Crime
വരാപ്പുഴ: പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ കോട്ടുവള്ളി സ്വദേശികളായ നാല് പേർ അറസ്റ്റിൽ. കല്ലൂർ വീട്ടിൽ സഖിൽ (42), കളത്തിപറമ്പിൽ വീട്ടിൽ നൈസിൽ (43), പുറ്റുകുട്ടിക്കൽ വീട്ടിൽ ഉല്ലാസ് (35), മാമ്പ്ര വീട്ടിൽ തോമസ് (37) എന്നിവരെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 13 ന് രാത്രി ഒമ്പതരയോടെയാണ് സംഭവം. കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ വരാപ്പുഴ ആറാട്ട്കടവ് പാലത്തിൽ വെച്ചു തടഞ്ഞു നിർത്തി പോലീസ് ആണെന്ന് പറഞ്ഞു ഭിഷണിപ്പെടുത്തി 6000 രൂപ തട്ടിയെടുക്കുകയായിരുന്നു.വരാപ്പുഴ പോലീസ് […]
കോഴിക്കോട്: എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത മോഷ്ടാവ് ഒടുവിൽ പൊലീസിന്‍റെ പിടിയിൽ. കർണാടക സ്വദേശി നാഗരാജ് ആണ് കോഴിക്കോട് ടൗൺ പൊലീസിന്‍റെ പിടിയിലായത്. തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ തെലങ്കാനയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട്ടെ ലോഡ്ജിൽ താമസിച്ചിരുന്ന മലപ്പുറം സ്വദേശി ബഷീറിന്‍റെ ഫോണും എടിഎം കാർഡും തട്ടിയെടുത്താണ് പ്രതി ഒന്നര ലക്ഷം രൂപ കവർന്നത്. കഴിഞ്ഞ മാസം 26നായിരുന്നു മോഷണം നടന്നത്. ബഷീറിന്‍റെ മൊബൈലും എ ടി എം […]
കാലടി: വീട്ടമ്മയേയും മകളേയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാലടി പോലീസ് അറസ്റ്റ് ചെയ്ത ഇതര സംസ്ഥാനത്തൊഴിലാളിയെ റിമാൻഡ് ചെയ്തു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ഫരീദ്പൂർ സ്വദേശി ജുവൽ മണ്ഡൽ (22) നെയാണ് കോടതി റിമാൻഡ് ചെയ്തത്. വെളളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് കാഞ്ഞൂർ തട്ടാൻ പടിയിലാണ് സംഭവം. പെരുമായൻ വീട്ടിൽ ലിജി മക്കളായ ഹന്ന, സെബാസ്റ്റ്യൻ എന്നിവർക്കാണ് കുത്തേറ്റത്. സ്‌ക്രൂ ഡ്രൈവറിന് കുത്തുകയായിരുന്നു. വീടിനകത്ത് ഇരിക്കുകയായിരുന്നു ഇവർ. അകത്ത് കയറിയാണ് കുത്തിയത്. പരിക്കേറ്റളവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ […]
പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: റോഡരികിലെ പൈപ്പിൽ നിന്ന് വെള്ളം എടുക്കാൻ നിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശി പ്രശാന്ത് മാലിക്കിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 7.40ന് മുടിക്കൽ പെരിയാർ ജംഗ്ഷനിൽ ആണ് സംഭവം. വെള്ളം എടുക്കുന്നതിനായി പൈപ്പിൻ ചുവട്ടിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ എടുത്ത് തോളത്തിട്ട് ഓടുകയായിരുന്നു. കുട്ടി ഒച്ച വച്ചത് കേട്ട് സമീപത്തുള്ള നാട്ടുകാർ ഓടിക്കൂടി ഇയാളെ തടഞ്ഞുനിർത്തി കുട്ടിയെ രക്ഷപ്പെടുത്തി. ഉടൻതന്നെ പെരുമ്പാവൂർ […]
മുവാറ്റുപുഴ: മുവാറ്റുപുഴ ലത ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവാക്കളെ പോലീസ് സ്‌ക്വാഡ് എന്ന വ്യാജേന എത്തി ബാഗ് പരിശോധിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. മുവാറ്റുപുഴ മുളവൂർ പെരുമറ്റം, കുളുമാരി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ താലൂക്ക് വെങ്ങല്ലൂർ സ്വദേശി ചേനക്കരകുന്നേൽ നിപുൻ അബ്ദുൽ അസീസ് (അപ്പു 34 ), മുളവൂർ വില്ലേജ് പേഴക്കാപ്പിള്ളി കരയിൽ പള്ളിചിരങ്ങര ഭാഗത്ത് പാലത്തിങ്കൽ അർഷാദ് അലിയാർ (45) എന്നിവരെയാണ് മുവാറ്റുപുഴ ഇൻസ്‌പെക്ടർ പി.എം,ബൈജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് […]
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചതിന് ഇതര സംസ്ഥാനക്കാരനായ റെയിൽവേ ജീവനക്കാരൻ പിടിയിലായി. ബീഹാർ നളന്ദ ജില്ല ചിക്ലൌര പൊലീസ് സ്റ്റേഷൻ പരിധിയിൽ യോഗിപൂർ മഹേഷ് പൂർ ഡിഗ് താമസക്കാരനായ ദയാനന്ദ് ചൌധരി (27) യാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. വടക്കാഞ്ചേരി റെയിൽവേ ഗ്രൂപ്പിന് കീഴിൽ ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ദയാനന്ദ് ചൌധരി. തൃശൂർ റെയിൽവെ സ്റ്റേഷനു സമീപം വെച്ച് ഇയാൾ പെൺകുട്ടിയുടെ കൈപിടിച്ച് വലിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ […]
ഇടുക്കി: അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കാരക്കോട് സ്വദേശി സിജുകുമാറാണ് ഇടുക്കിയില്‍ അറസ്റ്റിലായത്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് സിജു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പഠിക്കുന്ന സ്ഥാപനത്തിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പോക്‌സോ വകുപ്പുപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കോഴിക്കോട്: പൂജ നടത്തിയാൽ കുടുംബത്തിന് ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു സ്വർണ്ണവും പണവും തട്ടിയ കേസിൽ വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റിലായി. മേപ്പയൂർ കുലുപ്പമലോൽ ശിവദാസൻ (47), നടുവണ്ണൂർ ജിഷ നിവാസിൽ ജിഷ (46) എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര കരിമ്പനപ്പാലം സ്വദേശിയുടെ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായ ശിവദാസനും ജിഷയും ചേർന്ന് ഇവരുടെ 12 ലക്ഷം രൂപയും 14 പവൻ സ്വർണ്ണവും തട്ടിയെടുത്തെന്നാണ് പരാതി. പ്രത്യേക പൂജകൾ നടത്തിയാൽ […]
പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് കയർത്ത് സംസാരിക്കുകയും തടയാൻ ചെന്ന സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിക്കുകയും, ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെങ്ങോല അല്ലപ്ര കുളങ്ങരിയിൽ വീട്ടിൽ ബിബിൻ ബിജു (28), തോട്ടപ്പാടൻ കവലയ്ക്ക് സമീപം പാത്തിക്കമാലിൽ വീട്ടിൽ അബി രാഹുൽ (33) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 6 ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ആശുപത്രിയിൽ ചീട്ട് എടുക്കണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, […]
പെരുമ്പാവൂർ: കോടനാട് കല്ലുമലഭാഗത്ത് മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ കൊമ്പനാട് പാണിയേലി മാനാംകുഴി ലിന്‍റൊ (26), ഓലിപ്പാറ ഈസ്റ്റ് ഐമുറി പുളിയാമ്പിള്ളി സഞ്ജു (22) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. മുടക്കുഴ സ്വദേശി വേലായുധനെയാണ് കൊലപ്പെടുത്തിയത്. ഒരു വർഷം മുമ്പ് നടന്ന കേസിലെ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ […]
