FEATURED

സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിൽപ്പന നടത്തിയയാൾ പിടിയിൽ

പെരുമ്പാവൂർ ; സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിൽപ്പന നടത്തിയയാൾ പിടിയിൽ. എടത്തല പഴയിടത്ത് വീട്ടിൽ റിയാസ് (44) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂരിലെ സിറ എന്ന വ്യാപാര സ്ഥാപനത്തിലെ മാനേജരാണ് ഇയാൾ. പെരുമ്പാവുർ ഭാഗത്തെ പ്രമുഖ സ്ക്കുളിലെ വിദ്യാർത്ഥിക്ക് മൂന്ന് ഇ-സിഗരറ്റ് വിറ്റതിനാണ് അറസ്റ്റ്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ നിരവധി വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിൽപ്പന നടത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു.അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ റ്റി.എം. സുഫി, സബ് ഇൻസ്പെക്ടർമാരായ പി.എം.റാസിഖ്, റിൻസ് എം തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.

FEATURED

500 രൂപ ഗൂഗിൾ പേ ചെയ്യൻ പണമായി ചോദിച്ചു. ആക്രമിച്ച് 2000 രൂപ കവർച്ച; മൂന്ന് പേർ പിടിയിൽ

പെരുമ്പാവൂർ; ആക്രമിച്ച് പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. കാഞ്ഞിരക്കാട് ചെറുപിള്ളി വീട്ടിൽ ഹുസൈൻ (26), പുത്തൻകുരിശ് വാരിക്കോലി ചേലാ മഠത്തിൽ മനോഹ സാജു (23), കാഞ്ഞിരക്കാട് കൊന്നംകുടി ആസിഫ് (27) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. തിരുന്നാവായ സ്വദേശി അബ്ദുൽ ഷമീറിനെയാണ് കാഞ്ഞിരക്കാട് വച്ച് ആക്രമിച്ചത്. രാത്രി 8.30 ന് ആണ് സംഭവം. വാഹനം ഒതുക്കി ഭക്ഷണം കഴിക്കാൻ തയ്യാറെടുത്ത യാത്രക്കാരൻ്റെ സമീപത്ത് എത്തിയ സംഘം 500 രൂപ ഗൂഗിൾ പേ ചെയ്യൻ പണമായി […]

FEATURED

മതമൈത്രിയുടെ സംഗമ ഭൂമിയായി തിരുവൈരാണിക്കുളം

കാലടി: മതമൈത്രിയുടെയും സാഹോദര്യത്തിൻ്റെയും മണ്ണായ തിരുവൈരാണിക്കുളത്തെ നടതുറപ്പ് മഹോത്സവത്തിൻ്റെ പ്രവർത്തനങ്ങളും ഒരുക്കങ്ങളും വീക്ഷിക്കുന്നതിനായി ക്രൈസ്തവ പുരോഹിതൻമാർ ക്ഷേത്രത്തിലെത്തി.കാഞ്ഞൂർ സെൻ്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ജോയ് കണ്ണമ്പുഴയും ട്രസ്റ്റിമാരുമാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് പി യു രാധാകൃഷ്ണൻ, സെക്രട്ടറി എ എൻ മോഹനൻ എന്നിവർ  സ്വീകരിച്ചു. നടതുറപ്പ് മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളെ കുറിച്ച് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വിവരിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് നടത്തുന്നതെന്നും തുടർന്നും കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റടുത്ത് […]

FEATURED

തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവം; ഭക്തൻ ചുമർചിത്രം സമർപ്പിച്ചു

കാലടി: തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവത്തിന് എത്തിയ ഭക്തൻ ശ്രീപാർവ്വതിദേവിയുടെ നടയിൽ ചുമർചിത്രം സമർപ്പിച്ചു. അങ്കമാലി വേങ്ങൂർ സ്വദേശി രവിശങ്കർ മേനോനാണ് വഴിപാടായി ചിത്ര സമർപ്പണം നടത്തിയത്. കഴിഞ്ഞ വർഷത്തെ നട തുറപ്പുത്സവത്തിനെത്തിയപ്പോൾ അഭീഷ്ട കാര്യസാദ്ധ്യത്തിനായി നടയിൽ നിന്ന് പ്രാർത്ഥിക്കുകയും ഒരു വർഷത്തിനുള്ളിൽ അത് സാദ്ധ്യമാവുകയും ചെയ്തു. തുടർന്ന് ദേവിയുടെ അനുഗ്രഹഫലം ലഭിച്ചെന്ന വിശ്വാസത്തിൽ മനസ്സിൽ നിനച്ച വഴിപാട് നടത്തുകയായിരുന്നന്ന് അദ്ദേഹം പറഞ്ഞു. കേരളീയ ചുവർച്ചിത്ര രചനാ സംമ്പ്രദായത്തിൽ രചിച്ച പാർവതി സ്വയംവരം(ഗിരിജ കല്യാണം) ആലേഖനം ചെയ്ത ചിത്രമാണ് […]

FEATURED

കാലടി പുത്തന്‍കാവില്‍ മകരച്ചൊവ്വ ഭക്തിസാന്ദ്രമായി

കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്‌സവത്തിനായി പതിനായിരങ്ങള്‍ അദ്വൈതഭൂമിയിലെത്തി. ക്ഷേത്രപരിസരത്തും പുത്തന്‍കാവ് റോഡിലുമായി ഒരുക്കിയ അറുനൂറിലേറെ അടുപ്പുകളില്‍ രാവിലെ ഭക്തര്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ചു. സമൂഹപൊങ്കാലയിലും നിരവധി സ്ത്രീകള്‍ പങ്കാളികളായി. ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി കിരണ്‍ കൃഷ്ണന്‍ നമ്പൂതിരി ദീപം പകര്‍ന്നു നല്‍കി. ദീപം അടുപ്പുകളില്‍ തെളിച്ചതോടെ പൊങ്കാലയര്‍പ്പണത്തിന് തുടക്കമായി. സംസ്‌കൃത സര്‍വകലാശാല സംഗീത വിഭാഗം മുന്‍ മേധാവി പ്രീതി സതീഷ് സംഗീതാരാധന നടത്തി. വെളിച്ചപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പൊങ്കാലയടുപ്പുകളില്‍ തീര്‍ഥം തളിച്ചതോടെ പൊങ്കാലയര്‍പ്പണം പൂര്‍ത്തിയായി. തുടര്‍ന്ന്, […]

FEATURED

കാലടിയിൽ സ്‌കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് പണം കവർന്ന സംഭവം ആസൂത്രണം ജയിലിൽ വച്ച്; 10 പേർ പിടിയിൽ

കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തി വീഴ്ത്തി 22 ലക്ഷം കവർന്ന കേസിൽ 10 പേർ പിടിയിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശേരി വീട്ടിൽ വിഷ്ണുപ്രസാദ് (ബോംബ് വിഷ്ണു 31), പെരിഞ്ഞനം മൂന്നു പിടിക പുഴംകര ഇല്ലത്ത് വീട്ടിൽ അനീസ് (22), വരന്തരപ്പിള്ളി തുണ്ടിക്കട വീട്ടിൽ അനിൽ കുമാർ (26),മൂന്നുപീടിക പുഴം കര ഇല്ലത്ത് അൻസാർ (49), പെരിഞ്ഞനം, പണിക്കശ്ശേരി വീട്ടീൽ സഞ്ജു (26), ലോകമലേശ്വരം പുന്നക്കൽ വീട്ടിൽ ഷെമു (26), പതിനെട്ട് വയസുകാരായ പെരിഞ്ഞനം സ്വദേശി നവീൻ , […]

FEATURED

കാലടിയിൽ സ്‌കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് പണം കവർന്ന സംഭവം ആസൂത്രണം ജയിലിൽ വച്ച്; 10 പേർ പിടിയിൽ

കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തി വീഴ്ത്തി 22 ലക്ഷം കവർന്ന കേസിൽ 10 പേർ പിടിയിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശേരി വീട്ടിൽ വിഷ്ണുപ്രസാദ് (ബോംബ് വിഷ്ണു 31), പെരിഞ്ഞനം മൂന്നു പിടിക പുഴംകര ഇല്ലത്ത് വീട്ടിൽ അനീസ് (22), വരന്തരപ്പിള്ളി തുണ്ടിക്കട വീട്ടിൽ അനിൽ കുമാർ (26),മൂന്നുപീടിക പുഴം കര ഇല്ലത്ത് അൻസാർ (49), പെരിഞ്ഞനം, പണിക്കശ്ശേരി വീട്ടീൽ സഞ്ജു (26), ലോകമലേശ്വരം പുന്നക്കൽ വീട്ടിൽ ഷെമു (26), പതിനെട്ട് വയസുകാരായ പെരിഞ്ഞനം സ്വദേശി നവീൻ , […]

FEATURED

കാഞ്ഞൂർ പാറപ്പുറത്ത് മാനസിക രോഗി വ്യാപാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

കാഞ്ഞൂർ :  കാഞ്ഞൂർ പാറപ്പുറത്ത് മാനസിക രോഗി വ്യാപാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. രവിക്കാണ് പരിക്കേറ്റത്. സുരേഷ് ആണ് ആക്രമിച്ചത്. രാവിലെ 4 മണിയോടെയായിരുന്നു സംഭവം. രവി പാറപ്പുറത്തെ തൻ്റെ കട തുറക്കാനെത്തിയപ്പോഴായിരുന്നു സംഭവം. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് പരിക്കേറ്റ രവി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപടനില തരണം ചെയ്തു. നേരത്തെയും സുരേഷ് ഇത്തരത്തിൽ ചിലർക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്.

FEATURED

വൈദികനിൽ നിന്നും ഹണി ട്രാപ്പ് വഴി 41.52 ലക്ഷം രൂപ തട്ടി; അന്യ സംസ്ഥാന സ്വദേശികളായ യുവതിയും, യുവാവും പിടിയില്‍

വൈക്കം: ഹണി ട്രാപ്പിൽ കുടുക്കി വൈദികനിൽ നിന്നും 41.52 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യ സംസ്ഥാന സ്വദേശികളായ യുവതിയെയും, യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ സ്വദേശികളായ നേഹ ഫാത്തിമ (25), ഇവരുടെ സുഹൃത്ത് സാരഥി(29) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വൈദികൻ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇതിനുശേഷം ഇവർ ഇദ്ദേഹത്തെ വീഡിയോ കോൾ വിളിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി […]