FEATURED
- November 11, 2023
650 views 0 sec

പെരുമ്പാവൂർ: പെരുമ്പാവൂർ മുടിക്കലിൽ പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം. ഇതുമായി ബന്ധപെട്ട് ഒരുമിച്ച് താമസിക്കുന്ന ആസാം നൗഗാവ് പാട്ടിയചാപ്പരിയിൽ മുക്സിദുൽ ഇസ്ലാം (31) ആസാം മുരിയാഗൗവിൽ മുഷിദാ ഖാത്തൂൻ (31) എന്നിവരെ പെരുമ്പാവൂർ പോലീസ് ആസാമിൽ നിന്നും പിടികൂടി. ഇവരുടെ പത്ത് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഇവർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബർ 8 ന് വൈകീട്ട് 6 മണിയോടെ മുടിയ്ക്കൽ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേർന്നാണ് […]

FEATURED
- November 10, 2023
610 views 0 sec

മൂവാറ്റുപുഴ: ഒഡീഷയിൽ നിന്നും അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ഗോപാൽ മാലിക്കിനെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് ഉൾപെടെയുള്ള കാര്യങ്ങൾ നടക്കും. കൃത്യം നടത്തിയ ശേഷം പുലർച്ചെ തന്നെ ഒഡീഷയിലേക്ക് ട്രയിൻ മാർഗം കടക്കുകയായിരുന്നു. സംഭവമറിഞ്ഞ ഉടനെ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ പി.എം ബൈജു എന്നിവരടങ്ങുന്ന […]

FEATURED
- November 9, 2023
657 views 0 sec

ആലുവ: ആലുവയിൽ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് ഇന്ന് പ്രൊസിക്യൂഷൻ ആവർത്തിച്ചു. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യക്കൂമ്പാരത്തിലെ ദുർഗന്ധം പോലും ശ്വസിക്കാൻ അനുവദിക്കാതെ 5 വയസുകാരിയെ ക്രൂരമായി കൊലപെടുത്തിയെന്നും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്യുകയായിരുന്നു പ്രതി. ഈ കുട്ടി ജനിച്ച വർഷം മറ്റൊരു […]

FEATURED
- November 8, 2023
553 views 0 sec

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക് 26 വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു. കടുവാൾ സലിം കോർട്ടേഴ്സിൽ താമസിക്കുന്ന വട്ടേക്കാട്ട് വീട്ടിൽ രാജു (53) വിനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി ദിനേഷ്.എം.പിള്ള കഠിന തടവും പിഴയും വിധിച്ചത്. 2021 ൽ ആണ് സംഭവം. പെൺകുട്ടിയെ രാജു തട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇൻസ്പെക്ടർമാരായ സി.ജയകുമാർ, ആർ.രഞ്ജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.കെ.മീരാൻ തുടങ്ങിയവരാണ് അന്വേഷണം നടത്തി […]

FEATURED
- November 8, 2023
869 views 0 sec

ആലുവ:നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. ചേലാമറ്റം വല്ലം സ്രാമ്പിക്കൽ വീട്ടിൽ ആദിൽഷാ (27) യെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. പെരുമ്പാവൂർ, പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കവർച്ച, അതിക്രമിച്ച് കടക്കൽ, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ […]

FEATURED
- November 7, 2023
1,226 views 0 sec

അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട. 50 ഗ്രാം എം.ഡി.എം.എ യുമായ് രണ്ടു പേർ പോലീസ് പിടിയിൽ . നോർത്ത് പറവൂർ സ്വദേശികളായ സിയ രാജീവ്, സജിത്ത് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെടുത്തത്.

FEATURED
- November 7, 2023
802 views 0 sec

അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട. 50 ഗ്രാം എം.ഡി.എം.എ യുമായ് രണ്ടു പേർ പോലീസ് പിടിയിൽ . നോർത്ത് പറവൂർ സ്വദേശികളായ സിയ രാജീവ്, സജിത്ത് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെടുത്തത്.

FEATURED
- November 7, 2023
655 views 0 sec

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. 32 വയസുള്ള ഊർമിളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊർമിളയും ഭർത്താവ് സജേഷ് ഏറെ കാലമായി പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. ഇതിനിടയിൽ ഇന്ന് രാവിലെ ഭർത്താവ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങളുണ്ടാവുകയുമായിരുന്നു. തുടർന്ന് ഊർമിള ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. വഴിയിൽ പാടത്ത് വെച്ച് ഭർത്താവ് ഊർമിളയെ ആക്രമിച്ചു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ തന്നെ യുവതിയെ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഭർത്താവ് സംഭവ സ്ഥലത്ത് നിന്ന് […]

