06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
939 views 0 sec 0 Comment

ഫെസ്റ്റിനൊരുങ്ങി തിരുവൈരാണിക്കുളം; തിരുവൈരാണിക്കുളം ഫെസ്റ്റ്‌ 6 മുതൽ 12 വരെ

admin - April 4, 2025

കാലടി: ഏപ്രിൽ 6 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന തിരുവൈരാണിക്കുളം ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം പഞ്ചായത്തുകളുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. അമ്യൂസ്‌മെൻറ് പാർക്ക്, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ, വടംവലി, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും.

6ന് വൈകീട്ട് 6:30ന് സിനിമാ സംവിധായകൻ വിനയൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സിനിമ പിന്നണി ഗായകനായ പ്രകാശ് പുത്തൂർ (പ്രകാശ് സംരംഗ്) നയിക്കുന്ന പത്തനംതിട്ട ഒറിജിനൽസിന്റെ ഗാനമേള നടക്കും തുടർന്നുളള ദിവസങ്ങളിൽ വൈകീട്ട് 6.30 മുതർ 10 വരെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. പ്രദേശികമായ കലാകരൻമാരുടെയും കലാകാരികളുടെയും പരിപാടികൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.

ഫെസ്റ്റിന്റെ ഭാഗമായി മൈതാനത്തിന്റെ പല ഭാഗങ്ങളിൽ ഭക്ഷണശാലകളും കച്ചവട സ്ഥാപനങ്ങളും കുട്ടികൾക്ക് ആഘോഷിക്കാൻ പാർക്കും ഉണ്ടാകും. ഫെസ്റ്റിനോടനുബന്ധിച്ച് മെഗാ നറുക്കെടുപ്പും, ദിവസവും ഫെസ്റ്റിൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും ഉണ്ട്. ഇലട്രിക് സ്‌കൂട്ടർ ഉൾപ്പെടെ വിവിധ സമ്മാനങ്ങളാണ് മെഗാ നറുക്കെടുപ്പിൽ. സമാപന ദിവസം പ്രശസ്ത നാടൻ പാട്ടുകാരി രമ്യ കൂറ്റനാട് നയിക്കുന്ന വള്ളുവനാടൻ ഫോക്ക് അക്കാദമിയുടെ നാടൻ പാട്ട് അരങ്ങേറും.

ഫെസ്റ്റിന് മുന്നോടിയായി ഇരുചക്ര വിളംമ്പര റാലിയും, മാരത്തോണും നടക്കും. 5ന് വൈകീട്ട് 4.30 ന് ഇരുചക്ര വിളംമ്പര റാലി. കൈലാസം വെൽനസ്സ് പാർക്കിൽ നിന്ന് ആരംഭിച്ച് ശ്രീഭൂതപുരം വഴി ശ്രീമൂലനഗരം, കാഞ്ഞൂർ, പുതിയേടം തൃക്കണിക്കാവ്, തിരുവൈരാണിക്കുളം, കുന്നുവഴി, കൈപ്പൂരിക്കര, മാറമ്പിള്ളി വഴി തിരികെ വെൽനസ്സ് പാർക്കിലെത്തുന്ന വിധമാണ് വിളംബര റാലി നടത്തുന്നത്. 6 ന് രാവിലെ 6:30ന് ആരംഭിക്കുന്ന മാരത്തോണിൽ പുരുഷ-വനിത വിഭാഗങ്ങളിലായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000,3000,2000 രൂപ സമ്മാനമായി നൽകും. അഖിലേന്ത്യ ബോഡി ബിൽഡിങ്ങ് സ്വർണ്ണ മെഡൽ ജേതാവ് ഡോ: പീറ്റർ ജോസഫ് മാരത്തോൺ ഫ്‌ലാഗ് ഓഫ് ചെയ്യും. വിജയികൾക്ക് ഇന്റർനാഷണൽ ജൂഡോ റഫറി ജെ.ആർ രാജേഷ് സമ്മാനങ്ങൾ നൽകും. ഫെസ്റ്റിന്റെ വിജയത്തിനായി 101 അംഗ കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. രണ്ടാം തവണയാണ് ഫെസ്റ്റ് നടത്തുന്നത്.

PREVIOUS

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

NEXT

മലയാറ്റൂർ ബൈബിൾ കൺവെൻഷൻ ആരംഭിച്ചു
Related Post
April 3, 2024
2025ൽ കേരളം പരമ ദരിദ്രരില്ലാത്ത സംസ്ഥാനമാകും, ബിജെപി ഭരണത്തോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങൾ കൂടി: പിണറായി
November 11, 2023
ബസുകള്‍ കൂട്ടിയിടിച്ച് 5 മരണം
September 21, 2024
തിരുവൈരാണിക്കുളത്തപ്പൻ പുരസ്‌കാരം കലാമണ്ഡലം സംഗീത് ചാക്യാർക്ക്
May 10, 2026
റോജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ പ്രതിഷേധം; ‘കെ.സി അനുകൂല നിലപാട്’ ആരോപിച്ച് അങ്കമാലിക്കാരുടെ പൊങ്കാല
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved