FEATURED

മലയാറ്റൂര്‍ ഇല്ലിത്തോട് കുട്ടിയാന കിണറ്റില്‍ വീണു

കാലടി: മലയാറ്റൂര്‍ ഇല്ലിത്തോട് കുട്ടിയാന കിണറ്റില്‍ വീണു. സാജുവിന്‍റെ വീട്ടിലെ കിണറ്റിലാണ് കുട്ടിയാന വീണത്. സമീപത്ത് കാട്ടാനകൂട്ടം നിലയുറപ്പിച്ചിരിക്കുന്നു.

FEATURED

ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ അഗ്നിബാധ; തൊഴിലാളി മരിച്ചു

തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ അഗ്നിബാധ. തീപിടിത്തത്തിൽ ഒരു വെൽഡിംഗ് തൊഴിലാളി മരിച്ചു. നെന്മാറ സ്വദേശി ലിബിൻ ആണ് മരിച്ചത്.  വൈകിട്ട് ഏട്ട് മണിയോടെ ആണ് സംഭവം. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻ തോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. വടക്കാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ആദ്യം […]

FEATURED

ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര; 9 കുറ്റങ്ങൾ, 45,500 രൂപ പിഴ

കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രയിൽ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ കേസെടുത്തു. 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ഉടമയാണ് സുലൈമാൻ. ഇയാൾക്കെതിരെയാണ് എല്ലാ കുറ്റങ്ങളും ചുമത്തിയത്. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്. ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ, ലൈസൻസ് വിവരങ്ങൾ കണ്ണൂർ ആർടിഒയിൽ നിന്ന് തേടിയിരുന്നു. […]

FEATURED

മദ്യക്കുപ്പിയിൽ കൊക്കെയ്ൻ കടത്താൻ ശ്രമം; 13 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്താവളത്തില്‍ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയിൽ. നംഗ എന്നയാളെ ഡിആർഐ സംഘമാണ് പിടികൂടിയത്. 1300 ഗ്രാം മയക്കു മരുന്നാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ 13 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇതെന്നാണ് വിവരം. 1100 ഗ്രാം ലഹരിമരുന്നാണ് ദ്രാവരൂപത്തിൽ മദ്യകുപ്പിയിലാക്കി കെനിയൻ പൗരന്‍റെ ചെക്ക്-ഇൻ ലഗേജിലായിരുന്നു ഉണ്ടായിരുന്നത്. കുപ്പിയിൽ നിന്നും മദ്യം മാറ്റിയശേഷം മറ്റൊരു ദ്രാവകത്തിൽ കൊക്കെയ്ൻ കലർത്തിയായിരുന്നു ഇയാൾ മയക്കുമരുന്ന് കടത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ദ്രാവക രൂപത്തിൽ കൊക്കെയ്ൻ പിടികൂടുന്നത്.

FEATURED

അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം; ആത്മഹത്യയെന്ന് സംശയം

കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം ആത്മഹത്യയാണെന്ന് സംശയം. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ബിനീഷ് അങ്കമാലി ആലുവ റോഡിലുള്ള പമ്പിൽനിന്നു 3 ലിറ്റർ പെട്രോൾ ടിന്നിൽ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പമ്പിൽനിന്നും പെട്രോൾ അടിച്ചു കൊടുത്ത പമ്പ് ജീവനക്കാരനെ സാക്ഷിയാക്കി മൊഴി നൽകി. ഇതുമായി രാത്രിയിൽ മുറിയിലേക്ക് കയറിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിരുന്നു. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തുകയും മുറിയിൽ പെട്രോളിന്‍റെ […]

FEATURED

ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്ന് ഇതരസംസ്ഥാനക്കാരായ അമ്മയും കുഞ്ഞും മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30) മകന്‍ സാമി റാം (2 വയസ്) എന്നിവരാണ് മരിച്ചത്. കന്നുകാലിഫാമിലെ ജലസംഭരണി തകര്‍ന്നാണ് അപകടം. ഫാമിലെ തൊഴിലാളികളായിരുന്നു ഷമാലിയും ഇവരുടെ ഭര്‍ത്താവ് വാസുദേവും. പശുവിന് പുല്ലരിഞ്ഞ ശേഷം ഭക്ഷണം പാകം ചെയ്യാനുള്ള വെള്ളമെടുക്കാന്‍ കുഞ്ഞുമൊത്ത് ഷമാലി ടാങ്കിന് സമീപമെത്തിയപ്പോഴായിരുന്നു അപകടം. പിന്നീട് മണിക്കൂറുകൾക്കു ശേഷം ഇവിടെയെത്തിയ വാസുദേവാണ് ഇരുവരെയും ടാങ്കിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]

FEATURED

”ജി. സുധാകരനെ സിപിഎം അടുത്തയാഴ്ച പുറത്താക്കും, ബിജെപിയിലേക്ക് സ്വാഗതം”, കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം നേതാവ് ജി. സുധാകരനെ ബിജെപിയിലേക്ക് പരോഷമായി സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജി. സുധാകരനെ സിപിഎം പുറത്താക്കുമെന്നാണ് വിവരമെന്നും തെറ്റ് തിരുത്തുന്നതിന് പകരം തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകിയ ജനവിഭാഗത്തിന് മേൽ കൈയുയർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയാണ് പാർട്ടി പുറത്താക്കുന്നതെങ്കിൽ അവരെ ബിജെപി ഇരുകൈയും നീട്ടി സ്വീകരിക്കും. പിണറായി വിജയന്‍റെ കുടുംബ വാഴ്ചയും അധികാര ദുർവിനിയോഗവുമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ പരാജയത്തിന് പിന്നിൽ. കേരളത്തിൽ കുടുംബാധിപത്യ ഭരണമാണ് […]

FEATURED

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിൽ; എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിക്കെതിരെ കേസ്

കാലടി: കാലടി ശ്രീങ്കര കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിലിട്ട സംഭവത്തില്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന രോഹിത്തിനെതിരെയാണ് കാലടി പൊലീസ് കേസെടുത്തത്. കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ഇരുപതോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ വിവിധ അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവെച്ചതായി സംശയം. രോഹിത്തിന്‍റെ രണ്ടു ഫോണുകളും പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പു പ്രകാരം കേസെടുത്ത് […]

FEATURED

കാലടി ശ്രീ ശാരദ വിദ്യാലയത്തിന് രാജ്യപുരസ്കാർ

കാലടി :  ശ്രീ ശാരദ വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്ക് ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ്  മുഹമ്മദ് ഖാൻ അവാർഡ് വിതരണം ചെയ്തു. പതിനൊന്നു കുട്ടികൾക്കാണ് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചത്. ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ് സ്റ്റേറ്റ് ചീഫ് കമ്മീഷണർ അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം. ജൗഹർ, […]