22

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,056 views 0 sec 0 Comment

കാലടിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും; രണ്ട് വർഷം കൊണ്ട് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയാകും

admin - March 22, 2025

കാലടി: കാലടിയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് തുടക്കം കുറിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ചമുതൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. വായ്പയെടുത്ത് നടപ്പിലാക്കുന്ന പദ്ധതിക്ക് സർക്കാർ ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ച്, കരാർ ഉറപ്പിച്ചു. കളമശേരി എ.കെ. കൺസ്ട്രക്ഷൻസാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.

12.5 കോടി രൂപയുടെ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. ആദ്യഘട്ടമെന്ന നിലയിൽ 6 കോടി രൂപയുടെ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭ്യമാക്കിയശേഷമാണ് ടെണ്ടർ നടപടികളിലേക്ക് കടന്നത്.
എം.സി. റോഡിൽ നിന്നും 6 മീറ്റർ വലിച്ചിട്ടാണ് കെട്ടിടം പണിയുക. 16 മീറ്റർ വീതിയും 80 മീറ്റർ നീളവുമുള്ള കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ 29 കടമുറികളാണ് ഉണ്ടാകുക. റോഡിനും സ്റ്റാൻ്റിനും അഭിമുഖമായാണ് കടമുറികൾ നിർമ്മിക്കുക. കെട്ടിടത്തിൻ്റെ ബേസ്മെൻ്റിലും വടക്കേയറ്റത്തും പാർക്കിംഗ് സൗകര്യമൊരുക്കും.

ഒന്നാം നിലയിലും കടമുറികളും, രണ്ടാം നിലയിൽ ഹാളും മറ്റുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിലവിൽ താത്കാലിക സ്റ്റാളുകൾ ഉണ്ടായിരുന്ന സ്ഥലത്താണ് ബസ് സ്റ്റാൻ്റ് ഒരുക്കുക. 20 മീറ്റർ വീതിയിലും 80 മീറ്ററിലധികം നീളത്തിലുമായിരിക്കും ആധുനീക രീതിയിലുള്ള ബസ് സ്റ്റാൻ്റ്
ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണമാരംഭിക്കുന്നതോടെ നിലവിലുളള സ്റ്റാൻ്റ് താത്കാലികമായി മാറ്റി പ്രവർത്തിപ്പിക്കേണ്ടിവരും. ഇത് സംബന്ധിച്ച് ബസുടമ സംഘടനകളും, പോലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതരുമായി പല യോഗങ്ങളും ചർച്ചകളും നടത്തി കഴിഞ്ഞു. നിരവധി ആശയങ്ങൾ ചർച്ച ചെയ്ത ശേഷം നിലവിൽ പ്രവർത്തനക്ഷമമല്ലാത്ത പഞ്ചായത്തിൻ്റെ പൊതു മാർക്കറ്റിൻ്റെ ഗ്രൗണ്ട് ഇതിനായി ഒരുക്കാൻ തീരുമാനിച്ചു.

ബസ് സ്റ്റാൻ്റിനോട് ചേർന്ന് ഓട്ടോ സ്റ്റാൻ്റ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഐ ലൗ കാലടി എന്ന പദ്ധതിക്കായിട്ടുള്ള നിർദ്ദിഷ്ട സ്ഥലം ഒരുക്കി നൽകാനുള്ള ബസുടമകളുടെ ആവശ്യത്തെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ഇത് ടെണ്ടർ നടപടി പൂർത്തിയാക്കിയ ഒരു പദ്ധതി ഇല്ലാതാക്കുന്നതിന് വഴിവെക്കുമെന്നതിനാൽ ഈ സ്ഥലം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്.

സ്വകാര്യ ബസുകളുടെ യാത്ര സംബന്ധിച്ച താഴെ പറയുന്ന തീരുമാനങ്ങൾ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു.

