FEATURED
- March 12, 2024
645 views 0 sec

പാലക്കാട്:ഉത്സവപ്പറമ്പിൽ നിന്നും മാല മോഷണത്തിനിടെ മോഷ്ടാക്കൾ പിടിയിൽ. പാലക്കാട് തൃത്താല ആലൂർ പൂരത്തിനിടെ മോഷണം നടത്തിയ തമിഴ്നാട് സേലം സ്വദേശിനികളായ കസ്തൂരി, രേവതി എന്നിവരാണ് പിടിയിലായത്. ആലൂർ സ്വദേശിനി സുകന്യയുടെ മാലയാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്. മോഷണ ശ്രമത്തിനിടെയാണ് തൃത്താല പൊലീസ് പ്രതികളെ പിടികൂടിയത്.

FEATURED
- March 9, 2024
463 views 2 sec

പെരുമ്പാവൂർ: ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കുന്നത്തുനാട് എക്‌സൈസ് നടത്തിയ പരിശോധനയിൽ അതിഥിതൊഴിലാളികൾക്കിടയിൽ ‘ചോട്ടാഭായി’ എന്നറിയപ്പെടുന്ന ആസ്സാം സ്വദേശി ഇത്താഹിജുൽ ഹഖിനെ (20) കഞ്ചാവും ഹെറോയിനുമായി പിടികൂടി. ഇയാൾ വില്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന ആറര കിലോ കഞ്ചാവും 23 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. വെള്ളിയാഴ്ച അർദ്ധരാത്രയിൽ കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ ആണ് പ്രതിയുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയത്. ഒരുവർഷമായി ജോലി തേടി പെരുമ്പാവൂരിൽ എത്തിയ പ്രതി ജോലി അന്വേഷിച്ചെങ്കിലും സ്ഥിരമായി […]

FEATURED
- March 8, 2024
653 views 1 sec

ആലുവ: എടപ്പള്ളി – പൂക്കാട്ടുപടി റോഡില്‍ ഓടുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്ത സ്ത്രീയുടെ പേഴ്സില്‍ സൂക്ഷിച്ചിരുന്ന 13,000 രൂപ ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡുകൾ എന്നിവ അടങ്ങിയ പേഴ്സ് മോഷണം ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിനി പിടിയിൽ. മധുര മീനാക്ഷി അമ്മാന്‍ കോവില്‍ തെരുവില്‍ ഡോര്‍ നമ്പര്‍ 6-ല്‍ താമസിക്കുന്ന മാരി (20) യെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ആറാം തീയതിയാണ് സംഭവം. കങ്ങരപ്പടിയില്‍ നിന്നും ബസിൽ‍ കയറി പൂക്കാട്ടുപടിയില്‍ ഇറങ്ങിയ […]

FEATURED
- March 8, 2024
438 views 0 sec

മൂവാറ്റുപുഴ: മൂവാറ്റുപുഴ തൃക്കളത്തൂർ ഭാഗത്തുനിന്നും ഒട്ടുപാൽ മോഷണം നടത്തിയ കേസിലെ പ്രതികൾ കസ്റ്റഡിയിൽ . പേഴക്കാപ്പിള്ളി മേനാംതുണ്ടത്ത് നിബിൻ (24), വീട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്നജോയൽ സെബാസ്റ്റ്യൻ (26) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ 23 ന് ആണ് സംഭവം.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബി കെ അരുൺ എസ് ഐ ശാന്തി കെ ബാബു,സീനിയർ സിവിൽ പോലീസ് ഓഫീസർ കെ കെ ജയൻ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് ഷഹീൻ, റോബിൻ പി തോമസ്, എ.ജെ […]

FEATURED
- March 8, 2024
620 views 0 sec

കുറുപ്പംപടി: പണം വാങ്ങി വഞ്ചിച്ച കേസിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു തട്ടിപ്പ് കേസുകൂടി. അശമന്നൂർ നെടുങ്ങപ്ര കൂഴഞ്ചിറയിൽ വീട്ടിൽ ലിബിന ബേബി (30)യെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത് ഓടക്കാലി സ്വദേശിയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്. ദേശസാൽകൃത ബാങ്കിൽ സ്വർണ്ണം പണയം വച്ചിരിക്കുകയാന്നെന്നും അതെടുക്കാൻ സഹായിച്ചാൽ സ്വർണ്ണം ഓടക്കാലി സ്വദേശിയ്ക്ക് വിൽകാമെന്നും യുവതി അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 4 ലക്ഷം രൂപ നൽകിയത്. പണം കിട്ടിയതിനെ തുടർന്ന് ലിബിന ബാങ്കിലെത്തി നാലായിരം രൂപ […]

FEATURED
- March 5, 2024
543 views 0 sec

അട്ടപ്പാടി: നൂറ് കിലോയിലധികം മാനിറച്ചിയുമായി അട്ടപ്പാടി സാമ്പാര്‍കോഡ് വനത്തില്‍ നിന്നും അഞ്ചുപേര്‍ അറസ്റ്റില്‍. രണ്ട് മാനുകളെ വേട്ടയാടി ഇറച്ചിയാക്കി മാറ്റിയ സംഘത്തില്‍ ഒരാള്‍ വനപാലകരെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. പിടിയിലായ അഞ്ചുപേരും ഓടി രക്ഷപ്പെട്ടയാളും മലപ്പുറം, അട്ടപ്പാടി സ്വദേശികളാണ്. സാമ്പാര്‍കോഡ് വനത്തിനുള്ളില്‍ രാത്രിയിലാണ് സംഘമെത്തിയത്. നാടന്‍ തോക്കുപയോഗിച്ച് രണ്ട് പുള്ളി മാനുകളെ വേട്ടയാടി. ഇറച്ചി വേര്‍തിരിക്കുന്നതിനിടയില്‍ രാവിലെ വനപാലക സംഘം സ്ഥലത്തെത്തി. ആറുപേരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഒരാളൊഴികെ അഞ്ചുപേരും പിടിയിലായി. സോബി, സമീര്‍, മുഹമ്മദ് റാഫി, മുഹമ്മദ് മുസ്തഫ, […]

FEATURED
- March 5, 2024
606 views 0 sec

പെരുമ്പാവൂർ: നിരവധി മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയിൽ. അടിമാലി വെള്ളത്തൂവൽ ഇരുന്നൂറു ഏക്കർ ചക്കിയാങ്കൽ വീട്ടിൽ പത്മനാഭൻ (64) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ജനുവരി ഇരുപതിന് രാത്രി മുടിക്കൽ ഷറഫിയ സ്കൂളിന്‍റെ ഓഫീസ് പൊളിച്ച് അകത്ത് കയറി മോഷണം നടത്തുകയും പള്ളി വക ഭണ്ഡാരം പൊളിച്ചു മോഷണം നടത്തുകയും ചെയ്തതിനാണ് പെരുമ്പാവൂർ പോലീസ് ഇയാളെ പിടികൂടിയത്. തൃശ്ശൂർ പോട്ടൂർ എന്ന സ്ഥലത്ത് ഒളിവിൽ കഴിയവെ ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ജനുവരി ഏഴിന് തൃശൂർ […]

FEATURED
- March 4, 2024
466 views 0 sec

തിരുവനന്തപുരം ∙ ഫെബ്രുവരി 19ന് ചാക്കയിൽ നിന്നു നാടോടി ദമ്പതികളുടെ 2 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടികൂടിയ പ്രതി വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീർ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം. പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ജാമ്യം കിട്ടി ജനുവരി 22ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഒരു മാസത്തിനുള്ളിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കൊല്ലം ചിന്നക്കടയിൽ നിന്ന് ഇന്നലെ രാവിലെയാണ് ഹസൻകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ പോക്സോ […]

FEATURED
- March 4, 2024
585 views 0 sec

കാസർകോട്: കാസർകോട് കുറ്റിക്കോൻ നൂഞ്ഞങ്ങാനത്ത് ജേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു. അശോകൻ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു.

FEATURED
- March 4, 2024
435 views 0 sec

ഹരിപ്പാട്: നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി.  പരിശോധനക്കിടയിൽ ഉദ്യോഗസ്ഥരുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ  അടിച്ചു രക്ഷപെടാനും ശ്രമം. കുമാരപുരം  താമല്ലാക്കൽ  മണിമന്ദിരം വീട്ടിൽ അനിൽ ബാബു (26)  എന്നയാളുടെ വീട്ടിൽ നിന്നുമാണ്  ഡാൻസഫ് സ്ക്വാഡ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്ക് ഇടയിൽ അരുൺ ബാബു ഡാൻസഫ് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത്  കുരുമുളക് സ്‌പ്രേ അടിച്ചു. തുടർന്ന് ഹരിപ്പാട് നിന്നുമുള്ള  കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. അനിൽ […]

FEATURED
- March 2, 2024
472 views 0 sec

മൂവാറ്റുപുഴ: വഴിയരികിലെ സോളാർ വിളക്കുകളിൽ സ്ഥാപിച്ചിട്ടുള്ള ബാറ്ററി മോഷ്ടിച്ച രണ്ടംഗ സംഘം പോലീസ് പിടിയിൽ. പല്ലാരിമംഗലം അടിവാട് കുറ്റിയാനിക്കുന്നേൽ വിഷ്ണു (21), പുത്തൻ പുരക്കൽ ബിജുമോൻ (37) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ഒമ്പതു ബാറ്ററികൾ പിടികൂടി. പുലർച്ചെ മൂന്നു മണിയോടെ എം.സി റോഡിലെ സോളാർ വിളക്കിൽ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് ബാറ്ററികൾ മോഷ്ടിച്ച് ഇറക്കുന്നത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സമീപത്ത് മോഷ്ടാക്കളുടെ കാർ നമ്പർ പ്ലേറ്റ് മടക്കിയ നിലയിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. […]

FEATURED
- March 2, 2024
487 views 0 sec

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ സ്വർണകള്ളക്കടത്തിനിടയിൽ ഒരു വനിതയുൾപ്പെടെ മൂന്ന് പേർ കസ്റ്റംസിൻ്റെ പിടിയിലായി ദുബൈയിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുനിൽ നിന്നും 797 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 3 ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്. ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരൻ 1182 ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. കൂടാതെ സ്വർണ ചെയിനും വളയും കണ്ടെടുത്തു. അബുദാബിയിൽ നിന്നും വന്ന കാസർക്കോ ഡ് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയിൽ […]

FEATURED
- March 2, 2024
944 views 0 sec

കൊച്ചി: കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം. 13 പേരെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്.  കൂടുതൽ പേർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. പിടിയിലായവരെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലിസി ആശുപത്രിക്ക് സമീപം കെട്ടിടം വാടകക്കെടുത്ത് ഹോം സ്റ്റേ എന്ന പേരിൽ അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്നു. കുപ്രസിദ്ധനായ ​ഗുണ്ടയുടെ നേതൃത്വത്തിലാണ് അനാശാസ്യം. ഇയാളുടെ കൂട്ടാളിയുടെ […]

FEATURED
- March 1, 2024
499 views 0 sec

കുറുപ്പംപടി: ഏഴരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി വിദ്യാധർ ബഹ്റ (30) നെയാണ് റൂറൽ ഡാൻസാഫ് ടീമും കുറുപ്പംപടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പെരുമ്പാവൂർ ഇരിങ്ങോളിന് സമീപത്തു നിന്നാണ് പിടിച്ചെടുത്തത്. കാറിന്‍റെ ഡിക്കിയിൽ ബാഗിൽ എട്ട് പ്രത്യേക പായ്ക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഒഡീഷയിൽ നിന്ന് ട്രയിൻ മാർഗമാണ് കഞ്ചാവ് ആലുവയിലെത്തിച്ചത്. ഇവിടെ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പനയായിരുന്നു […]

FEATURED
- February 29, 2024
418 views 0 sec

ആലുവ: പുത്തൻവേലിക്കരയിൽ വൻ മണൽ വേട്ട . മണൽ വാരിക്കൊണ്ടിരുന്ന നാല് വഞ്ചികൾ പുത്തൻവേലിക്കര പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട പതിനേഴ് പേർ അറസ്റ്റിൽ മാഞ്ഞാലി കളത്തിൽ അനിൽ (45), പുത്തൻവേലിക്കര നികത്തും തറ പരമേശ്വരൻ (55), മാഞ്ഞാലി അനന്തൻ കാട് ഷിജു (40), ഐക്കരേത്ത് അനീഷ് (39), തിരുവഞ്ചിക്കുളം കൂവപ്പറമ്പിൽ വിജേഷ് (41), കൊച്ചങ്ങാടി മഠത്തിപ്പറമ്പിൽ വിനോദ് (44), മൂത്തകുന്നം വേലിക്കകത്ത് തമ്പി (57), വടക്കും പുറം കൈതത്തറ മനോജ് (40), ഉല്ലാസ് നഗർ തറയിൽ […]

FEATURED
- February 29, 2024
1,032 views 0 sec

അങ്കമാലി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അങ്കമാലി മൂക്കന്നൂർ ചൂളപ്പുര, പാലക്കകവല മേനാച്ചേരി വീട്ടിൽ ആഷിക്ക് ജിനോ (26) യെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. അങ്കമാലി, കാലടി, നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവിരോധമായി സംഘം ചേരൽ, ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ […]

FEATURED
- February 28, 2024
492 views 0 sec

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി ഫാജിസിനെയാണ് പൊലീസ് പിടികൂടിയത്. പള്ളുരുത്തിയിലെ ബന്ധു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ലാൽജു എന്നയാളാണ് കത്തിക്കുത്തേറ്റ് മരിച്ചത്.  കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ഇയാളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. 2021ൽ കുമ്പളങ്ങിയിൽ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു. ലാൽജുവിന്റെ […]

FEATURED
- February 27, 2024
586 views 0 sec

ആലപ്പുഴ: കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്റും, വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ആലപ്പുഴ ജില്ലയിലെ പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകനുമാണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസിന്റെ പിടിയിലായത്. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുന്നപ്ര വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിന് വില്ലേജ് അസിസ്റ്റന്റ് വിനോദുംവില്ലേജ് ഫീൽഡ് അസിസ്റ്റന്റ് […]

FEATURED
- February 26, 2024
722 views 0 sec

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചപ്പോള്‍ തലയ്ക്കടിയേറ്റാണ് വയോധിക മരിച്ചതെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. പിന്നാലെ മകന്‍ ബ്രഹ്മദത്തനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നുത്. ഇരുവരും തമ്മില്‍ വഴക്ക് […]

FEATURED
- February 23, 2024
461 views 0 sec

ആലുവ: റയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ. കുഞ്ചാട്ടുകരയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന എടത്തല വടക്കേപ്പുറം സഞ്ജു (44), കീഴ്മാട് മഠത്തിലകം ഷിനിൽ (42) എന്നിവരെയാണ് തടയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് പുക്കാട്ട് പടി സ്വദേശി സജീറിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് ഇവർ തട്ടിയത്. അറ്റന്റർ ജോലിയാണ് സംഘം ശരിയാക്കാമെന്ന് പറഞ്ഞത്. മൂന്നു തവണയായി പണം വാങ്ങിയ ശേഷം റയിൽവേയുടെ […]