FEATURED
- September 17, 2023
2,344 views 0 sec

പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ കരേടിക്കുടി എസ്റ്റേറ്റ് ലായത്തിൽ ലോറൻസ് (36) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റുചെയ്തത്. തലവേദനയാണെന്ന്പറഞ്ഞ് ആശുപത്രിയിൽ വന്നയാൾ ഡോക്ടറോട് തട്ടിക്കയറുകയും, പുതിയ ഒ.പി മുറിയിലെ വെന്റിലേഷൻ ഗ്ലാസും, ലൈറ്റും , കസേരകളും നശിപ്പിക്കുകയുമായിരുന്നു. 17 ന് പുലർച്ച മൂന്നരയോടെയാണ് സംഭവം. ഇൻസ്പെക്ടർ ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

FEATURED
- September 17, 2023
6,981 views 0 sec

പെരുമ്പാവൂർ: ഒൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന കാരണം പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ മഞ്ഞപ്പെട്ടി പുതുശേരി വീട്ടിൽ ലിയാഖത്ത് അലീഖാൻ (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തൊണ്ണൂറായിരം രൂപയുടെ ആപ്പിൾ കമ്പനിയുടെ വാച്ച് ഒൺലൈൻ വഴി വാങ്ങുകയായിരുന്നു. തുടർന്ന് വാച്ച് കേടാന്നെന്ന് പറഞ്ഞ്, ഇതിന്റെ ഡ്യൂപ്പി ക്കേറ്റ് നിർമ്മിച്ച് തിരിച്ചയച്ച് പണം തട്ടുകയുമായിരുന്നു. സമാന സംഭവത്തിന് ഹരിപ്പാട് പോലീസ് […]

FEATURED
- September 17, 2023
904 views 0 sec

ഇടുക്കി: വിൽപ്പനക്കെത്തിച്ച രണ്ട് ആനക്കൊമ്പുകളുമായി രണ്ടു പേരെ ഇടുക്കി പരുന്തും പാറയിൽ നിന്നും വനം വകുപ്പ് പിടികൂടി. വനംവകുപ്പ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനക്കൊമ്പുകൾ പിടികൂടിയത്. തിരുവനന്തപുരം വിതുര സ്വദേശി ഉഷസ് ഭവനിൽ ശ്രീജിത്ത്, ഇടുക്കി പരുന്തുംപാറ സ്വദേശി വിഷ്ണു എന്നിവരെയാണ് ആനക്കൊമ്പുകളുമായി വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിലെ പീരുമേട് ഭാഗത്ത് രണ്ട് ആനക്കൊമ്പുകളുടെ കച്ചവടം നടക്കാൻ സാധ്യതയുള്ളതായി വനം വകുപ്പ് ഇൻറലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ […]

FEATURED
- September 17, 2023
3,164 views 0 sec

ആലുവ : എറണാകുളം ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ സിവിൽ പൊലീസ് ഓഫിസറുടെ വീട്ടിൽ നിന്നും 8 ലിറ്റർ വാറ്റു ചാരായയും വാഷും പിടികൂടി.ജോയ് ആന്റണിയുടെ വീടിനോടു ചേർന്നുള്ള ഷെഡിൽ നിന്നാണ് 8 ലിറ്റർ വാറ്റു ചാരായവും 35 ലിറ്റർ വാഷും പിടികൂടിയത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പൊലീസുകാരനെ പിടികൂടാനായിട്ടില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസ്സിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ […]

FEATURED
- September 16, 2023
1,006 views 0 sec

പാലക്കാട്: പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും ചാലിശ്ശേരി പൊലീസിന്‍റെ പിടിയിൽ. കൂറ്റനാട് തെക്കേ വാവനൂർ സ്വദേശി കുന്നുംപാറ വളപ്പിൽ മുഹമ്മദ് ഫസൽ (23) ആണ് അറസ്റ്റിലായത് . കറുകപുത്തൂരിൽ പ്രവർത്തിക്കുന്ന മത പഠനശാലയിൽ പഠിക്കുന്ന 14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മുഹമ്മദ് ഫസലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 14 കാരനെ പ്രതിയുടെ വാവനൂരിലെ വീട്ടിൽ എത്തിച്ചാണ് ഇയാൾ കുറ്റകൃത്യത്തിനിരയാക്കിയത്. രണ്ടാം തവണയാണ് ഇയാൾ പോക്സോ കേസിൽ പോലീസ് പിടിയിലാവുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റിൽ […]

FEATURED
- September 16, 2023
935 views 0 sec

ആലുവ അദ്വൈതാശ്രമത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോലഞ്ചേരി ചക്കുങ്ങൽ വീട്ടിൽ അജയകുമാർ (42) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം കേസിലെ പ്രതിയാണ്. കഴിഞ്ഞ 11 ന് ജയിൽ മോചിതനായ ഇയാൾ 15 ന് രാവിലെ 7 മണിയോടെയാണ് ആശ്രമത്തിലെത്തിയത്. തുടർന്ന് അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മോഷണം നടത്തി കടന്നു കളയുകയായിരുന്നു. മോഷണമുതൽ ഇതര സംസ്ഥാനക്കാരായ ആക്രി പെറുക്കുന്ന തൊഴിലാളികൾക്ക് വിറ്റു. മോഷണം നടത്തിക്കിട്ടുന്ന കാശു കൊണ്ട് ലഹരി […]

FEATURED
- September 16, 2023
2,050 views 0 sec

ആലുവ: ആലുവ നഗരത്തിലെ അദ്വൈതാശ്രമത്തിൽ മോഷണം. ചെമ്പ് വാർപ്പാണ് മോഷണം പോയത്. തലയിൽ ചെമ്പ് വാർപ്പ് കമിഴ്ത്തി മുഖം മറച്ച് കള്ളൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പാലസ് റോഡിലുള്ള അദ്വൈതാശ്രമത്തിന്റെ പാചകപുരയിലാണ് മോഷണം നടന്നത്. പാചകപുരയുടെ താഴ് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ചെമ്പ് വാർപ്പ് കൈക്കലാക്കിയ ഇയാൾ അത് തലയിൽ വെച്ച് മുഖം മറച്ച് സിസിടിവിയേയും കബളിപ്പിച്ചു. ഗ്യാസ് സിലിണ്ടർ, ഇൻവർട്ടർ എന്നിവ മോഷ്ടിക്കാനും ശ്രമിച്ചിട്ടുണ്ട്. മുഖം വ്യക്തമല്ലെങ്കിലും അടുത്തിടെ നടന്ന സമാന മോഷണങ്ങൾ […]

FEATURED
- September 14, 2023
2,868 views 0 sec

തൃശൂര്‍: അടിവസ്ത്രത്തിനുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച് ട്രെയിന്‍ മാര്‍ഗം കടത്തിയ യുവതി പിടിയില്‍. ആസം നവ്ഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശിനി അസ്മര കാത്തൂണ്‍ (22) ആണ് പിടിയിലായത്. തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവരെ 9.66 ഗ്രാം ഹെറോയിനുമായി എക്‌സൈസ് അറസ്റ്റ് ചെയ്തത്. അടുത്ത കാലത്തായി ഉത്തരേന്ത്യന്‍ തൊഴിലാളികളെ ഉപയോഗപ്പെടുത്തി മയക്കുമരുന്ന് ലോബി വന്‍തോതില്‍ ഇത്തരം മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് ഇത്തരം സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് യുവതി പിടിയിലായത്. മയക്കുമരുന്ന് കൈമാറുതിനായി പ്ലാറ്റ്‌ഫോമില്‍ കാത്തുനില്‍ക്കവെയാണ് […]

FEATURED
- September 14, 2023
939 views 0 sec

തൃശൂർ: തൃശൂർ മണ്ണുത്തിയിൽ മകനെയും ഭാര്യയെയും കൊച്ചു മകനെയും പിതാവ് തീകൊളുത്തിയ സംഭവത്തിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മകൻ ജോജി (38) കൊച്ചുമകൻ തെൻഡുൽക്കർ (12) എന്നിവർ മരിച്ചു. ഭാര്യ ലിജി (35) ഗുരുതരവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. തീയിട്ട ശേഷം വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച പിതാവ് ജോൺസന്‍റെ നിലയും ഗുരുതരമായി തുടരുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മുൻപ് ജോൺസനും മകൻ ജോജിയും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായതിനെ തുടർന്ന് നേരത്തെ തന്നെ ജോജി കുടുംബ സമേതം […]

