വരാറില്ലെന്നും കാസ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ തിരിച്ചെത്തിയ ഇയാൾ സുഹൃത്തുക്കൾക്കൊപ്പം വീണ്ടും പോകാൻ ഒരുങ്ങിയതോട് ഇത് ചോദ്യം ചെയ്ത ഭാര്യയോട് ഇയാൾ ദേഷ്യപ്പെടുകയും മർദ്ധിക്കുകയും ചെയ്തു. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ യുവതി മകളെ […]
ക്ഷേമപെൻഷൻ വർധിപ്പിക്കും, കുടിശിക 2 ഘട്ടങ്ങളായി നൽകും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് നിയമസഭിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമപെൻഷന്‍റെ 5 ഗഡു കുടിശിക നൽകാനുണ്ട്. അത് സമയബന്ധിതമായി കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷം രണ്ട് ഗഡുവും 2025-26 സാമ്പത്തിക വർഷത്തിൽ മൂന്നു ഗഡുവും വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പെൻഷന്‍റെ ഭൂരിഭാഗവും സംസ്ഥാന സർക്കാരാണ് നൽകുന്നത്. നാമമാത്രമായ കേന്ദ്ര വിഹിതം മാത്രമാണ് ലഭിക്കുന്നത്. ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍ എന്നീ മൂന്നു […]
ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ലൈസൻസില്ല; മറ്റ് ആർടിഒ പരിധികളിൽ പരിശോധിക്കാൻ എംവിഡി
തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. മറ്റ് ആർടിഒ, സബ് ആർടിഒ പരിധിയിൽ ലൈസൻസുണ്ടോയെന്ന് മോട്ടർ വാഹന വകുപ്പ് പരിശോധിച്ച് വരികയാണ് ഞായറാഴ്ചയാണ് നമ്പർ പ്ലേറ്റില്ലാത്ത രൂപം മാറ്റിയ ജീപ്പുമായി ആകാശ് തില്ലങ്കേരി സവാരി നടത്തിയത്. പിന്നാലെ വാഹനം തിരിച്ചറിഞ്ഞ് ഉടമക്കെതിരേ എംവിഡി നടപടിയെടുത്തിരുന്നു. 9 കുറ്റങ്ങളാണ് എംവിഡി ചുമത്തിയത്. 45000 രൂപയും പിഴ വിധിച്ചിരുന്നു. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം […]



