FEATURED
- October 8, 2023
2,017 views 0 sec

ഇടുക്കി: അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കാരക്കോട് സ്വദേശി സിജുകുമാറാണ് ഇടുക്കിയില്‍ അറസ്റ്റിലായത്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് സിജു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പഠിക്കുന്ന സ്ഥാപനത്തിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പോക്‌സോ വകുപ്പുപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

FEATURED
- October 7, 2023
1,158 views 0 sec

കോഴിക്കോട്:  പൂജ നടത്തിയാൽ കുടുംബത്തിന് ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു സ്വർണ്ണവും പണവും തട്ടിയ കേസിൽ വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റിലായി. മേപ്പയൂർ കുലുപ്പമലോൽ ശിവദാസൻ (47), നടുവണ്ണൂർ ജിഷ നിവാസിൽ ജിഷ (46) എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര കരിമ്പനപ്പാലം സ്വദേശിയുടെ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായ ശിവദാസനും ജിഷയും ചേർന്ന് ഇവരുടെ 12 ലക്ഷം രൂപയും 14 പവൻ സ്വർണ്ണവും തട്ടിയെടുത്തെന്നാണ് പരാതി. പ്രത്യേക പൂജകൾ നടത്തിയാൽ […]

FEATURED
- October 7, 2023
2,313 views 0 sec

പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് കയർത്ത് സംസാരിക്കുകയും തടയാൻ ചെന്ന സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിക്കുകയും, ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെങ്ങോല അല്ലപ്ര കുളങ്ങരിയിൽ വീട്ടിൽ ബിബിൻ ബിജു (28), തോട്ടപ്പാടൻ കവലയ്ക്ക് സമീപം പാത്തിക്കമാലിൽ വീട്ടിൽ അബി രാഹുൽ (33) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 6 ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ആശുപത്രിയിൽ ചീട്ട് എടുക്കണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, […]

FEATURED
- October 7, 2023
2,320 views 0 sec

പെരുമ്പാവൂർ: കോടനാട് കല്ലുമലഭാഗത്ത് മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ കൊമ്പനാട് പാണിയേലി മാനാംകുഴി ലിന്‍റൊ (26), ഓലിപ്പാറ ഈസ്റ്റ് ഐമുറി പുളിയാമ്പിള്ളി സഞ്ജു (22) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. മുടക്കുഴ സ്വദേശി വേലായുധനെയാണ് കൊലപ്പെടുത്തിയത്. ഒരു വർഷം മുമ്പ് നടന്ന കേസിലെ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ […]

FEATURED
- October 7, 2023
1,203 views 1 sec

കാസര്‍കോട്: പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന്റെ മൊഴി. എന്നാല്‍, വിവാഹിതയാണെന്നും ഒരുകുട്ടിയുടെ മാതാവാണെന്നുമുള്ള വിവരം മറച്ചുവെച്ചാണ് പരാതിക്കാരി അടുപ്പം സ്ഥാപിച്ചതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞു. ലൈംഗികപീഡനം നടന്നിട്ടില്ല. പരസ്പരസമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. മൂന്നുവര്‍ഷത്തോളം യുവതിയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍, വിവാഹിതയാണെന്നും മകനുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു. മാത്രമല്ല, സഹോദരനാണെന്ന് പറഞ്ഞാണ് പരാതിക്കാരി മകനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞിട്ടുണ്ട്. പോലീസിന്റെ ചോദ്യംചെയ്യലില്‍ പരാതിക്കാരി ഉന്നയിച്ച […]

FEATURED
- October 6, 2023
1,803 views 0 sec

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 20 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. മാറനല്ലൂർ കരിങ്കുളം പൊഴിയൂർ കോണം ചിറയിൽ വീട്ടിൽ മഹേഷിനെയാണ്(30) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. ബലാത്സംഗ കുറ്റത്തിന് 10 വർഷം കഠിന തടവും പോക്സോ നിയമപ്രകാരം പത്തുവർഷ കഠിനതടവിനും പ്രതി അനുഭവിക്കണം. ഇതിനു പുറമേ 50,000 രൂപ പിഴ ഒടുക്കണമെന്നും ഈ തുക അതിജീവിതയ്ക്ക് നൽകണം എന്നും കോടതി ഉത്തരവിട്ടു. പിഴ തുക […]