FEATURED
- November 4, 2023
928 views 0 sec

കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അയ്യമ്പുഴ മുരിങ്ങേടത്തുപാറ കൂട്ടാല വീട്ടിൽ നിഖിൽ (26) നെ യെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐ ജിപുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. അയ്യമ്പുഴ, കാലടി , പീച്ചി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കവർച്ച, കഠിന ദേഹോപദ്രവം, ന്യായ വിരോധമായി സംഘം ചേരൽ […]

FEATURED
- November 3, 2023
545 views 0 sec

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ. അന്വേഷണവും വിചാരണയും റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേസില്‍ കുറ്റകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി വിധി പറയുന്നത്. കേസിലെ ഏക പ്രതി അസഫാക് ആലത്തിനെതിരെ കൊലക്കുറ്റം, ബലാല്‍സംഗം ഉള്‍പ്പെടെ 16 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഈ വർഷം ജൂലൈ 28നാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബിഹാറുകാരായ ദമ്പതികളുടെ അഞ്ചുവയസുള്ള മകളെ വൈകീട്ട് മൂന്നരയോടെ കാണാതായി. പരാതി ലഭിച്ചതിന് പിന്നാലെ […]

FEATURED
- November 3, 2023
687 views 0 sec

കൂത്താട്ടുകുളം: ഹണി ട്രാപ്പ് രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്‍റെ പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് ഹണി ട്രാപ്പിന് ഇരയായത്. യൂട്യൂബിൽ നിന്നും ലഭിച്ച നമ്പർ വഴി അക്ഷയയാണ് ഇയാളുമായി ചങ്ങാത്തം കൂടിയത്. സുഖമില്ലാതെ കിടക്കുന്ന അനിയന് […]

FEATURED
- November 3, 2023
436 views 0 sec

തിരുവനന്തപുരം: മുൻ വൈരാഗ്യം, നെയ്യാറ്റിൻകരയിൽ ക്ഷേത്ര പൂജാരിയെ വെട്ടിയ കേസിൽ പ്രതികളായ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് വച്ച് മുൻ വൈരാഗ്യത്തിന്റെ പേരിൽ ക്ഷേത്ര പൂജാരിയെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതികളെ മാരായമുട്ടം പോലീസ് പിടികൂടി. ചായ്ക്കോട്ടുകോണം, ലക്ഷ്മി നിവാസിൽ ബിനോയ് (34), ഉദിയൻകുളങ്ങര, പുതുക്കുളങ്ങര പുത്തൻവീട്ടിൽ സുബിൻ (22 ) എന്നിവരെയാണ് മാരായമുട്ടം പോലീസ് തമിഴ്നാട്ടിൽ നിന്നും ഇരുവരെയും പിടികൂടിയത്. കഴിഞ്ഞമാസം 29ന് രാത്രി പത്തുമണിയോടെ ചായ്ക്കോട്ടുകോണത്ത് വച്ച് വെൺകുളം സ്വദേശിയും നെടുങ്കോട് ദേവീക്ഷേത്രത്തിലെ […]

FEATURED
- November 2, 2023
1,038 views 0 sec

കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അയ്യമ്പുഴ ചാത്തക്കുളം മുണ്ടാടൻ വീട്ടിൽ എബി (28) യെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. അയ്യമ്പുഴ, കാലടി, പീച്ചി, കൊരട്ടി, എളമക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, കവർച്ച ആയുധ നിയമം, ന്യായവിരോധമായി […]

FEATURED
- November 2, 2023
1,756 views 0 sec

കാലടി: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിന് പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി 20 വർഷം ശിക്ഷ വിധിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അഫ്‌സലിനെതിരെയാണ് പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷ വിധിച്ച ഉത്തരവായത്. 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഫെസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. പിന്നീട് പെൺകുട്ടിയുടെ […]

FEATURED
- November 1, 2023
880 views 0 sec

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം പുല്ലൂർമുക്കിൽ നഗ്നനായെത്തിയ യുവാവ് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നെന്ന് പരാതി. അബ്‍ദുള്‍ കരീം എന്നയാളിന്‍റെ വീട്ടിൽ വളർത്തിയിരുന്ന ആറ് മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയായ ശങ്കരൻ എന്ന് വിളിക്കുന്ന അജിത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല. വീടിന് പുറത്തെ കുളിമുറിയിൽ സ്ഥിരമായി ആളനക്കം ഉണ്ടായിരുന്നതായി അബ്ദുൽ കരീം പറയുന്നു. രാത്രിയിൽ കുളിമുറിയിൽ ഒരാൾ കയറി കുളിക്കുകയും സ്ത്രീകളുടെ വസ്ത്രം ധരിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു സിസിടിവി സ്ഥാപിച്ചത്. ഈ സിസിടിവിയിലാണ് ആട്ടിൻകുട്ടിയെ പിടിച്ച് കൊണ്ട് പോകുന്ന […]

FEATURED
- November 1, 2023
659 views 0 sec

ആലുവ : ഇതര മതക്കാരനുമായുള്ള മകളുടെ പ്രണയത്തെ എതിർത്ത അച്ഛൻ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. ആലുവയിലാണ് ദാരുണ സംഭവമുണ്ടായത്. കുട്ടിയുടെ വായിൽ ബലമായി വിഷമൊഴിച്ച് നൽകിയാണ് കൊല്ലാൻ ശ്രമിച്ചത്. എറണാകുളം സ്വദേശിയായി പതിനാലുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചിട്ടുമുണ്ട്. കുട്ടിയുടെ അച്ഛൻ അബീസിനെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

FEATURED
- October 30, 2023
843 views 0 sec

കൊച്ചി: ഞായറാഴ്ച കളമശേരിയിൽ സ്‌ഫോടനം നടന്ന യഹോവാ സാക്ഷികളുടെ പ്രാർഥനാ യോഗത്തിൽ പങ്കെടുത്ത പച്ചാളം സ്വദേശിനിയുടെ വീട്ടിൽ നിന്ന് 27.5 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും മോഷ്ടിച്ച യഹോവാ വിശ്വാസി പോലീസിന്റെ പിടിയിൽ. എറണാകുളം ബോസ് നഗർ പറയന്തറ ജോർജ് പ്രിൻസ് (36) ആണ് പിടിയിലായത്. 29 ന് രാവിലെ 8.30 ന് പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതിൽ പൊളിച്ചു പ്രതി അകത്തു കടന്നു. […]

FEATURED
- October 30, 2023
1,357 views 0 sec

കോഴിക്കോട്:കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ. സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി റെജി(51) ആണ് അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസാണ് പ്രതിയെ പിടികൂടിയത്. രാവിലെ 11 മണിയോടെയാണ് സംഭവം. തൃശൂർ-കോഴിക്കോട് കെഎസ്ആർടിസി ബസിൽ വച്ചാണ് 28 കാരി ലൈംഗികാതിക്രമത്തിനിരയായത്. യുവതിയുടെ സമീപത്ത് നിൽക്കുകയായിരുന്ന ഇയാൾ പലതലവണ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് യുവതി ബസ് ജീവനക്കാരെ വിവരം അറിയിക്കുന്നത്. പിന്നാലെ ജീവനക്കാർ കുറ്റിപ്പുറം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബസ് മലപ്പുറം കുറ്റിപ്പുറത്ത് എത്തിയപ്പോഴാണ് […]

FEATURED
- October 30, 2023
592 views 0 sec

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറായ സമീറിനെയാണ് വിജിലൻസ് സംഘം ഇന്ന് ഉച്ചയോടെ പിടികൂടിയത്. കൈവശവകാശ രേഖ നൽകുന്നതിനായി ബിജു എൽ സി എന്ന വഴിക്കടവ് സ്വദേശിയായ വ്യക്തിയോട് ആയിരം രൂപയാണ് വില്ലേജ് ഓഫീസറായ സമീർ കൈക്കൂലി വാങ്ങിയത്. എന്നാൽ ബിജു വിവരം വിജിലൻസ് സംഘത്തെ അറിയിക്കുകയായിരുന്നു. വിജിലൻസ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് ഇന്ന് വിജിലൻസ് സംഘം വഴിക്കടവ് വില്ലേജ് ഓഫീസിൽ […]

FEATURED
- October 29, 2023
677 views 0 sec

കൊച്ചി: നിർമ്മാണം നിർത്തിവച്ചിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം ആറ് പേർ പിടിയിൽ. ഐക്കരനാട് സൗത്ത് കിങ്ങിണി മറ്റം പ്ലാപ്പിള്ളിൽ ബേസിൽ സാജു (19), കടമറ്റം പെരുമറ്റത്തിൽ അഭയകുമാർ (18), ഐക്കരനാട് പുതുപ്പനത്ത് വാടകയ്ക്ക് താമസിക്കുന്ന ഓണക്കൂർ പെരിയപ്പുറം ചോവേലിക്കുടിയിൽ നന്ദു (18), പ്രായപൂർത്തിയാകാത്ത മൂന്നു പേർ എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത് കോലഞ്ചേരി പട്ടണത്തിനോട് ചേർന്ന് നിർമ്മാണം നിർത്തി വച്ചിരിക്കുന്ന വീട്ടിൽ നിന്നുമാണ് ഒരു ലക്ഷത്തോളം രൂപ വില വരുന്ന നിർമ്മാണസാമഗ്രികൾ മോഷ്ടിച്ചത്. കാർ […]