കാസര്‍കോട്: പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന്റെ മൊഴി. എന്നാല്‍, വിവാഹിതയാണെന്നും ഒരുകുട്ടിയുടെ മാതാവാണെന്നുമുള്ള വിവരം മറച്ചുവെച്ചാണ് പരാതിക്കാരി അടുപ്പം സ്ഥാപിച്ചതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞു. ലൈംഗികപീഡനം നടന്നിട്ടില്ല. പരസ്പരസമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. മൂന്നുവര്‍ഷത്തോളം യുവതിയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍, വിവാഹിതയാണെന്നും മകനുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു. മാത്രമല്ല, സഹോദരനാണെന്ന് പറഞ്ഞാണ് പരാതിക്കാരി മകനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞിട്ടുണ്ട്. പോലീസിന്റെ ചോദ്യംചെയ്യലില്‍ പരാതിക്കാരി ഉന്നയിച്ച […]
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 20 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. മാറനല്ലൂർ കരിങ്കുളം പൊഴിയൂർ കോണം ചിറയിൽ വീട്ടിൽ മഹേഷിനെയാണ്(30) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. ബലാത്സംഗ കുറ്റത്തിന് 10 വർഷം കഠിന തടവും പോക്സോ നിയമപ്രകാരം പത്തുവർഷ കഠിനതടവിനും പ്രതി അനുഭവിക്കണം. ഇതിനു പുറമേ 50,000 രൂപ പിഴ ഒടുക്കണമെന്നും ഈ തുക അതിജീവിതയ്ക്ക് നൽകണം എന്നും കോടതി ഉത്തരവിട്ടു. പിഴ തുക […]
പെരുമ്പാവൂർ: അറുപത്തഞ്ചുകാരനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കിഴക്കേ ഐമുറി തേരോത്തുമല വീട്ടിൽ വേലായുധൻ (65 )ആണ് കൊല്ലപ്പെട്ടത്. പെട്ടമലയിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നും ചോരവാർന്ന നിലയിൽ വൈകിട്ട് ആറ് മണിയോടെ കണ്ടെത്തിയ വേലായുധനെ നാട്ടുകാർ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന പാണിയേലി സ്വദേശി ലിന്റോ ഒളിവിലാണ്. മാസങ്ങൾക്ക് മുൻപ് ലിന്റോയും വേലായുധനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നുവെന്ന് കോടനാട് പൊലിസ് പറഞ്ഞു. വേലായുധൻ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് നേരത്തേ ലിന്റോയെ […]
അങ്കമാലി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കറുകുറ്റി പുത്തൻപുരയ്ക്കൽ വീട്ടിൽ റിധിൻ ബേബി (25) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അങ്കമാലി, ചെങ്ങമനാട്, ഫോർട്ട്കൊച്ചി, കൊരട്ടി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ മോഷണം, തുടങ്ങിയ കേസുകളിൽ പ്രതിയാണ്. അങ്കമാലി എക്സൈസ് റേഞ്ച് പരിധിയിൽ മയക്ക്മരുന്ന് കൈവശം വച്ചതിന് കേസുണ്ട്. കഴിഞ്ഞ […]
ആലുവ: അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന യുവാവിൻറെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തൊണ്ണൂറ്റിയേഴ് ഗ്രാം എം.ഡി.എം.എ. വെളിയത്ത് നാട് പൊയ്യപ്പറമ്പിൽ സബിൻനാഥ് (28) ൻറെ മുറിയിൽ ഇയാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് രാസലഹരി ആലുവ വെസ്റ്റ് പോലീസ് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കുറച്ചു ദിവസങ്ങളായി ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇൻസ്‌പെക്ടർ എസ്.സനൂജ്, എസ്.ഐ എം.വി.അരുൺ ദേവ്, എ.എസ്.ഐമാരായ സി.ജി.ബനഡിക്ട്, മനോജ് കുമാർ, സി.പി.പ്രദീഷ്, സി.പി ഒ മാരായ ഫിലോമിന […]
കോതമംഗലം: കോതമംഗലത്ത് രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കോഴിപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാരിയൂർ, കരിങ്ങഴ തേർത്തനാക്കുടി വീട്ടിൽ രമേശൻ (പപ്പാലു 56) , ഇരമല്ലൂർ നെല്ലിക്കുഴി ഇടപ്പാറ ഇബ്രാഹിം (ഊറായി 48) എന്നിവരെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. […]
മാവേലിക്കര ∙ നൂറനാട്ട് വീട് കേന്ദ്രീകരിച്ചു ദുർമന്ത്രവാദം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത സ്റ്റേഷൻ ഹൗസ് ഓഫിസറെയും വനിത സിവിൽ പൊലീസിനെയും ഇരുമ്പു വടി കൊണ്ട് ആക്രമിച്ച കേസിൽ അമ്മയും മകളും ഉൾപ്പെടെ 3 പേരെ 13 വർഷം കഠിനതടവിനും അര ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. നൂറനാട് ഉളവുക്കാട് വന്മേലിത്തറയിൽ ആതിര (ചിന്നു–26), അമ്മ ശോഭന(50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവർക്കാണ് അഡിഷനൽ ജില്ലാ സെഷൻസ് കോടതി-3 ജഡ്ജി എസ്.എസ്. സീന ശിക്ഷ […]
പാലാ: ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഡ്രൈവര്‍, വാഹന ഉടമ എന്നിവരില്‍നിന്ന് 3.31 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ കോടതിവിധി. ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച തിരുമാറാടി സ്വദേശി കുളക്കാട്ടുമറ്റത്തില്‍ ഷിന്റോ ജെയിംസ്, വാഹന ഉടമ വേങ്ങല്ലൂര്‍ ചിറകണ്ടത്തില്‍ ജബ്ബാര്‍ എന്നിവരില്‍നിന്നുമായി 3.32 ലക്ഷം രൂപയാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കിയത്. 2015 നവംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ ഹര്‍ജിക്കാരന്‍ കൂവപ്പള്ളി മരുതുങ്കല്‍ അജ്മല്‍ ബഡാറുദ്ദീന്‍ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിലൂടെ […]
കാലടി: മലയാറ്റൂരിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. മലയാറ്റൂർ പയ്യപ്പിള്ളി ടോമി (46) യെയാണ് റിമാൻഡ് ചെയ്തത്. ബന്ധുവായ ടിന്റോയാണ് കുത്തേറ്റ് മരിച്ചത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ടോമിയുടെ സഹോദരിയുടെ മകനാണ് ടിന്റോ. മലയാറ്റൂർ-കോടനാട് പാലത്തിനു സമീപം റോഡരികിലെ മുട്ട ബജി കടയ്ക്കു മുന്നിൽ ചൊവ്വാഴ്ച്ച വൈകിട്ട് 4.45ന് ആണ് ഇവർ തമ്മിൽ തർക്കം ഉണ്ടായത്. ഈ കടയിലെ ജീവനക്കാരനാണ് ടോമി. കട തുറക്കുന്നതിനു ടോമി ഒരുക്കം നടത്തുമ്പോൾ ടിന്റോ അവിടെയെത്തി. ഇരുവരും തമ്മിൽ […]
കാലടി: മലയാറ്റൂരിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. മലയാറ്റൂർ പയ്യപ്പിള്ളി ടോമി (46) യെയാണ് റിമാൻഡ് ചെയ്തത്. ബന്ധുവായ ടിന്റോയാണ് കുത്തേറ്റ് മരിച്ചത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ടോമിയുടെ സഹോദരിയുടെ മകനാണ് ടിന്റോ. മലയാറ്റൂർ-കോടനാട് പാലത്തിനു സമീപം റോഡരികിലെ മുട്ട ബജി കടയ്ക്കു മുന്നിൽ ചൊവ്വാഴ്ച്ച വൈകിട്ട് 4.45ന് ആണ് ഇവർ തമ്മിൽ തർക്കം ഉണ്ടായത്. ഈ കടയിലെ ജീവനക്കാരനാണ് ടോമി. കട തുറക്കുന്നതിനു ടോമി ഒരുക്കം നടത്തുമ്പോൾ ടിന്റോ അവിടെയെത്തി. ഇരുവരും തമ്മിൽ […]