FEATURED
- September 14, 2023
5,667 views 0 sec

ആലുവ: വൃദ്ധനെ മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചിറ്റൂർ കോളനിക്കൽ വീട്ടിൽ ലിജി (39), ഇടപ്പള്ളി മരോട്ടിച്ചുവട് എറുക്കാട്ട് പറമ്പിൽ ചന്ദ്രൻ (56), കൂനംതൈ നെരിയങ്ങോട് പറമ്പിൽ പ്രവീൺ (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ കാതികുടം സ്വദേശി ജോസ് (76)നെയാണ് മർദ്ദിച്ചത്. ജോസ് ചിറ്റൂർ ലിജിയുടെ ഭർത്താവിൻറെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഒറ്റയ്ക്ക് വാടകയ്ക്കാണ് താമസിച്ചിരുന്നത്. പുതിയ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കാമെന്നു പറഞ്ഞാണ് ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻറിന് സമീപത്തുള്ള […]

FEATURED
- September 14, 2023
1,400 views 0 sec

തൃശൂര്‍ ചിറക്കേക്കോട് ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി. ചിറക്കേക്കോട് സ്വദേശി  ജോജി, ഭാര്യ ലിജി,  മകന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ദമ്പതികളുടെ നില ഗുരുതരമാണ്. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച  ജോജിയുടെ പിതാവ്  ജോണ്‍സണും ആശുപത്രിയിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമമെന്നാണ് പൊലീസ് പറയുന്നത്. അര്‍ധരാത്രിയോടെ ജോജിയും ഭാര്യയും കുഞ്ഞും ഉറങ്ങിക്കിടന്ന മുറിയിലേക്ക് കയറിയ ജോണ്‍സന്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു അക്രമമെന്നും […]

FEATURED
- September 13, 2023
1,141 views 0 sec

കൊച്ചി: എംഡിഎംഎ കൈവശം വെച്ച യുവതിയടക്കം രണ്ട് പേരെ കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പൊലീസും ചേർന്ന് പിടികൂടി. വൈപ്പിൻ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കൽവീട്ടിൽ ഷാജി പി സി (51) തിരുവനന്തപുരം വെങ്ങാനൂർ മുട്ടയ്ക്കാട്, നക്കുളത്ത് വീട്ടിൽ രേഷ്മ കെ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി, ചമ്പോകടവ് റോഡ്, കാച്ചപ്പിള്ളി ലൈനിലുള്ള പുളിക്കലകത്ത് അപ്പാർട്ട്‌മെന്റിൽ മയക്കുമരുന്നു വിൽപ്പന നടത്തുന്നുണ്ടെന്ന്, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശശിധരൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ […]

FEATURED
- September 12, 2023
923 views 0 sec

ആലുവ: മോഷ്ടിച്ച മൊബൈൽ ഫോണുകൾ വാങ്ങി വിൽക്കുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മുസ്തക്കിൻ മൊല്ല (31), നോയിഡ സ്വദേശി ബിലാൽ ബിശ്വാസ് (41) മുർഷിദാബാദ് സ്വദേശി ലാൽ മുഹമ്മദ് മണ്ഡൽ (36) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ എടയപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ക്രിസ്റ്റിൻ രാജിന്റെ സുഹൃത്തുക്കളാണിവർ. ഇയാൾ മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ ഇവർക്കാണ് കൈമാറുന്നത്. തുടർന്ന് ഇവർ തൊഴിലാളികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. മുസ്തക്കിൻ […]

FEATURED
- September 11, 2023
855 views 0 sec

കളമശേരി: കളമശേരി ലോറി താവളത്തില്‍ വെച്ച് രണ്ട് യുവാക്കളുടെ കൈയ്യും കാലും തല്ലിയൊടിച്ച മൂന്ന് പേരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ നെടുമങ്ങാട്, ചുള്ളിമാനൂര്‍, വി വി ഹൌസിൽ വിനോദ് വി (37), കുന്നത്തുകള്‍, എല്ലുവില, വെളിതരകോണം, അഭയാഭവന്‍ വീട്ടില്‍, ഷൈന്‍കുമാര്‍ (42), നെയ്യാറ്റിങ്കര, കുന്നത്തുകള്‍, കരകോണം, ബ്ലാംകുളം, പുത്തന്‍വീട്ടില്‍, രാസലയന്‍ വീട്ടില്‍ രാജന്‍ ആര്‍ (49) എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ലോറി ഡ്രൈവര്‍ ആയ തിരുവനന്തപുരം സ്വദേശി ഷൈജു എസ്, ഇയാളുടെ […]

FEATURED
- September 11, 2023
1,372 views 0 sec

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ ലഹരിക്കടിമയായ യുവാവ് വീട്ടിൽ കയറി വെട്ടി. പാമ്പാടുംപാറ സ്വദേശി വിജിത്ത് ആണ് അക്രമം നടത്തിയത്. പരുക്കേറ്റ മുണ്ടിയെരുമ സ്വദേശിയായ യുവതിയെ തേനി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. യുവതി മാത്രമുള്ള സമയത്ത് വിട്ടിലെകത്തിയ പ്രതി വീടിന്‍റെ വാതില്‍ ചവിട്ടി തുറന്ന് യുവതിയെ ആക്രമിക്കുകായയിരുന്നു. യുവതിയെ വിജിത്ത് കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്തതോടെ കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് വെട്ടി. കഴുത്തിന് നേരെയാണ് കത്തി വീശിയത്. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ […]

FEATURED
- September 11, 2023
805 views 0 sec

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജൻ പിടിയിലായി. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിയരഞ്ജനെ പിടികൂടിയത്. തമിഴ് നാട് അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ […]

FEATURED
- September 10, 2023
1,308 views 0 sec

ആലുവ പീഡനക്കേസില്‍ ഒരാളെക്കൂടി പ്രതിചേര്‍ത്തു. ബിഹാര്‍ സ്വദേശി മുഷ്താക്കിനെയാണ് പ്രതി ചേര്‍ത്തത്. പ്രതി ക്രിസ്റ്റലിന് വിവരങ്ങള്‍ നല്‍കിയത് ഇയാളാണ്. മുഷ്താക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടില്‍ പെണ്‍കുട്ടി മാത്രമാണെന്ന് പ്രതിയെ അറിയിച്ചത് മുഷ്താക്കായിരുന്നു. രാവിലെ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഷ്താക്കിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ അച്ഛന്‍ ജോലിക്കായി പുറത്തുപോയെന്ന വിവരം മുഷ്താക്ക് അറിയിച്ചതിനെ തുടര്‍ന്നാണ് ക്രിസ്റ്റിന്‍ രാജ് വീട്ടിലെത്തിയതും മോഷണം നടത്തുന്നതിനിടെ കുട്ടിയെ എടുത്തുകൊണ്ടു പോയി […]

FEATURED
- September 10, 2023
1,084 views 0 sec

ആലുവ: നിരവധി മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജു ( പങ്കൻ 42 )നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടി ന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുന്നത്തുനാട്, കുറുപ്പംപടി, മൂവാറ്റുപുഴ, കാലടി, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണക്കേസുകളിൽ പ്രതിയാണ്. 2022 ൽ 6 മാസക്കാലത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങിയ ഇയാൾ […]

FEATURED
- September 10, 2023
970 views 0 sec

തിരുവനന്തപുരം പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കാറിടിച്ച് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അകന്ന ബന്ധുവായ യുവാവ് കാറിടിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ ഓഗസ്റ്റ് 30ന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡില്‍ കാറിടിച്ച് മരിച്ചത്. നാലാഞ്ചിറ സ്വദേശിയുമായ പ്രീയരഞ്ചനാണ് കാറോടിച്ചത്.  ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് മാതാപിതാക്കള്‍ പരാതി നല്‍കി. കഴിഞ്ഞ ഏപ്രിലില്‍ വീടിനോട് ചേര്‍ന്നുള്ള ക്ഷേത്രപരിസരത്ത് പ്രീയരഞ്ചന്‍ മൂത്രം ഒഴിച്ചതിനെ ആദിശേഖര്‍ ചോദ്യം […]

FEATURED
- September 9, 2023
1,464 views 0 sec

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പൂവച്ചൽ സ്വദേശിയായ 10 വയസ്സുകാരൻ ആദി ശേഖറിന്റെ മരണത്തിലാണ് വഴിതിരിവുണ്ടായിരിക്കുന്നത്. മരണത്തിൽ നരഹത്യ വകുപ്പ് ചുമത്തി പൊലീസ് അകന്ന ബന്ധുവിനെതിരെ കേസെടുത്തു. പൂവ്വച്ചൽ സ്വദേശിയായ പ്രിയരഞ്ജനെതിരെയാണ് കേസ്. കഴിഞ്ഞ 31നാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം ആദി ശേഖർ വാഹനമിടിച്ച് മരിച്ചത്. വാഹനപകടമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ  സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നരഹത്യ സംശയം പൊലീസിന് ബലപ്പെട്ടത്. ക്ഷേത്രമതിലിന് സമീപം പ്രിയര‍‍ഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. […]