FEATURED

തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ് ഇദ്ദേഹം. മൂന്നു മണിക്കൂറായി ഇദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചിൽ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം. തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത് […]

FEATURED

10-ാം ക്ലാസ് വിദ്യാർത്ഥി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

അങ്കമാലി: 10-ാം ക്ലാസ് വിദ്യാർത്ഥി വീടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്‌നലാണ് (15) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂളിൽ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം.നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറായ ജെയ്മി ജോലി കഴിഞ്ഞെത്തിയിട്ടും വാതിൽ തുറക്കാതായതോടെ ചവുട്ടി തുറക്കുകയായിരുന്നുവത്രെ. അപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ കുടുംബാംഗങ്ങൾ ദേശം സി.എ.ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സ്‌കൂളിലോ,വീട്ടിലോ ആത്മഹത്യക്കിടയാക്കുന്ന പ്രശ്‌നങ്ങളോ, […]

FEATURED

ജോയിന്റ് ആർടിഒയുടെ മുൻപിലൂടെ കാലടിയിൽ ലൈൻ ട്രാഫിക് തെറ്റിച്ച് ബസ് സർവീസ്; ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യ്തു

കാലടി: കാലടിയിൽ ലൈൻ ട്രാഫിക് തെറ്റിച്ച് മീഡിയന്റെ വലതുവശത്തുകൂടി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്യുകയും, പിഴ ചുമത്തുകയും ചെയ്തു. കാലടി – അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ന്യൂസ്റ്റാർ ബസിലെ ഡ്രൈവറായ എ.സി ഗിരീഷിനെതിരെയാണ് അങ്കമാലി ജോയിന്റ് ആർടിഒ നടപടി സ്വീകരിച്ചത്. മീഡിയൻ വയ്ക്കാൻ നേതൃത്വം വഹിച്ച ജോയിൻറ് ആർടിഒ യുടെ മുൻപിലായിരുന്നു ഡ്രൈവർ നിയമലംഘനം നടത്തിയത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഗിരീഷിനെ അങ്കമാലി സബ് ആർടി ഓഫീസിൽ വിളിച്ചു […]

FEATURED

വിദേശവനിതയ്ക്കെതിരേ ലൈംഗികാതിക്രമം; കണ്ണൂരിൽ കളരി പരിശീലകൻ അറസ്റ്റിൽ

കണ്ണൂർ: കളരി പഠിക്കാനെത്തിയ വിദേശവനിതയെ ആറു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരി പരിശീലകൻ അറസ്റ്റിൽ.കണ്ണൂർ തോട്ടട കാഞ്ഞിര സ്വദേശി സുജിത്താണ് (54) അറസ്റ്റിലായത്. കോൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള അമെരിക്കൻ വനിതയാണ് ഇയാൾ‌ക്കെതിരേ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. കണ്ണൂർ ടൗൺ ഇൻസ്പെക്റ്റർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

FEATURED

കർണാടക കൂട്ട ബലാത്സംഗം: മൂന്നു മലയാളികൾ അറസ്റ്റിൽ

ബംഗളൂരു: കര്‍ണാടകയിലെ കുട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍ (21), മനു (25), സന്ദീപ് (27), കര്‍ണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര (24), അക്ഷയ് (27) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാര്‍ഥികളെ ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു ക്രൂരത. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ റോഡില്‍ വണ്ടികള്‍ക്ക് ലിഫ്റ്റ് ചോദിച്ച് നില്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ തങ്ങള്‍ സഞ്ചരിച്ച വാഹനത്തില്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞാണ് […]

FEATURED

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താൽക്കാലിക ബാച്ചുകൾ സർക്കാർ അനുവദിച്ചു

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താൽക്കാലിക ബാച്ചുകൾ സർക്കാർ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രം താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്.പൊതു വിദ്യാലയങ്ങൾ മാത്രമാണ് താൽക്കാലിക ബാച്ച് അനുവദിച്ചത്.മലപ്പുറം ജില്ലയിൽ 120 ഉം ,കാസർകോട് പതിനെട്ടും താൽക്കാലിക ബാച്ചുകളാണ് അനുവദിച്ചത്.മലപ്പുറത്ത് 24 സർക്കാർ സ്കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ് 18 സർക്കാർ […]

FEATURED

ആലപ്പുഴയിൽ കണ്ടത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിച്ചോർ അല്ല; ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്‌സിലെ ഉദ്യോഗസ്ഥൻ

ആലപ്പുഴ: ആലപ്പുഴയിൽ കണ്ടത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിച്ചോർ അല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ബണ്ടി ചോറിന്റെ  രൂപസാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥനെയാണ് കണ്ടതെന്ന് പൊലീസ് അറിയിച്ചു. നീർക്കുന്നത്തെ ബാറിൽ നിന്നായിരുന്നു ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള ദൃശ്യം കഴിഞ്ഞ ദിവസം ലഭിച്ചത്. തുടർന്നായിരുന്നു പൊലീസ് അന്വേഷണം. അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ ബണ്ടിച്ചോറിനോട് രൂപ സാദൃശ്യമുള്ളൊരാളെ കാണുകയായിരുന്നു. സംശയം തോന്നിയയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ […]

FEATURED

യുപിയിൽ ഇടിമിന്നലേറ്റ് ഒറ്റ ദിവസം 38 മരണം

ലഖ്നൗ: ഉത്തർപ്രദേശിൽ കനത്ത നാശം വിതച്ച് അതിതീവ്രമഴയ്ക്കൊപ്പം ഇടിമിന്നലും. സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് 30 ലധികളം ആളുകൾ മരിച്ചതായി റിപ്പോർട്ട്. ബുധനാഴ്ചയുണ്ടായ ഇടിമിന്നലാക്രമണത്തിലാണ് വ്യത്യസ്ത സ്ഥലങ്ങളിലായി 38 ഓളം പേർ മരിച്ചത്. ദുരന്തം വിതയ്ക്കുന്ന മൺസൂൺ വെള്ളപ്പൊക്കത്തിനിടയിലാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച വൈകീട്ട് 4 നും 6നും ഇടയിലാണ് ശക്തമായ മഴയക്കൊപ്പം ഇടിമിന്നലുണ്ടായത്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. പൂർവാഞ്ചലിൽ 10, സുൽത്താൻപൂരിൽ 7, ചന്ദൗലിയിൽ […]

FEATURED

സിപിഎം മുൻ ലോക്കൽ സെക്രട്ടറി ബിജെപി അംഗത്വം സ്വീകരിച്ചു

അടൂർ: സിപിഎമ്മിൽ നിന്നും രാജി പ്രഖ്യാപിച്ച മുൻ ലോക്കൽ സെക്രട്ടറി ബിജെപി അംഗത്വം സ്വീകരിച്ചു. ഏനാത്ത് കിഴക്കുപുറം കുഴിയത്ത് അരുൺ കുണാറിനെ ബിജെപി അടൂർ മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ സ്വീകരിച്ചു. സിപിഎമ്മിന്‍റേത് ഇരട്ട താപ്പാണ്. തെറ്റു തിരുത്തിയല്ല കൂടുതൽ തെറ്റിലേക്കാണ് സിപിഎം പേവുന്നത്. സഹകരണ ബാങ്കുകളിൽ വലിയ ക്രമക്കേടുകൾ നടത്തുന്നത് സിപിഎമ്മാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് സിപിഎം പണം സമ്പാദിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. ഏനാത്തെ സഹകരണ ബാങ്കുകളിലെ അഴിമതി സിപിഎം പത്തനംതിട്ട […]