FEATURED

ദേശം വല്ലംകടവ് റോഡിലെ അപകടങ്ങൾ ഇല്ലാതാക്കാൻ നടപടി

കാലടി: ദേശം വല്ലം കടവ് റോഡിന്റെ പുതുക്കിയ നിലവാരത്തിലുള്ള ടാറിങ്ങിന് ശേഷം ഈ റോഡിന്റെ പ്രദേശങ്ങളിൽ അടിക്കടി ഉണ്ടാകുന്ന റോഡ് അപകടങ്ങളെ സംബന്ധിച്ചും, വാഹനങ്ങളുടെ പാർക്കിംഗ് അപര്യാപ്തതകളെ സംബന്ധിച്ചും, അനുബന്ധ റോഡുകളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ചും ചർച്ച ചെയ്യുന്നതിനും വേണ്ടി കാഞ്ഞൂരിൽ റോഡ് അടിയന്തരമായി ട്രാഫിക് കമ്മിറ്റി ചേർന്നു. ദിവസേന ഉണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കുവാൻ തീരുമാനിച്ചു. ദേശം വല്ലം കടവ് റോഡിലേക്ക് നേരിട്ട് തുറന്നിട്ടുള്ള പഞ്ചായത്ത് റോഡുകളിൽ ശ്രീമൂലനഗരം ശാന്തിനഗർ മുതൽ […]

FEATURED

ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: പതിനൊന്ന് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നാഗൗൺ സ്വദേശി മുജീബ് റഹ്മാൻ (31) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ മാറമ്പിള്ളിയിൽ മയക്കുമരുന്ന് വിൽപ്പനക്കെത്തിച്ചപ്പോൾ കയ്യോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെറിയ ഡപ്പികളിലാക്കി അതിഥിത്തൊഴിലാളികളുടെ ഇടയിലായിരുന്നു കച്ചവടം. മുംബെയിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസിനോട് പറഞ്ഞു. ആസാമിലും കേരളത്തിലും കേസുകളിൽ പ്രതിയായ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ റിൻസ്.എം തോമസ്, പി.എം റാസിഖ്, എൽദോ എന്നിവർ ചേർന്നാണ് […]

FEATURED

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസയുടെ വർധന

തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഡിസംബർ 5 മുതൽ പ്രാബല്ല്യത്തിൽ വന്നതായാണ് റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. കാർഷിക ആവശ്യത്തിനുള്ള വൈദ്യുതി നിരക്കിലും വർധനയുണ്ടായിട്ടുണ്ട്. യൂണിറ്റിന് 5 പൈസയാണ് വർധിപ്പിച്ചത്. അതേസമയം, അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. 2016ല്‍ ഇടതു സര്‍ക്കാര്‍ […]

FEATURED

ഷെയർ ട്രേഡിംഗിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

അങ്കമാലി: ഷെയർ ട്രേഡിംഗിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പതാക്കര കുന്നപ്പിള്ളി കുറവക്കുന്നേൽ വീട്ടിൽ സജീർ മുഹമ്മദ് (21) നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. കവരപ്പറമ്പ് സ്വദേശിക്കാണ് എൺപത്തിയെട്ട് ലക്ഷത്തി പതിനായിരം രൂപ നഷ്ടമായത്. ഷെയർ ട്രേഡിംഗ്‌ കമ്പനിയുടെ പേരിൽ ഷെയർ എടുത്ത് തരാമെന്ന് മെസേജ് വഴിയും, മെസേജുകളിലെ ലിങ്ക് വഴിയും പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാളുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ […]

FEATURED

രാസലഹരി കേസ്: യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ കേസ് ഇല്ല; ജാമ്യാപേക്ഷ തീർപ്പാക്കി കോടതി

കൊച്ചി : താമസ സ്ഥലത്തുനിന്ന് ലഹരി കണ്ടെത്തിയെന്ന കേസിൽ യൂട്യൂബര്‍ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. മുൻകൂർ ജാമ്യം തേടിയ നിഹാദ് അടക്കം 6 പേര്‍ക്കെതിരെയും കേസ് നിലവിലില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യ ഹർജി തീർപ്പാക്കിയത്. നിഹാദും സുഹൃത്തുക്കളായ 3 യുവതികളും അടക്കം മുൻകൂർ ജാമ്യത്തിന് സമർപ്പിച്ച ഹർജിയിൽ ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പാലാരിവട്ടം പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു. തു‍ടർന്നാണ് നിഹാദിനും മറ്റുള്ളവർക്കുമെതിരെ കേസില്ലെന്ന് […]

FEATURED

12 കോടിയുടെ പൂജാ ബമ്പർ; ആ ഭാ​ഗ്യ നമ്പറിതാ jc325526

തിരുവനന്തപുരം∙ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം JC 325526 എന്ന ടിക്കറ്റിന്. കൊല്ലം ജയകുമാർ ലോട്ടറീസ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിറ്റ ടിക്കറ്റാണെന്ന് ഏജൻസി ഉടമ അറിയിച്ചു. ഗോർക്കി ഭവനിൽ വച്ചായിരുന്നു പൂജാ ബംപർ ലോട്ടറി നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം JA 378749, JB 939547, JC 616613 എന്നീ ടിക്കറ്റുകൾക്ക്. രണ്ടാം സമ്മാനം ഒരു കോടി വീതം […]

FEATURED

മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്, ആനഎഴുന്നള്ളിപ്പ് കേസില്‍ ഹൈക്കോടതി

എറണാകുളം: ആന പരിപാലനവുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്  ഹൈകോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ  എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി പരിഗണിച്ചു. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.ദേവസ്വങ്ങളെ ഹൈക്കോടതി താക്കീത് ചെയ്തു നിർദ്ദേശം എന്ത് കൊണ്ട് നടപ്പാക്കുന്നില്ലെന്ന് .കോടതി ചോദിച്ചു.മതത്തിന്‍റെ  പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്.സാമാന്യ ബുദ്ധിപോലുമില്ലേ എന്ന് കോടതി ചോദിച്ചു. ചില […]

FEATURED

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു വണ്ടാനം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കോഴിക്കോട്, കണ്ണൂർ, ചേർത്തല, ലക്ഷദ്വീപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് […]

FEATURED

സിപിഎം സമ്മേളന നഗറിൽ ജൈവ പച്ചക്കറി വിൽപ്പനയും; നിരവധി പേരാണ് പച്ചക്കറികൾ വാങ്ങിയത്

കാലടി: സിപിഎം അങ്കമാലി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച്‌ സമ്മേളനനഗരിയായ കാഞ്ഞൂർ മാഗസ് ആഡിറ്റോറിയത്തിലെ കെ പൊന്നപ്പൻ നഗറിൽ നടത്തിയ ജൈവ കാർഷികോൽപ്പന്നങ്ങളുടെ വില്പനമേള ശ്രദ്ധേയമായി. കേരളകർഷക സംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ മേളയിൽ നിരവധി ജൈവ പച്ചക്കറിയിനങ്ങളും അൻപത് ശതമാനം തവിടുള്ള ജൈവ അരിയും വിൽപ്പനയ്ക്കുണ്ടായിരുന്നു. പാർട്ടി കാഞ്ഞൂർ ലോക്കൽ സെക്രട്ടറിയും സംഘാടകസമിതി കൺവീനറുമായ കെ പി ബിനോയ് കനിവ് പാലിയേറ്റിവ് നഴ്‌സ് രമ ശശിക്ക് ആദ്യവില്പന നടത്തി മേള ഉദ്ഘാടനം ചെയ്തു.കാഞ്ഞൂർ പഞ്ചായത്തിലെ വിവിധ […]