06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
894 views 3 sec 0 Comment

ഏകാകിക്ക് മികച്ച സംസ്‌കൃത സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്

admin - April 15, 2025

കാലടി: എറണാകുളം റൂറൽ ജില്ലയിലെ അസി. സബ് ഇൻസ്‌പെക്ടറായ പ്രസാദ് പാറപ്പുറവും, ഓസ്‌ട്രേലിയയിലെ വൈദികനായ ഫാദർ ജോൺ പുതുവയും ചേർത്തല മണപ്പുറം സ്‌കൂളിലെ അധ്യാപകനായ അയ്യമ്പുഴ ഹരികുമാറും ചേർന്ന് രചനയും സംവിധാനവും നിർവ്വഹിച്ച ഏകാകി എന്ന സംസ്‌കൃത ചിത്രത്തിന് 2024 ലെ മികച്ച സംസ്‌കൃത സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചു. ഒരു കഥാപാത്രം മാത്രം അഭിനയിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്‌കൃത സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഭാഷയും സംസ്‌ക്കാരവും നിലനിർത്തുക എന്ന ലക്ഷ്യമാണ് സംസ്‌കൃത സിനിമയ്ക്കു പിന്നിലുള്ളത്.

ഒരു കാലത്ത് ജനകീയ സ്വഭാവമുണ്ടായിരുന്ന ഭാഷ ഇന്ന് ആസന്നമരണത്തിന്റെ വക്കിലാണ്. കഴിയാവുന്ന സാധ്യതകളിലൂടെ ഭാഷക്ക് പുനർജീവനം നൽകുകയാണ് സിനിമയിലൂടെ ചെയ്യുന്നത്. ഏറെ നാളത്തെ ചർച്ചയ്ക്കും പഠനത്തിനുംശേഷമാണ് സിനിമ ഒരുക്കിയത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല ആധ്യാത്മികതയിൽ എല്ലാറ്റിനും പരിഹാരമുണ്ട് എന്ന തത്വമാണ് സിനിമ മുന്നോട്ടു വയ്ക്കുന്നത്. അദ്വൈത ആചാര്യനായ ശ്രീശങ്കരന്റെ ദർശനങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തിരുനാരായണപുരം വാസുദേവൻ എന്ന നാടക കലാകാരനാണ് സിനിമയിലെ ഏക കഥാപാത്രം. കലയ്ക്കു വേണ്ടി കുടുംബവും ബന്ധങ്ങളും ഉപേക്ഷിക്കേണ്ടി വന്ന വാസുദേവന് അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങളിലൂടെയുള്ള ഒരു യാത്ര ‘കൂടിയാണിത്.’ വാസുദേവനായി ‘പ്രശസ്ത നാടക നടൻ സുരേഷ് കാലടി അഭിനയിക്കുന്നു.

കളേഴ്‌സ് എന്ന തമിഴ് ചിത്രമുൾപ്പടെ മൂന്ന് സിനിമകൾക്ക് തിരക്കഥ എഴുതുകയും, മുന്നൂറിലേറെ എപ്പിസോഡ് ഡോക്യുമെൻററികൾ സംവിധാനം ചെയ്യുക ചെയ്ത പോലീസുദ്യോഗസ്ഥനാണ് പ്രസാദ് പാറപ്പുറം. പത്ത് പുസ്തകങ്ങളുടെ രചയിതാവാണ് ഫാദർ ജോൺ പുതുവ. പതിനഞ്ച് ‘ ക്രിസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്.
സമ്പ്രതി വാർത്ത എന്ന ഒൺലൈൻ പോർട്ടലിന്റെ ചീഫായ അയ്യമ്പുഴ ഹരികുമാർ ആകാശവാണിയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളയാളാണ്.
ഷിജോ വർഗീസാണ് കോ-ഡയറക്ടർ. പത്രപ്രവർത്തകനായ ഡോ: പി.പി പ്രതാപൻ ‘ ആലാപനവും ശിവ കൃഷ്ണൻ മാണിക്കമംഗലം, അമൽ സാജു സുരേഷ് ബാബു എന്നിവർ സംഗീതവും നിർവ്വഹിക്കുന്നു.

സിനേഷ് ഓടക്കാലിയാണ് എഡിറ്റർ . റിസർച്ച് ഐവർകാല രവികുമാർ. സുജിത്ത്ശിവ ക്യാമറയും, പ്രശാന്ത് പാറപ്പുറം ഏകോപനവും, ടി.എസ് ബൈജു കാലടി സഹനിർമ്മാണവും, നിർവഹിക്കുന്നു. സെൻസറിംഗ് കഴിഞ്ഞ സിനിമ തിരഞ്ഞെടുത്ത ഇടങ്ങളിൽ പ്രദർശിപ്പിക്കും.

PREVIOUS

കെഎസ്ആർടിസി അപകടം; ബസിനടിയിൽ കുടുങ്ങിക്കിടന്ന പെൺകുട്ടി മരിച്ചു

NEXT

ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടി ഷൈൻ ടോം ചാക്കോ
Related Post
November 26, 2024
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായിരുന്ന യുവതിക്ക് വീണ്ടും മർദനം
July 19, 2024
അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കേരളം ഉദ്യോഗസ്ഥരെ അയക്കും
February 5, 2025
ഉപേക്ഷിക്കപ്പെട്ട ബാഗിൽ കണ്ടെത്തിയത് 197 കിലോ കഞ്ചാവ്
July 31, 2024
10 കോടിയുടെ മൺസൂൺ ബംബർ മൂവാറ്റുപുഴയിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved