അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്; ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന മുന്നുപേർ കൂടി അറസ്റ്റിൽ
അങ്കമാലി : അങ്കമാലി അർബൻ സഹകരണ സംഘം ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന രാജപ്പൻ നായർ, പി.വി. പൗലോസ്, മേരി ആൻ്റണി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി. കോടതി ഒന്നാം തിയതി വരെ റിമാൻഡ് ചെയ്തു. രാജപ്പൻ നായരെയും പി.വി. പൗലോസിനെയും ആലുവ ജയിലിലും മേരി ആൻ്റണിയെ കാക്കനാട് വനിതാ ജയിലിലുമാണ് റിമാൻഡ് ചെയ്തത്. രാജപ്പൻ നായർ മുൻ പ്രസിഡൻ്റും പി.വി..പൗലോസ് വൈസ് പ്രസിഡൻ്റുമായിരുന്നു. സംഘത്തിൻ്റെ മുൻപ്രസിഡൻ്റ് പി.ടി. പോൾ ഒരു വർഷം മുൻപ് […]
കര്‍ണാടക ചിക്കമംഗളൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കൊല്ലപ്പെട്ടു
ബെംഗളൂരു: കര്‍ണാടക ചിക്കമംഗളൂരു നരസിംഹരാജപുരയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കെ. ഏലിയാസ് (76) കൊല്ലപ്പെട്ടു. മേയാന്‍ വിട്ട പോത്തിനെ അന്വേഷിച്ചു മകനൊപ്പം വീടിനോടു ചേര്‍ന്നുള്ള വനത്തിലെത്തിയപ്പോഴാണു കാട്ടാന ആക്രമിച്ചത്. മൃതദേഹം നരസിംഹരാജപുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. നരസിംഹരാജ താലൂക്കില്‍ ഒരു മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഏലിയാസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷി ആവശ്യത്തിനായി കര്‍ണാടകയിലേക്ക് കുടിയേറിയതാണ് ഏലിയാസിന്റെ കുടുംബം. പോത്തിനെ അന്വേഷിച്ച് വനത്തിലേക്ക് പോയ ഏലിയാസിനെ പിന്നില്‍ നിന്നാണ് കാട്ടാന ആക്രമിച്ചതെന്ന് മകന് പറഞ്ഞു. […]
കര്‍ണാടക ചിക്കമംഗളൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കൊല്ലപ്പെട്ടു
ബെംഗളൂരു: കര്‍ണാടക ചിക്കമംഗളൂരു നരസിംഹരാജപുരയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കെ. ഏലിയാസ് (76) കൊല്ലപ്പെട്ടു. മേയാന്‍ വിട്ട പോത്തിനെ അന്വേഷിച്ചു മകനൊപ്പം വീടിനോടു ചേര്‍ന്നുള്ള വനത്തിലെത്തിയപ്പോഴാണു കാട്ടാന ആക്രമിച്ചത്. മൃതദേഹം നരസിംഹരാജപുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. നരസിംഹരാജ താലൂക്കില്‍ ഒരു മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഏലിയാസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷി ആവശ്യത്തിനായി കര്‍ണാടകയിലേക്ക് കുടിയേറിയതാണ് ഏലിയാസിന്റെ കുടുംബം. പോത്തിനെ അന്വേഷിച്ച് വനത്തിലേക്ക് പോയ ഏലിയാസിനെ പിന്നില്‍ നിന്നാണ് കാട്ടാന ആക്രമിച്ചതെന്ന് മകന് പറഞ്ഞു. […]
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം; ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും
ആലുവ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ 2025 ജനുവരി 12 മുതൽ 23 വരെ ആഘോഷിക്കുന്ന ശ്രീ പാർവ്വതിദേവിയുടെ നട തുറപ്പ് മഹോത്സവത്തിന് ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും. നടതുറപ്പ് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് അൻവർ സാദത്ത് എം. എൽ.എയുടെയും, സബ് കളക്ടർ കെ.മീരയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ദർശനത്തിനായി സാധാരണ കൂ കൂടാതെ വെർച്വൽ ക്യൂ ബുക്കിങ്ങ് ജനുവരി 1 മുതൽ ആരംഭിക്കും. യോഗത്തിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ സംബന്ധിച്ച് നിർദേശങ്ങൾ […]
കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എൽദോസ് (45) ആണ് മരിച്ചത്. ബസ് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. സ്ഥലത്ത് നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
മറ്റൂർ മർച്ചന്റസ് അസോസിയേഷൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
കാലടി : മറ്റൂർ മർച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മറ്റൂർ സെന്റ്: മേരീസ് ടൗൺ ചർച്ച് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ:എ.ജെ റിയാസ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൽദോ. സി.എബ്രഹാം അധ്യക്ഷത വഹിച്ചു. അങ്കമാലി അപ്പോളോ അഡലക്സ് ആശുപത്രി, മറ്റുർ സെന്റ് : മേരിസ് ടൗൺ ചർച്ച് എന്നിവയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. അറ്റ്ലക്സ് ആശുപത്രി ചീഫ് […]
ആഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി പോലീസ്
ആലുവ: ആഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി റൂറൽ ജില്ലാ പോലീസ്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ കൂടുതൽ പോലീസിനെ വിന്യസിക്കും .പ്രത്യേക പട്രോളിംഗ് സംഘങ്ങൾ പോലീസ് സ്റ്റേഷൻ പരിധികളിൽ ‘നിരീക്ഷണം നടത്തും. മഫ്ടിയിലും പോലീസുകാരുണ്ടാകും. ടൂറിസ്റ്റ് പ്രദേശങ്ങളും പോലീസ് നിരീക്ഷണത്തിലായിരിക്കും. ജില്ലാ അതിർത്തികളിൽ ചെക്കിംഗുണ്ടാകും. മദ്യം മയക്കുമരുന്ന് പരിശോധന കുടുതൽ ശക്തമാക്കും. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നേരത്തെ പിടിയാലായവരും, ജാമ്യം ലഭിച്ചവരും ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും നിരീക്ഷണത്തിലാണ്. ഗതാഗത നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന […]
ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചു, നവദമ്പതികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെ 4.30ന് പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തില്‍ കാര്‍ യാത്രികാരയ മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്, അനു, നിഖിന്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. അനുവിനെയും നിഖിലിനേയും വിളിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മടങ്ങുകയായിരുന്നു കാര്‍ എന്നാണ് പോലീസ് പറഞ്ഞത്. മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. മലേഷ്യയില്‍ നിന്ന് എത്തിയ അനുവും നിഖിലുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. […]
ഫ്രഞ്ച് ചലച്ചിത്ര ആചാര്യനെക്കുറിച്ചു മലയാളി വൈദികന്റെ ഗ്രന്ഥം
കൊച്ചി: ലോകസിനിമയിലെ ഫ്രഞ്ച് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ റോബർട്ട് ബ്രെസോണിനെക്കുറിച്ചും (1901 – 1999 ) അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെക്കുറിച്ചും പഠനഗ്രന്ഥം തയാറാക്കി മലയാളി വൈദികൻ. സീറോ മലങ്കര സഭയിലെ തിരുവല്ല അതിരൂപത വൈദികനും കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ റവ.ഡോ. സിബു ഇരിന്പിനിക്കലാണു ബ്രെസോണിന്റെ സിനിമകളെ ദൈവശാസ്ത്രപശ്ചാത്തലത്തിൽ പഠനവിധേയമാക്കുന്ന “റോബർട്ട് ബ്രെസോൺ സിനിമാട്ടോഗ്രഫി” എന്ന ശ്രദ്ധേയഗ്രന്ഥത്തിന്റെ രചയിതാവ്. ഫ്രഞ്ച് വിപ്ലവം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ ചരിത്രസംഭവങ്ങളും ദസ്തയോവ്സ്കി ഉൾപ്പടെയുള്ള സാഹിത്യപ്രതിഭകളുടെ ജീവിതങ്ങളും ബ്രെസോണിന്റെ സൃഷ്ടികളെ സ്വാധീനിച്ചിട്ടുണ്ട്. കത്തോലിക്കൻ […]



