64 വയസ്സുകാരിയുടെ കഴുത്തിലെ മുഴ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി
കൊച്ചി: തൃശൂർ സ്വദേശിനിയായ 64 കാരിയുടെ കഴുത്തിലെ 3.5 കിലോഗ്രാം വലിപ്പമുള്ള മുഴ നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. തൈറോയ്ഡ് കാരണം ജന്മനാ ഉണ്ടായിരുന്ന മുഴയ്ക്ക് പ്രായമേറുംതോറും വലിപ്പം വര്‍ധിക്കുകയായിരുന്നു. ചെറു പ്രായത്തില്‍ തന്നെ ചികിത്സക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അപ്പോഴൊന്നും കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. അസാധാരണ വലിപ്പവും ശ്വാസോച്ഛ്വാസത്തിനുള്ള പ്രയാസവും കാരണം വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷമാണ് രോഗിയെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വിശദപരിശോധനയില്‍ നാവിന്റെ അടിയില്‍ ഉണ്ടാവുന്ന ലിംഗ്വല്‍ തൈറോയ്ഡാണ് കാരണമെന്ന് കണ്ടെത്തുകയും […]
കുപ്രസിദ്ധ ഗുണ്ട കടുവ ഷഫീഖ് പിടിയിൽ
ആലുവ: കുപ്രസിദ്ധ ഗുണ്ടയെ പോലീസ് സാഹസികമായി പിടികൂടി. ആലുവ തായിക്കാട്ടുകര മാന്ത്രിക്കൽ കരിപ്പായി ഷഫീഖ് (കടുവ ഷഫീഖ് 40) നെയാണ് ആലുവ പോലീസ് പിടികൂടിയത്. ചാലക്കുടി പോലീസ് രജിസ്റ്റർ ചെയ്ത മയക്ക് മരുന്ന് കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. പത്ത് ദിവസത്തെ പരോൾ കിട്ടിയ പ്രതി തിരികെ ജയിലിൽ പ്രവേശിക്കാതെ രണ്ട് വർഷമായി ഒളിവിലാണ്. കഴിഞ്ഞ ദിവസം രാത്രി ചവറുപാടം ഭാഗത്ത് ഒരു കാറിൽ ഇയാൾ ഉണ്ടെന്നറിഞ്ഞ് എസ്.ഐ നന്ദകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് […]
കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു രാജിവച്ചു
കാഞ്ഞൂർ : കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു രാജിവച്ചു. പ്രസിഡന്റിനൊപ്പം വൈസ് പ്രസിഡന്റ്, വികസനം, ആരോഗ്യം സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരും സ്ഥാനമൊഴിഞ്ഞു. യു.ഡി.എഫിലെ മുൻ ധാരണപ്രകാരമാണ് രാജി. അവശേഷിക്കുന്ന കാലയളവിൽ കോൺഗ്രസിലെ പ്രിയ രഘു പ്രസിഡന്റാകും. രാജിവച്ച വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സരിത ബാബു വൈസ് പ്രസിഡന്റാകും. രാജിവച്ച വൈസ് പ്രസിഡന്റ് സിമി ടിജോ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണും വിജി ബിജു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനുമാകും.
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു.ചൊവ്വാഴ്ച പുലർച്ചെ ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നും മാതാവിനൊപ്പമെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ […]
തിരുവൈരാണിക്കുളം ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
തിരുവൈരാണിക്കുളം ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഏപ്രിൽ 6 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിലാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിന്റെ ഭാഗമായുള്ള സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു. ഫെസ്റ്റ് കൺവീനർ കെ.എ പ്രസൂൺകുമാർ. ജോയിൻ്റ് കൺവീനർ സി.എച്ച് റസാഖ്, വൈസ് ചെയർമാൻ ടോമി വെളുത്തേപ്പിള്ളി, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളായ എൻ ഷാജൻ, എം എസ് അശോകൻ, എ മോഹൻകുമാർ,ബ്ലോക്ക് പഞ്ചായത്ത് മുൻഅംഗം പി സി സുരേഷ് കുമാർ തുടങ്ങിയവർ […]
തിരുവൈരാണിക്കുളം ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
തിരുവൈരാണിക്കുളം ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഏപ്രിൽ 6 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിലാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിന്റെ ഭാഗമായുള്ള സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു. ഫെസ്റ്റ് കൺവീനർ കെ.എ പ്രസൂൺകുമാർ. ജോയിൻ്റ് കൺവീനർ സി.എച്ച് റസാഖ്, വൈസ് ചെയർമാൻ ടോമി വെളുത്തേപ്പിള്ളി, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളായ എൻ ഷാജൻ, എം എസ് അശോകൻ, എ മോഹൻകുമാർ,ബ്ലോക്ക് പഞ്ചായത്ത് മുൻഅംഗം പി സി സുരേഷ് കുമാർ തുടങ്ങിയവർ […]
ഷാരോൺ വധക്കേസിൽ ഇന്ന് കോടതി വിധി പറയും
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് കോടതി വിധി പറയും. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്. ഷാരോണും ഗ്രീഷ്മയുമായി വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ […]
ഒരു വീട്ടിലെ 3 പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി
എറണാകുളം: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. അതിക്രമത്തില്‍ പരിക്കേറ്റ് വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. റിതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പറവൂർ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രതി […]



