06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
877 views 0 sec 0 Comment

സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇറാസ്മസ് പ്ലസ് സ്കോളർഷിപ്പ്; മാസം 850 യൂറോയും മറ്റ് ആനുകൂല്യങ്ങളുമാണ് സ്കോളർഷിപ്പ്

admin - March 29, 2025

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനികളായ അപർണ ജി., ഗ്രേസ് പി. ജോൺസ് എന്നിവർ 2025ലെ ഇറാസ്മസ് പ്ലസ് സ്കോളർഷിപ്പിന് അർഹരായി. വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിലാണ് ഇറാസ്മസ് പ്ലസ് പ്രോഗ്രാമിലൂടെ ഉന്നതപഠനത്തിന് ഇവർക്ക് അവസരം ലഭിച്ചിരിക്കുന്നത്. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൂടാതെ ശിവാജി സർവ്വകലാശാല, ഹൈദ്രാബാദ് കേന്ദ്ര സർവ്വകലാശാല എന്നീ സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് 2025ൽ ഇറാസ്മസ് പ്ലസ് പ്രോഗ്രാമിൽ സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ളു. മാസം 850 യൂറോ സ്കോളർഷിപ്പായി ലഭിക്കും. ട്യൂഷൻ ഫീ, എൻറോൾമെന്റ് ഫീ, ഫ്ളൈറ്റ് ടിക്കറ്റ് എന്നിവ സൗജന്യമാണ്.

സോഷ്യോളജി വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനിയായ അപർണയുടെ ഗവേഷണവിഷയം ‘സ്കൂളിംഗ് നാഷണലിസം ആൻഡ് എഡ്യൂക്കേഷൻ ഇൻ ഇന്ത്യ’ എന്നതാണ്. വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിൽ നാഷണലിസം സ്റ്റഡീസ് പ്രോഗ്രാം ഡിപ്പാർട്ട്മെന്റിലാണ് ഏപ്രിൽ ഏഴ് മുതൽ ജൂൺ 13 വരെ സ്കോളർഷിപ്പോടെയുള്ള ഉന്നതപഠനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ കാലടി, വെളിയത്ത് പി. ഗിരിധരന്റെയും എസ്. വീണയുടെയും മകളാണ് അപർണ.

ചരിത്രവിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനിയായ ഗ്രേസ് പി. ജോൺസിന്റെ ഗവേഷണവിഷയം ‘ഫാമിലീസ് ആൻഡ് എവരിഡേ ലൈഫ് : ഹിസ്റ്ററി ഓഫ് ലിറ്റിൽ ടെക്നോളജീസ് ഇൻ 20 സെഞ്ച്വറി കേരള’ എന്നതാണ്. വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിൽ ഹിസ്റ്റോറിക്കൽ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിലാണ് സെപ്തംബർ ഒന്ന് മുതൽ ഡിസംബർ 31വരെ സ്കോളർഷിപ്പോടെയുള്ള ഉന്നതപഠനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ കരുമാല്ലൂർ തൈപ്പറമ്പിൽ ടി.ഒ. അലക്സാണ്ടറുടെയും ഓമനയുടെയും മകളാണ് ഗ്രേസ്.

സ്റ്റുഡന്റ് – ഫാക്കൽട്ടി എക്സ്ചേഞ്ചുകൾക്കും അക്കാദമിക് സഹകരണത്തിനുമായി വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ധാരണാപത്രത്തിൽ ഒപ്പിടുന്നത് 2024ലാണ്. ഇറാസ്മസ് പ്ലസ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനം ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയാണ്.

PREVIOUS

കാലടി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

NEXT

കറുകുറ്റിയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
Related Post
July 21, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
April 22, 2024
ശോചനീയമായ ലൈബ്രറി നവീകരിച്ച് ആദിശങ്കരയിലെ വിദ്യാർത്ഥികൾ
June 6, 2024
ഡോക്‌ടറുടെ വീട്ടിൽ മോഷണം; 17 പവൻ സ്വർണം കവർന്നു
September 4, 2023
മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved