FEATURED

പെരുമ്പാവൂരില്‍ തെങ്ങ് കടപുഴകി ദേഹത്ത് വീണ് 5 വയസുകാരന് ദാരുണാന്ത്യം

പെരുമ്പാവൂര്‍: തെങ്ങ് കടപുഴകി ​ദേഹ​ത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തെങ്ങിന്‍റെ അടിഭാഗം കേടായി നിന്നത് ശ്രദ്ധയിൽ പെടാതെ സമീപത്ത് തീ ഇട്ടിരുന്നു. തണുപ്പകറ്റാൻ തെങ്ങിന് അടുത്തു വന്നുനിന്നതായിരുന്നു കുട്ടിയെന്നാണ് വിവരം.

FEATURED

ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ വീണു പരുക്കേറ്റ എംഎൽഎ ഉമ തോമസിന്‍റെ ആരോഗ്യ നിയലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുളളറ്റിൻ. ഉമ തോമസിന്‍റെ തലയ്ക്ക് ഉണ്ടായ മുറിവുകൾ ഭേദപ്പെട്ടു വരുകയാണെന്നും ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിലെ ‌പരുക്ക് വെല്ലുവിളിയുളളതാണ്. വാരിയെല്ല് പൊട്ടിയതിനാൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. ശ്വാസകോശത്തിലെത്തിയ രക്തം പൂർണമായും മാറ്റാൻ സാധിച്ചിട്ടില്ലെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. വെന്‍റിലേറ്ററിൽ തുടരുകയാണെങ്കിലും എംഎൽഎ യുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ട്. കൈകാലുകൾ മാത്രം ചലിപ്പിച്ച ഉമ തോമസ് ബുധനാഴ്ച ശരീരമാകെ ചലിപ്പിച്ചു. […]

FEATURED

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരി​യ​യിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും […]

FEATURED

കലൂർ നൃത്ത പരിപാടി അപകടം; മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കൊച്ചി: ഉമ തോമസ് എംഎൽഎ കലൂർ സ്റ്റേഡിയത്തിന്‍റെ വിഐപി ഗ‍്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ കേസിൽ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഘ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ വ‍്യാഴാഴ്ച ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണം. എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. മൃദംഗ വിഷന് കൂടുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടോയെന്ന് പരിശോധിച്ചു വരുകയാണെന്നും നൃത്താധ‍്യാപകർ പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

FEATURED

അബദ്ധത്തിൽ കൈ തട്ടി ഗിയർ ന്യൂട്ടറിലായി; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: പുതുവത്സരാഘോഷത്തിനായി എത്തിയ സംഘത്തിന്റെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ കുട്ടിക്കാനത്തിന് സമീപത്തെ സ്വകാര്യ റിസോര്‍ട്ടിനു സമീപത്താണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പെട്ടത്. വാഹനം നിര്‍ത്തി യുവാക്കള്‍ പുറത്തിറങ്ങി. ആ സമയത്ത് ഫൈസല്‍ വാഹനത്തിനുള്ളിലായിരുന്നു. അബദ്ധത്തില്‍ കൈ തട്ടി ഗിയര്‍ ന്യൂട്ടറിലായതോടെ കാര്‍ കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് ഫയര്‍ഫോഴ്‌സിന്റെയും ഈരാറ്റുപേട്ടയില്‍ […]

FEATURED

ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജനറൽ മാനേജർ അറസ്റ്റിൽ

പെരുമ്പാവൂ: ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജനറൽ മാനേജർ അറസ്റ്റിൽ. വയനാട് പൊരുനല്ലൂർ തരുവണ ഭാഗത്ത് കുട്ടപറമ്പൻ വീട്ടിൽ ഹുബൈൽ (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനത്തിൻ്റെ ജനറൽ മാനേജരായ ഇയാൾ കഴിഞ്ഞ മാസം ആദ്യമാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. മാറമ്പിള്ളിയിലെ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിൻ്റെ ടെറസിൽ വച്ചായിരുന്നു ആക്രമണം. പേഴ്സണൽ മീറ്റിംഗ് എന്നു പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. സാധാരണക്കാരായ നിരവധി യുവതീയുവാക്കൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇയാളെക്കുറിച്ച് വിശദമായി […]

FEATURED

വൈദ്യുതി ചാർജ് വർധനവ്; ട്വന്റി 20 മെഴുക് തിരി കത്തിച്ച് പ്രതിഷേധ നിൽപ് സമരം സമരം നടത്തി

കാലടി: വൈദ്യുതി ചാർജ് വർധനവിനും കെ.എസ്.ഇ.ബി യുടെ വൈദ്യുതി കൊള്ളകൾക്കും എതിരെ ട്വന്റി 20യുടെ അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടിയിൽ മെഴുക് തിരി കത്തിച്ച് പ്രതിഷേധ നിൽപ് സമരം സമരം നടത്തി. പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ കെടുകാര്യസ്ഥത, അഴിമതി, കിട്ടാക്കടം പിരിക്കുന്നതിലെ വീഴ്ച, റദ്ദാക്കപ്പെട്ട ദീർഘകാല കരാർ, ജീവനക്കാരുടെ ഉയർന്ന ശമ്പളം, സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാതിരിക്കൽ എന്നിവയാണ് വൈദ്യുതി ചാർജ് വർധിപ്പിക്കുന്നതിന് പിന്നിലെ […]

FEATURED

തൃശൂരിലെ 30 കാരന്റെ കൊലപാതകം; പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്കടിമകൾ

തൃശൂർ: തൃശൂരിൽ പുതുവ‍ർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ കസ്റ്റഡിയിൽ. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് പറയുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് പതിനാലുകാരനെ നേരത്തെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് പുതുവ‍ർഷ രാത്രിയിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ ആണോ […]

FEATURED

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ജനുവരി 1 ന് ആരംഭിക്കും

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോൽസവ ദിനങ്ങളിൽ ഭക്ത്തജനങ്ങൾക്ക് ദർശനത്തിനായുള്ള വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ജനുവരി 1 ന് ആരംഭിക്കും. സിനിമാ നടി ശിവദ വെർച്ച്വൽ ക്യൂ ബുക്കിങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ മോഹനൻ, പ്രസിഡന്റ് പി.യു രാധാകൃഷ്ണൻ, പപ്ലിസിറ്റി സബ് കമ്മറ്റി കൺവീനൽ എം.എസ് അശോകൻ, സെക്യൂരിറ്റി ആന്റ് വെർച്ച്വൽ ക്യൂ സബ് കമ്മറ്റി കൺവീനൽ എൻ.കെ രെജി തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 12 മുതൽ 23 വരെയാണ് […]