FEATURED

കാഞ്ഞൂർ മഞ്ഞപ്പെട്ടി ജങ്കാർ കടവിൽ അഞ്ജാത മൃതദേഹം

കാലടി: കാഞ്ഞൂർ മഞ്ഞപ്പെട്ടി കേവിലകം ജങ്കാർ കടവിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. പുരുഷന്റെതാണ് മൃതദേഹം. രാവിലെ കടവിൽ വന്നവരാണ് മൃതദേഹം കണ്ടത്.  

FEATURED

കാലടി സ്വദേശിനി അമ്പിളിക്ക് സ്വപ്ന സാഫല്യം; നരേന്ദ്ര മോദിക്ക് മുൻപിൽ നൃത്തം അവതരിപ്പിച്ച് അമ്പിളി

കാലടി: കാലടി സ്വദേശിനി അമ്പിളി രജീഷിനു സ്വപ്ന സാഫല്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപിൽ നൃത്തം അവതരിപ്പിച്ച് അമ്പിളി. നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിച്ചപ്പോൾ കേരളീയ നൃത്തമായ മോഹിനിയാട്ടമാണ് അമ്പിളി അവതരിപ്പിച്ചത്. കാലടി ശ്രീ ശങ്കര സ്‌കൂൾ ഓഫ് ഡാൻസ് പുർവ്വ അദ്ധ്യാപികയാണ് അമ്പിളി. ഡാൻസ് സ്‌കൂളിൽ 10 വർഷം പരിശീലനം നേടുകയും തുടർന്ന് 9 വർഷം അവിടെ അദ്ധ്യാപികയായും ജോലി ചെയ്തു. വിവാഹശേഷം കോഴിക്കോട് ഭാവയാമി സ്‌കൂൾ ഓഫ് ഡാൻസ് ആരംഭിച്ചു. ഇപ്പോൾ കുവൈറ്റിൽ ജോലി […]

FEATURED

ദുർമന്ത്രവാദി അറസ്റ്റിൽ

കോതമംഗലം: ദുർമന്ത്രവാദവും ആഭിചാര ക്രിയകളും വ്യാജ ചികിത്സയും നടത്തുന്നയാൾ അറസ്റ്റിൽ. ഇരമല്ലൂർ കുറ്റിലഞ്ഞി ആയത്തു വീട്ടിൽ നൗഷാദ് (56) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനം റെയ്ഡ് ചെയ്ത് മന്ത്രവാദവും ചികിത്സയും ആയി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐമാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, രഘുനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

FEATURED

വിശ്വജ്യോതി സ്‌കൂൾ വാർഷികാഘോഷം

അങ്കമാലി: രണ്ട് ദിവസങ്ങളിലായി നടക്കുന്ന അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂൾ വാർഷികാഘോഷം (ജ്യോതിസ് ഉത്സവ് ആൻഡ് ഇംപാസ്റ്റോ 2024) തുടങ്ങി. കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ബെന്നി നൽക്കര ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ., കോയമ്പത്തൂർ ഇൻകം ടാക്‌സ് അഡീഷണൽ കമ്മീഷണർ ബെൻ മാത്യു വർക്കി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സ്‌കൂൾ മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ആഞ്ചലോ ചക്കനാട്ട്, ഫാ. ജോയി ചക്യേത്ത്, […]

FEATURED

പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിലായി

ആലുവ: ആലുവയിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിലായി. മൂക്കന്നൂർ സ്വദേശി ഐസക് എന്ന 23 കാരനാണ് പിടിയിലായത്. ഒരു സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ച വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്. രാത്രി മൂത്രമൊഴിക്കാൻ സെൽ തുറന്നപ്പോൾ ഇറങ്ങി ഓടുകയായിരുന്നു. ഇന്ന് രാവിലെ മൂക്കന്നുരിൽ നിന്നുമാണ് പിടികൂടിയത്

FEATURED

പോലീസ് സ്‌റ്റേഷനിൽ നിന്നും പ്രതി രക്ഷപ്പെട്ടു

ആലുവ: ആലുവ പോലീസ് സ്‌റ്റേഷനിൽ നിന്നും പ്രതി രക്ഷപ്പെട്ടു. പോക്‌സോ കേസിലെ പ്രതി ഐസക് ബെന്നി ആണ് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചേയായിരുന്നു സംഭവം. പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നു. അങ്കമാലി സ്വദേശിയാണ് പ്രതി.  

FEATURED

6 വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയെന്ന് പൊലീസ് നിഗമനം

കൊച്ചി: കോതമംഗലത്ത് യു പി സ്വദേശിയായ ആറ് വയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ്മോർട്ടം നിഗമനം ശരിയാണെന്നാണ് പൊലീസിന്‍റെയും കണ്ടെത്തൽ. മരിച്ച കുട്ടിയുടെ രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിൽ രണ്ടാനമ്മയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. കുട്ടിയുടെ പിതാവിന് കൊലപാതക വിവരം അറിയില്ലായിരുന്നു എന്ന നിഗമനത്തിലുമാണ് പൊലീസ്. റൂറൽ എസ് പി വൈഭവ് സക്സേന ഇരുവരെയും വീണ്ടും വിശദമായി ചോദ്യം ചെയ്യുകയാണ്. ശേഷമാകും ഇക്കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനത്തിലെത്തുക. […]

FEATURED

അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്; ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന മുന്നുപേർ കൂടി അറസ്റ്റിൽ

അങ്കമാലി : അങ്കമാലി അർബൻ സഹകരണ സംഘം ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന രാജപ്പൻ നായർ, പി.വി. പൗലോസ്, മേരി ആൻ്റണി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി. കോടതി ഒന്നാം തിയതി വരെ റിമാൻഡ് ചെയ്തു. രാജപ്പൻ നായരെയും പി.വി. പൗലോസിനെയും ആലുവ ജയിലിലും മേരി ആൻ്റണിയെ കാക്കനാട് വനിതാ ജയിലിലുമാണ് റിമാൻഡ് ചെയ്തത്. രാജപ്പൻ നായർ മുൻ പ്രസിഡൻ്റും പി.വി..പൗലോസ് വൈസ് പ്രസിഡൻ്റുമായിരുന്നു. സംഘത്തിൻ്റെ  മുൻപ്രസിഡൻ്റ് പി.ടി. പോൾ ഒരു വർഷം മുൻപ് […]

FEATURED

കര്‍ണാടക ചിക്കമംഗളൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കൊല്ലപ്പെട്ടു

ബെം​ഗളൂരു: കര്‍ണാടക ചിക്കമംഗളൂരു നരസിംഹരാജപുരയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കെ. ഏലിയാസ് (76) കൊല്ലപ്പെട്ടു. മേയാന്‍ വിട്ട പോത്തിനെ അന്വേഷിച്ചു മകനൊപ്പം വീടിനോടു ചേര്‍ന്നുള്ള വനത്തിലെത്തിയപ്പോഴാണു കാട്ടാന ആക്രമിച്ചത്. മൃതദേഹം നരസിംഹരാജപുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. നരസിംഹരാജ താലൂക്കില്‍ ഒരു മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഏലിയാസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷി ആവശ്യത്തിനായി കര്‍ണാടകയിലേക്ക് കുടിയേറിയതാണ് ഏലിയാസിന്‍റെ കുടുംബം. പോത്തിനെ അന്വേഷിച്ച് വനത്തിലേക്ക് പോയ ഏലിയാസിനെ പിന്നില്‍ നിന്നാണ് കാട്ടാന ആക്രമിച്ചതെന്ന് മകന്‍ പറഞ്ഞു. […]