  • ഓരോ റോഡിലും നിലവിലുള്ള സ്റ്റോപ്പുകളിൽ ബസുകൾ നിറുത്തി യാത്രക്കാരെ
    ഇറക്കുകയും കയറ്റുകയും ചെയ്ത് ലക്ഷ്യസ്ഥാനത്തേക്ക് പോകണം.
  • ആലുവ ഭാഗത്തേക്കുള്ള ബസുകൾ കടുക്കാപ്പിള്ളി റോഡ് കഴിഞ്ഞ് നിറുത്തി ആളെ കയറ്റി പോകണം. ആലുവ ഭാഗത്തുനിന്നും വരുന്ന ബസുകൾ കാലടി പള്ളിക്കു മുൻപായി നിലവിലുള്ള സ്റ്റോപ്പിൽ നിറുത്തി ആളെ ഇറക്കി പോകണം.
  • പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ പാലത്തിന് മുൻപായി നിലവിലെ സ്റ്റോപ്പിൽ നിറുത്തണം. തിരികെ വരുന്നവ പൂജറെസിഡെന്‍സിയ്ക്ക് മുൻപ് നിറുത്തി ആളെ ഇറക്കി കയറ്റി പോകണം.
  • മലയാറ്റൂർ റോഡിൽ മലയാറ്റൂർ, മഞ്ഞപ്ര ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ആശ്രമം ജംഗ്ഷനിൽ നിലവിലുള്ള സ്റ്റോപ്പിൽ നിറുത്തി യാത്രക്കാരെ കയറ്റിയിറക്കി പോകണം. തിരികെ വരുന്നവ ആശ്രമം ജംഗ്ഷന് മുൻപ് നളന്ദ ബുക്സിന് സമീപം നിറുത്തി യാത്രക്കാരെ കയറ്റിയിറക്കി പോകണം.
  • അങ്കമാലി ഭാഗത്തേക്ക് പോകുന്ന ബസുകൾ നിലവിലെ സ്റ്റാന്റിന്റെ പ്രവേശന കവാടത്തിന് ശേഷം നിറുത്തി ആളെ കയറ്റിയിറക്കി പോകണം. തിരികെ വരുന്നവ യൂണിവേഴ്സിറ്റി കവാടത്തിന് മുൻപായി നിറുത്തി യാത്രക്കാരെ കയറ്റിയിറക്കി പോകണം.
  • 4 റൂട്ടുകളിലും അനധികൃത പാര്‍ക്കിംഗ് നിരോധിച്ചു. യൂണിവേഴ്സിറ്റി കനാൽ ബണ്ട് റോഡിലെ ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചു. ടൂ വീലറുകൾ പാർക്ക് ചെയ്യാൻ പഞ്ചായത്തിൻ്റെ പഴയ മാർക്കറ്റ് താത്കാലികമായി അനുവദിക്കും.
  • ബസ് സ്റ്റോപ്പുകളില്‍ ബസ് ചേര്‍ത്ത് നിര്‍ത്തി ആളെ കയറ്റുന്നതിനും ഇറക്കുന്നതിനും തീരുമാനിച്ചു.
  • കൂടുതല്‍ ഹാള്‍ട്ടിംഗ് ഉള്ള ബസുകള്‍ മറ്റൂര്‍ ചെമ്പിച്ചേരി റോഡില്‍ പാര്‍ക്ക്ചെയ്യുന്നതിനും അല്ലാത്ത ബസുകള്‍ ബസ് സ്റ്റോപ്പില്‍ തന്നെ തങ്ങി യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നതിനും തീരുമാനിച്ചു.
  •  ഇതു പ്രകാരം നിലവിൽ പ്രവർത്തന ക്ഷമമല്ലാതെ കിടക്കുന്ന മാർക്കറ്റിൽ താത്കാലിക സംവിധാനമെന്ന നിലയിൽ കൂടുതൽ സമയം തങ്ങേണ്ടി വരുന്ന ബസുകൾക്ക് സൌകര്യമൊരുക്കാൻ തീരുമാനിച്ചു.
  •  ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം ആരംഭിക്കുന്ന മുറക്ക് നിലവിലെ അക്വഡേറ്റിനോട് ചേർന്ന ഭാഗത്ത് മണ്ണ് ഇട്ട് ലെവൽ ചെയ്ത് ബസുകൾ കയറ്റിയിറക്കി വിടാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ അതിന് സൗകര്യമൊരുക്കണമെന്ന ആവശ്യവും പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു.
  •  രാത്രികാലങ്ങളിൽ ബസുകൾ ഉടമകൾ സ്വന്തം നിലക്ക് പാർക്ക് ചെയ്യുവാൻ തീരുമാനിച്ചു. ഇതിനായി ചെമ്പിച്ചേരി റോഡിലെ മറ്റ് അനധികൃത പാർക്കിംങ്ങുകൾ നിരോധിക്കും.

വൈസ് പ്രസിഡന്റ് ഷാനിത നൗഷാദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, സിജു കല്ലുങ്ങൽ, അംഗങ്ങളായ എം.പി. ആൻ്റണി, അമ്പിക ബാലകൃഷ്ണൻ, ശാന്ത ബിനു, ബിനോയ് കൂരൻ, ഷിജ സെബാസ്റ്റ്യൻ, അംബിളി ശ്രീകുമാർ, കെ.ടി. എൽദോസ്, പി.ബി. സജീവ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

PREVIOUS

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

NEXT

മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
Related Post
October 17, 2024
ടി.വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
March 12, 2025
എഴുന്നള്ളത്തിന് ആനയ്ക്കുപകരം രഥം. ‘അഴകിയലൈല’ പാട്ട് വേണ്ട; തിരുവിതാംകൂർ ദേവസ്വം
October 11, 2023
ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
January 12, 2024
അയോധ്യ പ്രതിഷ്ഠ ചടങ്ങ്: ‘ഇന്ന് മുതൽ 11 ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിക്കും’: പ്രധാനമന്ത്രി
Comments are closed.
കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
October 22, 2026
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
October 19, 2026
50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം പ്രതിസന്ധിയിൽ: സഹായം തേടി കുടുംബം
October 19, 2026
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
October 14, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
News Vision
News Vision
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്;
News Vision
50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം
News Vision
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക്

Recent Posts

  • കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
  • മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
  • 50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം പ്രതിസന്ധിയിൽ: സഹായം തേടി കുടുംബം
  • ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
© Copyright 2025 - Newsvision. All Rights Reserved