മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി
തൃശൂർ: മലയാളത്തിന്റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിന്‍റെ സ്വരം, സിനിമകളിലും ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു.
കാലടിയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കാലടി: കൈപ്പട്ടൂർ ഇഞ്ചക്ക കവലക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം കളരിക്കൽ പരേതനായ ശശിധരൻ മകൻ അനിൽ കുമാർ (23) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയിലാണ് അപകടം. മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനും, നാടൻ പാട്ടുസംഘത്തിൻ്റെ നാടൻ പാട്ടുകൾക്കും ശേഷം മറ്റൂർ പോയി തിരികെ വരവ ഇഞ്ചക്ക കവല കഴിഞ്ഞുള്ള വളവിലാണ് അപകടം. കൂട്ടുകാരനോടൊപ്പം യാത്ര ചെയ്യവെ ഇരുചക്ര വാഹനം സ്കിഡ് ചെയ്താണ് അപകടമുണ്ടായത്. അപകടത്തിൽ അനിൽ കാനയിലേക്ക് തെറിച്ചു […]
കാലടിയിൽ സ്‌കൂട്ടർ യാത്രികനായ പച്ചക്കറി മാനേജരെ കുത്തിപ്പരിക്കേൽപിച്ച് പണം കവർന്ന സംഭവത്തിൽ മുഖ്യ പ്രതിയടക്കം പിടിയിൽ
കാലടി: കാലടിയിൽ സ്‌കൂട്ടർ യാത്രികനെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ മുഖ്യ പ്രതിയടക്കം 4 പേർ പിടിയിൽ. വയനാട്ടിൽ നിന്നുമാണ് മുഖ്യ പ്രതിയെ പിടികൂടിയത്ത്. കൈപ്പമംഗലം സ്വദേശി അസീസ് ആണ് പിടിലായ മുഖ്യ പ്രതി. കഴിഞ്ഞ മാസം 27 നാണ് കാലടി ബിഎസ്എൻഎൽ റോഡിൽ വച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌കൂട്ടറിൽ വരികയായിരുന്ന വികെഡി വെജിറ്റബിൾസ് മാനേജർ തങ്കച്ചനെ കുത്തി പരിക്കേൽപ്പിച്ച് 20 ലക്ഷം രൂപ കവർന്നത്. സംഭവശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. പ്രതികളെ റിമാൻ്റ് […]
നൂറ് ഗ്രാം എംഡിഎംഎയുമായി യുവതിയുൾപ്പടെ രണ്ട് പേർ പിടിയിൽ
നെടുമ്പാശേരി: നൂറ് ഗ്രാം എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും, നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബംഗലൂരുവിൽ നിന്ന് വന്ന ബസിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയ രാസലഹരിക്ക് […]
സ്വാമി ഗിരിശാനന്ദജി കാലടിയില്‍
കാലടി : ശ്രീരാമകൃഷ്ണ മിഷന്‍ ആഗോള ഉപാദ്ധ്യക്ഷന്‍ ശ്രീമദ് സ്വാമി ഗിരീശാനന്ദജി മഹരാജ് ജനുവരി 11 ന് കേരളത്തിലെത്തുന്നു. വൈകിട്ട് 4.30 ന് കൊച്ചി വിമാനത്താവളത്തിലെത്തുന്ന സ്വാമിജിയ്ക്ക് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ അദ്ധ്യക്ഷന്‍ സ്വാമി ശ്രീവിദ്യാനന്ദയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണ കുംഭ സ്വീകരണം നല്‍കും. ജനു. 15 വരെ കാലടി അദ്വൈതാശ്രമത്തില്‍ നടക്കുന്ന വിവിധ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. 12 ന് ദേശീയ യുവജന ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരിക്കും. 14 ന് അദ്വൈതാശ്രമത്തില്‍ ഭക്തജനങ്ങള്‍ക്ക് മന്ത്രദീക്ഷ നല്‍കുന്നതാണ്. 16 […]
പ്രധാന മന്ത്രിയുമായി സംവദിക്കാൻ ആദിശങ്കര എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനിയും
കാലടി:ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ജനുവരി 11 – 12 തിയതികളിൽ ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൽ പങ്കെടുക്കാൻ കാലടി ആദി ശങ്കര എൻജിനീയറിങ് കോളജിലെ എൻ എസ് എസ് വോളണ്ടീയറായ ദേവിക ജി എ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ വ്യാപകമായി നടത്തപ്പെട്ട ഓൺലൈൻ ക്വിസ് മത്സരത്തിലും പ്രബന്ധരചനാ മത്സരത്തിലും മികവ് പുലർത്തിയ ദേവിക തിരുവനന്തപുരത്തു വച്ചുനടന്ന പ്രബന്ധ അവതരണത്തിലും അഭിമുഖത്തിലും മികച്ച പ്രകടനം നടത്തിയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. പ്രധാനമന്ത്രിയുമായി സംവദിക്കാനും […]
മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ ആൻ്റ് ഓപ്പൺ ജിം : 7 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും
കാലടി: മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ ആൻ്റ് ഓപ്പൺ ജിംനേഷ്യത്തിൻ്റെ ഉദ്ഘാടനം 7 ന് നടക്കുമെന്ന് റോജി എം ജോൺ എം.എൽ.എ., ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി എന്നിവർ അറിയിച്ചു.7 ന് വൈകീട്ട് 6 ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. റോജി എം ജോൺ എം എൽ എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥിയാകും.ടൂറിസം ഡയറക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ ഐ എ എസ് , അങ്കമാലി […]