FEATURED
- October 6, 2023
748 views 0 sec

പെരുമ്പാവൂർ: അറുപത്തഞ്ചുകാരനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കിഴക്കേ ഐമുറി തേരോത്തുമല വീട്ടിൽ വേലായുധൻ (65 )ആണ് കൊല്ലപ്പെട്ടത്. പെട്ടമലയിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നും ചോരവാർന്ന നിലയിൽ വൈകിട്ട് ആറ് മണിയോടെ കണ്ടെത്തിയ വേലായുധനെ നാട്ടുകാർ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന പാണിയേലി സ്വദേശി ലിന്റോ ഒളിവിലാണ്. മാസങ്ങൾക്ക് മുൻപ് ലിന്റോയും വേലായുധനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നുവെന്ന് കോടനാട് പൊലിസ് പറഞ്ഞു. വേലായുധൻ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് നേരത്തേ ലിന്റോയെ […]

FEATURED
- October 6, 2023
1,561 views 0 sec

അങ്കമാലി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കറുകുറ്റി പുത്തൻപുരയ്ക്കൽ വീട്ടിൽ റിധിൻ ബേബി (25) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അങ്കമാലി, ചെങ്ങമനാട്, ഫോർട്ട്കൊച്ചി, കൊരട്ടി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ മോഷണം, തുടങ്ങിയ കേസുകളിൽ പ്രതിയാണ്. അങ്കമാലി എക്സൈസ് റേഞ്ച് പരിധിയിൽ മയക്ക്മരുന്ന് കൈവശം വച്ചതിന് കേസുണ്ട്. കഴിഞ്ഞ […]

FEATURED
- October 6, 2023
4,433 views 0 sec

ആലുവ: അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന യുവാവിൻറെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തൊണ്ണൂറ്റിയേഴ് ഗ്രാം എം.ഡി.എം.എ. വെളിയത്ത് നാട് പൊയ്യപ്പറമ്പിൽ സബിൻനാഥ് (28) ൻറെ മുറിയിൽ ഇയാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് രാസലഹരി ആലുവ വെസ്റ്റ് പോലീസ് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കുറച്ചു ദിവസങ്ങളായി ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇൻസ്‌പെക്ടർ എസ്.സനൂജ്, എസ്.ഐ എം.വി.അരുൺ ദേവ്, എ.എസ്.ഐമാരായ സി.ജി.ബനഡിക്ട്, മനോജ് കുമാർ, സി.പി.പ്രദീഷ്, സി.പി ഒ മാരായ ഫിലോമിന […]

FEATURED
- October 6, 2023
733 views 0 sec

കോതമംഗലം: കോതമംഗലത്ത് രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കോഴിപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാരിയൂർ, കരിങ്ങഴ തേർത്തനാക്കുടി വീട്ടിൽ രമേശൻ (പപ്പാലു 56) , ഇരമല്ലൂർ നെല്ലിക്കുഴി ഇടപ്പാറ ഇബ്രാഹിം (ഊറായി 48) എന്നിവരെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. […]

FEATURED
- October 6, 2023
501 views 0 sec

മാവേലിക്കര ∙ നൂറനാട്ട് വീട് കേന്ദ്രീകരിച്ചു ദുർമന്ത്രവാദം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത സ്റ്റേഷൻ ഹൗസ് ഓഫിസറെയും വനിത സിവിൽ പൊലീസിനെയും ഇരുമ്പു വടി കൊണ്ട് ആക്രമിച്ച കേസിൽ അമ്മയും മകളും ഉൾപ്പെടെ 3 പേരെ 13 വർഷം കഠിനതടവിനും അര ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. നൂറനാട് ഉളവുക്കാട് വന്മേലിത്തറയിൽ ആതിര (ചിന്നു–26), അമ്മ ശോഭന(50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവർക്കാണ് അഡിഷനൽ ജില്ലാ സെഷൻസ് കോടതി-3 ജഡ്ജി എസ്.എസ്. സീന ശിക്ഷ […]

FEATURED
- October 6, 2023
2,332 views 0 sec

പാലാ: ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഡ്രൈവര്‍, വാഹന ഉടമ എന്നിവരില്‍നിന്ന് 3.31 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ കോടതിവിധി. ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച തിരുമാറാടി സ്വദേശി കുളക്കാട്ടുമറ്റത്തില്‍ ഷിന്റോ ജെയിംസ്, വാഹന ഉടമ വേങ്ങല്ലൂര്‍ ചിറകണ്ടത്തില്‍ ജബ്ബാര്‍ എന്നിവരില്‍നിന്നുമായി 3.32 ലക്ഷം രൂപയാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കിയത്. 2015 നവംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ ഹര്‍ജിക്കാരന്‍ കൂവപ്പള്ളി മരുതുങ്കല്‍ അജ്മല്‍ ബഡാറുദ്ദീന്‍ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിലൂടെ […]

FEATURED
- October 4, 2023
872 views 0 sec

കാലടി: മലയാറ്റൂരിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. മലയാറ്റൂർ പയ്യപ്പിള്ളി ടോമി (46) യെയാണ് റിമാൻഡ് ചെയ്തത്. ബന്ധുവായ ടിന്റോയാണ് കുത്തേറ്റ് മരിച്ചത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ടോമിയുടെ സഹോദരിയുടെ മകനാണ് ടിന്റോ. മലയാറ്റൂർ-കോടനാട് പാലത്തിനു സമീപം റോഡരികിലെ മുട്ട ബജി കടയ്ക്കു മുന്നിൽ ചൊവ്വാഴ്ച്ച വൈകിട്ട് 4.45ന് ആണ് ഇവർ തമ്മിൽ തർക്കം ഉണ്ടായത്. ഈ കടയിലെ ജീവനക്കാരനാണ് ടോമി. കട തുറക്കുന്നതിനു ടോമി ഒരുക്കം നടത്തുമ്പോൾ ടിന്റോ അവിടെയെത്തി. ഇരുവരും തമ്മിൽ […]

FEATURED
- October 4, 2023
9,321 views 0 sec

കാലടി: മലയാറ്റൂരിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. മലയാറ്റൂർ പയ്യപ്പിള്ളി ടോമി (46) യെയാണ് റിമാൻഡ് ചെയ്തത്. ബന്ധുവായ ടിന്റോയാണ് കുത്തേറ്റ് മരിച്ചത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ടോമിയുടെ സഹോദരിയുടെ മകനാണ് ടിന്റോ. മലയാറ്റൂർ-കോടനാട് പാലത്തിനു സമീപം റോഡരികിലെ മുട്ട ബജി കടയ്ക്കു മുന്നിൽ ചൊവ്വാഴ്ച്ച വൈകിട്ട് 4.45ന് ആണ് ഇവർ തമ്മിൽ തർക്കം ഉണ്ടായത്. ഈ കടയിലെ ജീവനക്കാരനാണ് ടോമി. കട തുറക്കുന്നതിനു ടോമി ഒരുക്കം നടത്തുമ്പോൾ ടിന്റോ അവിടെയെത്തി. ഇരുവരും തമ്മിൽ […]

FEATURED
- October 4, 2023
825 views 0 sec

കൊച്ചി: യുവജോത്സ്യനെ ഹോട്ടൽ മുറിയിലേക്കു വിളിച്ചു വരുത്തി ശീതളപാനീയം നൽകി മയക്കി സ്വർണാഭരണങ്ങളും ഫോണും കവർന്ന സംഭവത്തിൽ പ്രതി പിടിയിലായി. തൃശൂർ മണ്ണൂത്തി സ്വദേശി അൻസി (26) ആണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ടു മറ്റൊരാൾകൂടി പിടിയിലാകാനുണ്ട്. ഫെയ്സ്‌ബുക് വഴി പരിചയപ്പെട്ട് യുവജോത്സ്യനെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയാണു 13 പവൻ ആഭരണങ്ങളും ഫോണും കവർന്നത്. കഴിഞ്ഞ 24ന് ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിലായിരുന്നു സംഭവം. ‘ആതിര’ എന്ന ഫെയ്‌സ്‌ബുക് അക്കൗണ്ടിൽനിന്നു വന്ന അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ജോത്സ്യനായ യുവാവിനോടു […]

FEATURED
- October 4, 2023
1,549 views 0 sec

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥിനി നമിതയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് […]

FEATURED
- October 4, 2023
944 views 0 sec

മുനമ്പം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. നായരമ്പലം നെടുങ്ങാട് ഗോസായി വീട്ടിൽ ഷിജു (41) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. കുഴുപ്പുള്ളി സർവ്വീസ് സഹകരണ ബാങ്കിന്‍റെ ചെറുവൈപ്പ് ഹെഡ് ഓഫീസിലും, പള്ളത്താംകുളങ്ങര ബ്രാഞ്ചിലുമായി ഇരുപത്തിനാല് പവൻ തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് ഏഴു ലക്ഷത്തി മുപ്പത്തി ഒന്നായിരം രൂപയാണ് തട്ടിയത്. നാല് മാസത്തിനിടയിൽ പല തവണകളായിട്ടാണ് പണയം വച്ചിട്ടുള്ളത്. നോർത്ത് പറവൂരിലെ ഗോൾഡ് കവറിംഗ് സ്ഥാപനത്തിൽ നിന്നാണ് ഇയാൾ […]

FEATURED
- October 4, 2023
844 views 0 sec

കൊച്ചി: കൊച്ചിയിൽ സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി മരട് സ്വദേശി സഫർ ഷാക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കൊലപാതകത്തിനും പോക്സോ നിയമപ്രകാരവുമാണ് ഇരട്ട ജീവപര്യന്തം തടവിന് എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്. കേസില്‍ നേരത്തെ സഫര്‍ ഷാ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ കേസില്‍ കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവിനുപുറമെ വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പ്രതിക്കെതിരെ ചുമത്തിയ […]

FEATURED
- October 4, 2023
732 views 0 sec

പാമ്പാടി: വീടിന്റെ അടുക്കളയില്‍ സാമ്പ്രാണി പുകച്ച് ചാരായം വാറ്റിയ ആളെ എക്‌സൈസ് പിടികൂടി. പയ്യപ്പാടി വെന്നിമല മൂലക്കുന്നേല്‍ ജോര്‍ജ് റപ്പേലിനെ(42)യാണ് കോട്ടയം എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബും സംഘവും അറസ്റ്റുചെയ്തത്. 300 ലിറ്റര്‍ കോടയും രണ്ടുലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും ചാരായം വില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. ഓട്ടോറിക്ഷ തൊഴിലാളിയുടെ വേഷത്തിലെത്തിയ എക്‌സൈസ് സംഘത്തിന് ബൈക്കിലെത്തി ചാരായം കൊടുക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. പത്തുലിറ്ററിന്റെ കുക്കറുകളിലാണ് ചാരായം വാറ്റിയിരുന്നത്. വാറ്റുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം അയല്‍ക്കാര്‍ അറിയാതിരിക്കാനാണ് സാമ്പ്രാണികള്‍ […]

FEATURED
- October 4, 2023
3,563 views 0 sec

സുല്‍ത്താന്‍ബത്തേരി: മാരക മയക്കുമരുന്നായ എംഡിഎംഎ കൈവശം വെച്ച കുറ്റത്തിന് കാര്‍ യാത്രക്കാരന്‍ റിമാന്റില്‍. കോഴിക്കോട് താമരശ്ശേരി രാരൊത്ത് പരപ്പന്‍പോയില്‍ ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ റഫീഖ് (46) ആണ് നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇയാളില്‍ നിന്നും നാല് ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. റഫീഖ് സഞ്ചരിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ല സ്‌പെഷ്യല്‍ സ്‌കാഡിലെ ഇന്‍സ്‌പെക്ടര്‍ പി.ബി. ബില്‍ജിത്ത്, പ്രിവന്റീവ് ഓഫീസര്‍ എം.ബി. ഹരിദാസന്‍, സിവില്‍ എക്‌സൈസ്  ഓഫീസര്‍മാരായ സി. അന്‍വര്‍, കെ.ആര്‍. […]