FEATURED

കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി

കോതമംഗലം: കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകളെ കണ്ടെത്തി. മൂന്ന് പേരും സുരക്ഷിതരാണ്. കാടിനുള്ളിൽ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് പോയ സ്ത്രീകളെ കൊടുംവനത്തിൽ കാണാതായത്. പൊലീസും അഗ്നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ ഇവരെ കണ്ടെത്താനായിരുന്നില്ല. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായിരുന്നത്. പശുവിനെ തേടിപ്പോകും […]

FEATURED

സ്ത്രീകൾക്കായി തെരച്ചിൽ പുനരാരംഭിച്ചു; തെരച്ചിലിന് കൂടുതൽ സംഘത്തെ നിയോ​ഗിച്ചു

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾക്കായി തെരച്ചിൽ പുനരാരംഭിച്ചു. രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തെരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തുകയായിരുന്നു. നിലവിൽ രണ്ട് സംഘം കാട്ടിൽ തുടരുകയാണ്. പശുക്കളെ തെരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. തെരച്ചിലിന് കൂടുതൽ സംഘത്തെ നിയോ​ഗിച്ചു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരാണ് സംഘത്തിലുള്ളത്. കാണാതായവർക്കുള്ള […]

FEATURED

ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച് പണം കവർന്ന കേസിൽ പ്രതി പിടിയിൽ

പെരുമ്പാവൂർ: ഇതര സംസ്ഥാന തൊഴിലാളിയെ ജോലി തരാമെന്ന്പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് ജൂമാ മസ്ജിദിന് സമീപം കരക്കുന്നേൽ വീട്ടിൽ അബൂബക്കർ (23) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 25ന് രാത്രി പത്തരയോടെ പെരുമ്പാവൂർ ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയുടെ അടുത്ത് ജോലി തരാമെന്ന് പറഞ്ഞ് ഇയാൾ സമീപിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ കയറ്റി തങ്കമാളിക റോഡിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു. അവിടെവച്ച് മർദ്ദിച്ച് […]

FEATURED

ഇരുചക്ര വാഹനം മോഷ്ടാവ് പിടിയിൽ

കോതമംഗലം: ഇരുചക്ര വാഹനം മോഷ്ടാവ് പിടിയിൽ. കോതമംഗലം തങ്കളം ബൈപ്പാസ് പരിസരത്ത് നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച ഇടുക്കി കമ്പംമേട്ട് സ്വദേശി പുളിക്കപിടികയിൽ വീട് റോഷൻ ആൻറണി (29) യെയാണ് കോതമംഗലം പോലീസ് അറസ്റ്റു ചെയ്തത്. .24 ന് രാത്രി നേര്യമംഗലം സ്വദേശി ബേസിൽ ബേബി എന്നയാളുടെ സ്ക്കുട്ടർ കോതംഗലം ഭാഗത്ത് നിന്നും മോഷ്ടിച്ചെടുത്തു കടന്നുകളഞ്ഞ പ്രതിയെപറ്റി ,കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ ബിജോയി പി.റ്റി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച തോപ്പുംപടി ഭാഗത്തു നിന്നും അറസ്റ് […]

FEATURED

വനത്തിലേക്ക് പോയ പശുക്കളെ തെരഞ്ഞിറങ്ങിയ 3 സ്ത്രീകളെ കാണാതായി

കോതമം​ഗലം: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകളെ കാണാതായതായി വിവരം. സ്ത്രീകൾ തിരിച്ചെത്താത്തതിനെ തുടർന്ന് പോലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്ന്  തെരച്ചിൽ തുടരുകയാണ്. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഉച്ചക്ക് ഒരു മണിയോടെയാണ് ഇവർ വനത്തിലേക്ക് പോയത്. നാലുമണി വരെ ഇവർ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. ഇവര്‍ക്ക് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം.

FEATURED

സിപിഎം അങ്കമാലി ഏരിയാ സമ്മേളനത്തിന് വെളളിയാഴ്ച്ച തുടക്കമാകും

കാലടി സി.പി.എം അങ്കമാലി ഏരിയാ സമ്മേളനത്തിന് വെളളിയാഴ്ച്ച കാഞ്ഞൂരിൽ തുടക്കമാകും. ഡിസംബർ രണ്ടുവരെയാണ് സമ്മേളനം. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പതാക-കൊടിമര-ദീപശിഖാ ജാഥകൾ വെളളിയാഴ്ച്ച നടക്കും. പതാകജാഥ പാറക്കടവിൽ കർഷകത്തൊഴിലാളി യൂണിയൻ മുൻ ജില്ലാ പ്രസിഡന്റ് എം.കെ.മോഹനന്റെ വസതിയിൽ നിന്ന് രാവിലെ 10 ന് ആരംഭിക്കും. ജില്ലാ കമ്മിറ്റി അംഗം കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്ന ജാഥയുടെ ക്യാപ്റ്റൻ ഏരിയ കമ്മിറ്റിയംഗം കെ.പി.റെജീഷാണ്.കൊടിമര ജാഥ നായത്തോട് അങ്കമാലി മുൻ ലോക്കൽ സെക്രട്ടറി കെ.ഐ.കുര്യാക്കോസിന്റെ വസതിയിൽ രാവിലെ 11 ന് ജില്ലാ […]

FEATURED

വ്യവസായ മികവിൽ ആദ്യ പത്തിൽ കെ. വി. ടോളിൻ

കാലടി: ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ്‌ ചേമ്പർ ഓഫ് കോമേഴ്‌സ് (ഇൻമെക്ക്) ന്റെ വ്യവസായ മികവിനുള്ള കേരളത്തിൽ നിന്നുള്ള ആദ്യ പത്തു പേരിൽ കാലടിയിലെ വ്യവസായ പ്രമുഖനായ ഡോ. കെ. വി. ടോളിൻ അർഹനായി. കൊച്ചി താജ് വിവാന്റ ഹോട്ടലിൽ നടന്ന ഇൻമെക്കിന്റെ ‘സല്യൂട്ട് കേരള’ കോൺക്ലേവിൽ കേരള ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ പുരസ്‌കാരം സമ്മാനിച്ചു. വ്യവസായ മന്ത്രി പി. രാജീവ്‌ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, […]

FEATURED

നവജാത ശിശുവിന് ഗുരുതര വൈകല‍്യം; നാല് ഡോക്‌ടർമാർക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല‍്യമുണ്ടായ സംഭവത്തിൽ നാല് ഡോക്‌ടർക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷേർലി, പുഷ്പ എന്നിവരും സ്വകാര‍്യ ലാബിലെ രണ്ട് ഡോക്‌ടർമാർക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്‍റെ കണ്ണും ചെവിയും യഥാസ്ഥാനത്തല്ല വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലത്ത് സ്കാനിങ് പലതവണ നടത്തിയെങ്കിലും ഡോക്‌ടർമാർ വൈകല‍്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. സംഭവത്തിൽ കുട്ടിയുടെ കുടുംബം […]

FEATURED

പണമില്ല എന്ന കാരണത്താൽ പഠന യാത്രയിൽ നിന്ന് ഒരു കുട്ടിയെപ്പോലും ഒഴിവാക്കരുത്: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ പഠന യാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. പഠന യാത്രകൾ വിനോദ യാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം […]