FEATURED
- October 4, 2023
631 views 0 sec

ആലുവ: ഒരേ സ്ഥലത്ത് നിന്ന് പതിനൊന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഇതര സംസ്ഥാനത്തൊഴിലാളികളെ തന്ത്രപൂർവ്വം കുടുക്കി പോലീസ്. വെസ്റ്റ്ബംഗാൾ പൊക്കാരിയ സ്വദേശി അലി മുഹമ്മദ് (20), ഗോൽ പൊക്കാർ സ്വദേശി അഖിൽ (22) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. 23 ന് രാത്രി മെട്രോയിലെ സെക്യൂരിറ്റി ജീവനക്കാർ താമസിക്കുന്ന കമ്പനിപ്പടിയിലുള്ള വാടക വീട്ടിൽ നിന്നുമാണ് 11 മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. രണ്ട് ഫോണുകൾ എറണാകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻറിന് സമീപം വിറ്റതായി പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് […]

FEATURED
- October 4, 2023
807 views 0 sec

ഇടുക്കി: തട്ടുകടയില്‍ നിന്നും ഭക്ഷണം ലഭിക്കാത്തതില്‍ പ്രകോപിതനായ യുവാവ് ജീവനക്കാരന്റെ മൂക്ക്‌ കടിച്ചുമുറിച്ചു. പുളിയൻമല സ്വദേശി ചിത്രാഭവൻ വീട്ടിൽ ശിവചന്ദ്രനെതിരെയായിരുന്നു യുവാവിന്റെ പരാക്രമം. തമിഴ്‌നാട് സ്വദേശി കവിയരശന്റെ തട്ടുകടയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ പ്രതിയായ പുളിയൻമല സ്വ​ദേശി സുജിത്തിനായി വണ്ടൻമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി മഴയായതിനാൽ കട നേരത്തെ അടയ്ക്കാനൊരുങ്ങുന്നതിനിടെയായിരുന്നു സുജിത്ത് കടയിലെത്തിയത്. ഭക്ഷണം തീർന്നതിനാൽ കടയിൽ ജീവനക്കാർക്ക് മാറ്റി വച്ചിരുന്നു ദോശ ശിവചന്ദ്രൻ ഇയാൾക്ക് നൽകി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സുജിത്ത് ചമ്മന്തി […]

FEATURED
- October 4, 2023
700 views 0 sec

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചയാൾ തിരുവനന്തപുരം ആറ്റിങ്ങലിൽ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് മിന്‍ഷാദാണ് പിടിയിലായത്. പ്രതിക്ക് ബൈക്ക് നൽകിയ കൊല്ലം മൈലാപൂര്‍ സ്വദേശി ആദര്‍ശിനെയും പൊലീസ് പിടികൂടി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടി കൊട്ടിയത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുന്നു. കൊല്ലത്തെ പ്രമുഖ ഹോം അപ്ലൈന്‍സ് സ്ഥാപനത്തിന്റെ ഗോഡൗണിലെ ജീവനക്കാരനാണ് അറസ്റ്റിലായ […]

FEATURED
- October 4, 2023
577 views 0 sec

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിലായി. കോഴിക്കോട് കൊരണി വയൽ അനഗേഷി (24) നെ യാണ് ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും ജില്ല ഡപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐപിഎസിൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ സബ്ബ് ഇൻസ്പെക്ടർ നിമിൻ കെ. ദിവാകരനും  ചേർന്ന് പിടി കൂടിയത്. ഇയാളെ ചേവായൂർ സ്റ്റേഷനിലെത്തിച്ച് മെഡിക്കൽ കോളേജ് എസിപി കെ.സുദർശൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷം ചേവായൂർ ഇൻസ്പെക്ടർ ആഗേഷ് അറസ്റ്റ് […]

FEATURED
- October 3, 2023
10,223 views 0 sec

കാലടി: മലയാറ്റൂരിൽ കത്തികുത്ത് ഒരാൾ മരിച്ചു. മലയാറ്റൂർ കടപ്പാറ സ്വദേശി ടിന്റോ ടോമി ആണ് മരിച്ചത്. ബന്ധുവായ ടോമി ആണ് കുത്തിയത്. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ടോമി മലയാറ്റൂർ പാലത്തിന് സമീപം ബജിക്കടയിൽ സഹായിയായി ജോലി ചെയ്യുകയാണ്. വൈകീട്ട് കടയിലെത്തിയ ടിന്റോ കട നശിപ്പിച്ചു. ആക്രമണത്തിനിടയിൽ ടോമി കത്തിയെടുത്ത് കുത്തുകയായിരുന്നു. ടോമിയെ പോലീസ് അറസ്റ്റു ചെയ്തു.

FEATURED
- October 3, 2023
708 views 0 sec

ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ ദാരിദ്ര്യത്തെതുടര്‍ന്ന് രക്ഷിതാക്കള്‍ മൂന്നു പെണ്‍കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തി. വിഷം ഉള്ളില്‍ചെന്ന് ബോധം നഷ്ടപ്പെട്ട കുട്ടികളെ പിന്നീട് ഇരുമ്പ് പെട്ടിയിലാക്കി പൂട്ടുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജലന്ധറിൽ ഒമ്പത്, ഏഴ്, നാല് വയസുള്ള മൂന്നു സഹോദരിമാരുടെ മൃതദേഹം ഇന്ന് രാവിലെയാണ് പെട്ടിക്കുള്ളിൽ കണ്ടെത്തിയത്. ഇവരെ ഇന്നലെ മുതൽ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അബദ്ധത്തില്‍ പെട്ടിക്കുള്ളിലായി ശ്വാസം മുട്ടി മരിച്ചതാകാമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ കുട്ടികളുടെ വായിൽ […]

FEATURED
- October 3, 2023
621 views 0 sec

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ച കേസിൽ പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയും കോടിയേരിയുടെ ഭാര്യാ സഹോദരനുമായ എസ്ആർ വിനയകുമാർ അറസ്റ്റിൽ. വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. മുറിയിൽ നിന്നും അഞ്ചരലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. കേസിൽ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്,അമൽ,ശങ്ക‍ർ,ശിയാസ്,വിനയകുമാർ എന്നിവരാണ് അറസ്റ്റിലായവർ. ചീട്ടുകളിച്ച സംഭവത്തില്‍ ഏഴുപേരെയാണ് നേരത്തെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുട‍ർന്നാണ് രണ്ടുപേരുടെ കൂടി അറസ്റ്റ് […]

FEATURED
- October 3, 2023
955 views 0 sec

കൽപ്പറ്റ: മാനിനെ കെണിവച്ചു പിടികൂടി അറുത്ത കേസിൽ രണ്ടുപേർ വനംവകുപ്പിൻ്റെ പിടിയിൽ. പാചകത്തിനായി ഇറച്ചി ഒരുക്കുമ്പോഴാണ് 2 പ്രതികൾ പ്രതികൾ വലയിലായത്. കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. ഓടിരക്ഷപ്പെട്ട ചന്ദ്രൻ, കുര്യൻ എന്ന റെജി എന്നിവർക്കായി അന്വേഷണം തുടങ്ങി. ഇവർ വന്യജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടോതോടെ രണ്ടുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. അതേസമയം, റെയ്ഡിനിടെ ഓടി രക്ഷപ്പെട്ട ഇവർക്കായി തെരച്ചിൽ തുടങ്ങി. കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡിനാണ് രഹസ്യം വിവരം കിട്ടിയത്. […]

FEATURED
- September 29, 2023
569 views 0 sec

തിരുവനന്തപുരം: പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കുറ്റക്കാരന് 91 വര്‍ഷം കഠിനതടവ്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി ജഡ്ജി എസ്. രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം വില്ലേജില്‍ കോളിയൂര്‍ ചന്തയ്ക്ക് സമീപം മഹാത്മ അയ്യന്‍കാളി നഗറിലെ രതീഷി (36) നെയാണ് കോടതി ശിക്ഷിച്ചത്. 2,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കേരളത്തില്‍ നിലവില്‍ പോക്‌സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കിയ രണ്ടാമത്തെ […]

FEATURED
- September 29, 2023
1,476 views 0 sec

ആലുവ: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. നായരമ്പലം വെള്ളേപ്പറമ്പിൽ വീട്ടിൽ അനന്തകുമാർ (46) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കുട്ടിയും മർദ്ദനമേറ്റ കുട്ടിയും തമ്മിൽ സ്‌കൂളിൽ വച്ച് വഴക്ക് കൂടിയിരുന്നു. ഇത് സ്‌ക്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ പറഞ്ഞ് തീർത്തതാണ്. തുടർന്ന് അനന്തകുമാർ അയ്യമ്പിള്ളി ജനതാ സ്റ്റോപ്പിന് സമീപം വിദ്യാർത്ഥിയെ തടഞ്ഞ് നിർത്തി വധഭീഷണി മുഴക്കി കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ എം.വിശ്വംഭരൻ, എസ്.ഐ എം.അനീഷ്, എ.എസ്.ഐ […]

FEATURED
- September 29, 2023
832 views 0 sec

ആലുവ: 9 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 68 വർഷം കഠിനതടവും പിഴയും ശിക്ഷിച്ചു. ആലങ്ങാട് നീറിക്കോട് കാട്ടിപ്പറമ്പിൽ വീട്ടിൽ ഷാജി (54) യെയാണ് പറവൂർ അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി ടി.കെ.സുരേഷ് 68 വർഷം കഠിന തടവിനും 22,000 രൂപ പിഴയും വിധിച്ചത്. 2021 ഏപ്രിൽ 15നാണ് സംഭവം. 9 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പടക്കം വാങ്ങി നൽകാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കളി സ്ഥലത്തു നിന്നും പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം […]

FEATURED
- September 28, 2023
1,253 views 0 sec

ആലുവ: സൈക്കിൾ മോഷ്ടാവ് പോലീസ് പിടിയിൽ. മരട് പനിച്ചയത്ത് പറമ്പ് രാജു (56) വിനെയാണ് ആലുവ പോലീസ് പിടികൂടിയത്. 24 ന്ആലുവ ഫയർ സ്റ്റേഷന് സപ്പീമപമുള്ള സിറ്റി ഹോട്ടലിന്റെ മുൻവശം സൂക്ഷിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരന്റെ സൈക്കിൾ മോഷ്ടിച്ചത്. കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ചയാളും, നിരവധി മോഷണ കേസിലെ പ്രതിയുമാണ്. ശാസ്ത്രീയാന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സൈക്കിൾ എറണാകുളം ചളിക്കവട്ടത്തുള്ള ഒരു ബാർബർ ഷോപ്പിലെ ഇതര സംസ്ഥാനത്തൊഴിലാളിക്ക് 2000രൂപക്ക് വിൽക്കുകയായിരുന്നു. ഇൻസ്പെക്ടർ എം.എം മഞ്ജുദാസ് എസ്.ഐ എസ്.എസ് .ശ്രീലാൽ എ.എസ്.ഐ […]

FEATURED
- September 28, 2023
857 views 0 sec

നെടുമ്പാശ്ശേരി: യുവതിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണം കൈക്കലാക്കാൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ. പാലക്കാട് പള്ളിപ്പുറം പേഴുംകര മുല്ലവളപ്പിൽ വീട് ഫഹദ് (സലാം 27), തൃശൂർ കൊച്ചണ്ടൂർ വടുതല വാളങ്ങാട്ടുപറമ്പിൽ വീട് മുഹമ്മദ് ഷാഹിൻ (30), തൃശൂർ വടക്കേക്കാട് ചൂത്തംകുളം പൂവംകുഴിയിൽ വീട് ഫസീർ ബാബു (30), തൃശൂർ ഇടക്കാഴിയൂർ കപ്പലങ്ങാട്ട് വീട്ടിൽ നിഖിൽ (31) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ ദുബായിൽ നിന്നും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ യുവതിയുടെ പക്കലുണ്ടായിരുന്ന നാല് ക്യാപ്സൾ […]

FEATURED
- September 27, 2023
2,950 views 0 sec

കാലടി: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5 പ്രതികൾക്ക് 24 വർഷം വീതം കഠിന തടവും പിഴയും വിധിച്ചു. മലയാറ്റൂർ കാടപ്പാറ മണിയാട്ട് വീട്ടിൽ റിതിൻ രാജിനെയാണ് സുഹൃത്തിന്റെ വിവഹതലേന്ന് കുത്തികൊലപ്പെടുത്തുവാൻ പ്രതികൾ ശ്രമിച്ചത്. ഒന്നാം പ്രതി മലയാറ്റൂർ കാടപ്പാറ തോട്ടക്കര വീട്ടിൽ ബോബി (37), നാലാം പ്രതി മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ടിൽ വീട്ടിൽ കാരരെതീഷ് എന്ന് വിളിക്കുന്ന രതീഷ് (39), അഞ്ചാം പ്രതി മൂക്കന്നൂർ കരയിടത്ത് വീട്ടിൽ ആച്ചി എൽദോ എന്ന് വിളിക്കുന്ന എൽദോ […]

FEATURED
- September 27, 2023
767 views 0 sec

കോഴിക്കോട്: വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പകയിൽ കോഴിക്കോട് 17 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് കല്ലാച്ചിയിൽ  ആണ് സംഭവം സംഭവം. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെയാണ് വാണിമേൽ നിടുംപറമ്പ് സ്വദേശിയായ അർഷാദ് കുത്തിപ്പരിക്കേൽപ്പിച്ചത്. യുവതിയുടെ ചുമലിൽ രണ്ട് കുത്തുകളേറ്റു. കല്ലാച്ചി തെരുവൻപറമ്പ് സ്വദേശിയായ 17കാരിക്ക് നേരെയാണ്  ആക്രമം നടന്നത്. ഖത്തറിൽ ജോലിചെയ്യുന്ന അർഷാദ് 6 മാസം മുൻപാണ് നാട്ടിലെത്തിയത്. പെണ്‍കുട്ടിയുമായി അർഷാദിന് വിവാഹ ബന്ധം ആലോചിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കുടുംബം ബന്ധത്തിൽ നിന്ന് പിൻമാറി. ഇതിലുള്ള വൈരാഗ്യമാണ് […]

FEATURED
- September 27, 2023
1,225 views 0 sec

ആലപ്പുഴ: കായംകുളം – കൃഷ്ണപുരം ഭാഗങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ അനധികൃത വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 12 ലിറ്റർ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി കണ്ടല്ലൂർ സ്വദേശി അനിൽകുമാർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി ബി വിജയന്‍റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. അനധികൃത മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. പല തവണ എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന് കളഞ്ഞിട്ടുള്ള ഇയാളെ വളരെ ശ്രമകരമായിട്ടാണ് പിടികൂടിയത്. കോടതിയിൽ […]

FEATURED
- September 26, 2023
828 views 0 sec

കൊച്ചി: വിദേശ വനിതയുടെ പീഡനപരാതിയിൽ മല്ലു ട്രാവലർ വ്ലോഗർ ഷക്കീർ സുബാനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു. കേസിൽ പരാതിക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം വിദേശത്തുള്ള ഷക്കീറിനോട് എത്രയും വേഗം ഹാജരാകണമെന്നും നിർദേശിച്ചു. ഷക്കീർ സുബാനെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. നിലവില്‍ ഇയാൾ കാനഡയിൽ തുടരുകയാണ്. പരാതിയിൽ നടപടികള്‍ മുന്നോട്ട് നീങ്ങുന്നില്ലെന്ന ആക്ഷേപമുയർന്നതോടെ സൗദി വനിതയുടെ പീഡനപരാതിയിൽ ഷക്കീർ സുബാനെതിരെ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ് എറണാകുളം സെൻട്രൽ പൊലീസ്. ഷക്കീറിനെതിരെ […]

FEATURED
- September 25, 2023
823 views 0 sec

പത്തനംതിട്ട : പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും 360000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടിൽ പ്രകാശ് കുമാറി(43)നെയാണ് സ്പെഷ്യൽ കോടതി ജഡ്ജ് എ സമീർ ശിക്ഷിച്ചത്. പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപെടുത്തൽ, പോക്സോ തുടങ്ങിയ വകുപ്പുകളിൽ  ആയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാകാലയളവ് ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി സ്മിതാ ജോൺ ഹാജരായി. 2020 ലാണ് […]

FEATURED
- September 25, 2023
701 views 0 sec

ആലുവ : ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ ജായി ആന്റണിയെ ആണ് റൂറൽ എസ്പി വിവേക് കുമാർ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച്ച ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ ജായിയുടെ വീട്ടിൽ നിന്നും 8 ലിറ്റർ വാറ്റു ചാരായയും വാഷും പിടികൂടിയിരുന്നു. 35 ലിറ്റർ വാഷാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ജോയിയെ പിടികൂടാനായിട്ടില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പറവൂർ എക്‌സൈസ് […]

FEATURED
- September 25, 2023
495 views 0 sec

കൊല്ലം:  കടയ്ക്കലിൽ ദുരൂഹ സാഹചര്യത്തിൽ സൈനികനെ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി.എഫ്.ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയതിൽ കേസെടുത്ത് പൊലീസ്. കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെ  പരാതിയിലാണ് കണ്ടാൽ അറിയാവുന്ന ആറു പേർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ സൈന്യവും അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 11 മണിക്ക് ആക്രമണമുണ്ടായെന്നാണ് ഷൈന്‍ കുമാറിന്റെ പരാതി. ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങും വഴിയായിരുന്നു ആക്രമണം. മുക്കട ചാണപ്പാറ റോഡിന് സമീപം റബ്ബർ തോട്ടത്തിൽ എത്തിയപ്പോൾ സുഹൃത്ത് മദ്യപിച്ച്  അബോധാവസ്ഥയില്‍ […]