23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
715 views 0 sec 0 Comment

കെഎസ്ആർടിസി യിൽ രക്ഷകനായി വളയംപിടിച്ചത് കറുകുറ്റി സ്വദേശി ഷൈൻ ജോർജ്

admin - April 3, 2025

നെടുമ്പാശ്ശേരി : നിയമപരമായി ഉണ്ടായേക്കാവുന്ന നൂലാമാലകൾ ഭയന്നാണ് ആർക്കും പിടികൊടുക്കാതെ പോയതെന്ന് കെഎസ്ആർടിസി ഡ്രൈവറുടെ രക്ഷകനായ ഷൈൻ ജോർജ് . ഡ്രൈവിങ്ങിനിടെ ദേശീയപാതയിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കെഎസ്ആർടിസി ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത് അതേ ബസിലെ യാത്രക്കാരനായിരുന്ന കറുകുറ്റി സ്വദേശി ഷൈൻ ജോർജായിരുന്നു. ബസ് ഒാടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിച്ച ഷൈൻ, ദൗത്യം പൂർത്തിയാക്കിയശേഷം ആരോടും മിണ്ടാതെ സ്ഥലംവിട്ടിരുന്നു.

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ കണ്ടെയ്‌നർ ഡ്രൈവറായ കുറുകുറ്റി പള്ളിയങ്ങാടി തെക്കേക്കുന്നേൽ ഷൈൻ ജോർജ് (40) ചൊവ്വാഴ്ച വൈകീട്ട് കളമശ്ശേരിയിലെ സർവീസ് സെന്ററിലേക്ക്‌ പോകുമ്പോഴാണ് സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ ചാലക്കുടി സ്വദേശി ബിജോയി അവശനായി കുഴഞ്ഞുവീണത്. ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയപ്പോൾ കാര്യംതിരക്കി മുൻപിലേക്ക്‌ ചെന്നു.

ഡ്രൈവറുടെ കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു. ഡ്രൈവറെ താഴേക്കിറക്കി മറ്റൊരു വാഹനത്തിൽ കയറ്റാനാകാത്ത അവസ്ഥയായപ്പോഴാണ് താൻ ബസ് ഓടിക്കാമെന്നും ആശുപത്രിയിൽ എത്തിക്കാമെന്നും കണ്ടക്ടറോട് പറഞ്ഞതെന്ന് ഷൈൻ പറഞ്ഞു. ലൈസൻസ് കാണിച്ചിട്ടും കണ്ടക്ടർ ആദ്യം അനുകൂലമായി പ്രതികരിച്ചില്ല. ഡ്രൈവറുടെ നില കൂടുതൽ വഷളായപ്പോഴാണ് കണ്ടക്ടർ സമ്മതിച്ചത്.

ബസിൽനിന്ന്‌ ഡ്രൈവറെ ഇറക്കി ആശുപത്രിയിൽ ഡോക്ടറുടെ മുൻപിലെത്തിച്ചതെല്ലാം ഷൈനാണ്. തുടർന്ന് ആലുവ കെഎസ്ആർടിസി ഡിപ്പോയിലെത്തി സ്റ്റേഷൻ മാസ്റ്ററോട് സംഭവങ്ങളെല്ലാം പറഞ്ഞശേഷമാണ് ഒരാളുടെ ജീവൻ രക്ഷിക്കാനായതിനാൽ എന്തുവന്നാലും നേരിടാമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോയത്. മാധ്യമങ്ങളിൽ വാർത്ത കണ്ടപ്പോൾ അഭിമാനവും സന്തോഷവും തോന്നിയെന്നും ഷൈൻ പറഞ്ഞു.

14 വർഷമായി ജ്യേഷ്ഠസഹോദരന്റെ കണ്ടെയ്‌നർ ലോറി ഓടിക്കുകയാണ്. ഭാര്യ: നീതു. അങ്കണവാടി വിദ്യാർഥിനി ഇവാഞ്ചലിൻ മകളാണ്.

PREVIOUS

പൊതുവിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസ് വേണ്ട; ബാലാവകാശ കമ്മിഷന്‍

NEXT

ഇടിമിന്നലും ശക്തമായ മഴയ്ക്കും മുന്നറിയിപ്പ്; 8 ജില്ലകളിൽ യെലോ അലർട്ട്
Related Post
November 10, 2023
സ്‌കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല
March 22, 2025
കാലടിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും; രണ്ട് വർഷം കൊണ്ട് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയാകും
April 15, 2024
കരുവന്നൂർ അഴിമതിക്കേസ് ഇടതു കൊള്ളയുടെ ഉദാഹരണം; നരേന്ദ്രമോദി
April 25, 2024
ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved