06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
461 views 0 sec 0 Comment

റയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ

admin - February 23, 2024

ആലുവ: റയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ. കുഞ്ചാട്ടുകരയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന എടത്തല വടക്കേപ്പുറം സഞ്ജു (44), കീഴ്മാട് മഠത്തിലകം ഷിനിൽ (42) എന്നിവരെയാണ് തടയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് പുക്കാട്ട് പടി സ്വദേശി സജീറിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് ഇവർ തട്ടിയത്.

അറ്റന്റർ ജോലിയാണ് സംഘം ശരിയാക്കാമെന്ന് പറഞ്ഞത്. മൂന്നു തവണയായി പണം വാങ്ങിയ ശേഷം റയിൽവേയുടെ വ്യാജ ലറ്റർ പാഡ് നിർമ്മിച്ച് അതിൽ അപ്പോയ്മെന്റ് ഓഡറും തയ്യാറാക്കി നൽകി. അങ്കമാലി റയിൽവേ സ്റ്റേഷനിൽ ജോയിൻ ചെയ്യാനുള്ള അറിയിപ്പാണ് അതിൽ രേഖപ്പെടുത്തിയിരുന്നത്. യുവാവ് റയിൽവേയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് തടിയിട്ട പറമ്പ് സ്റ്റേഷനിൽ പരാതി നൽകി. പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്താലാണ് പ്രതികൾ പിടിയിലായത്.

റയിൽവേയുടെ ഉന്നതങ്ങളിൽ പിടിപാടുണ്ടെന്നാണ് സംഘം ഉദ്യോഗാർത്ഥിയോട് പറഞ്ഞിരുന്നത്. ആലുവ റെയിൽവേ സ്റ്റേഷനു സമീപം ഹോം നഴ്സിംഗ് സ്ഥാപനം നടത്തുകയാണ് സഞ്ജു. സ്ഥാപനത്തിലെ ജീവനക്കാരനാണ് ഷിനിൽ. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.

പെരുമ്പാവൂർ എ.എസ്.പി മോഹിത്ത് റാവത്ത്, തടിയിട്ട പറമ്പ് ഇൻസ്പെക്ടർ ആർ. മനോജ് കുമാർ, എസ്.ഐ കെ. ഉണ്ണികൃഷ്ണൻ , സീനിയർ സി പി ഒ കെ.കെ ഷിബു, സി പി ഒ മാരായ ആരിഷാ അലിയാർ സാഹിബ്, വിപിൻ എൽദോസ്, കെ.ആർ വിപിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREVIOUS

കാലടി ശിവരാത്രി; പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കും. അവലോകന യോഗം ചേർന്നു

NEXT

ചോറ്റാനിക്കര മകം തൊഴൽ; ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ
Related Post
August 16, 2023
പതിനൊന്നുവയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍
December 27, 2023
യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത് കൊലപാതകം; ഭർത്താവ് പിടിയിൽ
November 30, 2023
താറാവ് ഫാമിലെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ
September 23, 2023
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ 15 കി​ലോ കഞ്ചാവ് പിടികൂടി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved