FEATURED
- September 9, 2023
868 views 0 sec

തൃശൂർ : വിയ്യൂർ ജയിലിലെ തടവുപുള്ളി ജയിൽ ചാടി. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ജയിൽ ചാടിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. പൂന്തോട്ടം നനയ്ക്കാനായി തടവുകാരെ പുറത്തിറക്കിപ്പോൾ സഹ തടവുകാരും ഉദ്യോഗസ്ഥരും കാണാതെ ഇയാൾ മതിലുചാടുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

FEATURED
- September 9, 2023
766 views 0 sec

മൂന്ന് മാസം പ്രായമുള്ള വളർത്തുനായയ്ക്ക് നിർബന്ധിച്ച് മദ്യം നൽകുന്ന യുവതിയുടെ വിഡിയോ പുറത്ത്. ബിയർ കുപ്പി നായ്ക്കുട്ടിയുടെ വായയിൽ വയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് തട്ടിമാറ്റാൻ ശ്രമിക്കുന്നുണ്ട്. ഡെറാഡൂണിലാണ് സംഭവം. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കെതിരെ വിമർശനവും ഉയർന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു റസ്റ്ററന്റിൽ ജോലിചെയ്യുന്ന 20കാരി ഡെറാഡൂണിലെ റേസ് കോഴ്സിലാണ് താമസിക്കുന്നത്. കൂടെ താമസിക്കുന്ന സുഹൃത്തിന്റെ നായ്ക്കുട്ടിയെയാണ് മറ്റ് സുഹൃത്തുകൾക്കൊപ്പം ചേർന്ന് യുവതി മദ്യം നൽകാൻ നോക്കിയത്. ഈ സമയം നായയുടെ ഉടമ അവിടെയുണ്ടായിരുന്നില്ല. […]

FEATURED
- September 9, 2023
1,303 views 0 sec

ആലുവ: മൂന്നരക്കിലയോളം കഞ്ചാവുമായി നാല് യുവാക്കൾ ആലുവയിൽ പോലീസ് പിടിയിൽ. ശ്രീമൂലനഗരം സ്വദേശികളായ പറയ്ക്കശേരി അഖിൽ സോമൻ (25) മേച്ചേരിൽ ആദിൽ യാസിൻ (20), മേച്ചേരിൽ മുഹമ്മദ് യാസിൻ (24), മുല്ലശേരി മുഹമ്മദ് ആഷിഖ് (23) എന്നിവരെയാണ് ഡിസ്ട്രിക്ട് ആൻറി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് പിടികൂടിയത്. ഒറീസയിൽ നിന്ന് വാങ്ങി തീവണ്ടി മാർഗമാണ് […]

FEATURED
- September 8, 2023
2,783 views 0 sec

പെരുമ്പാവൂർ: ഫ്രാൻസിലേക്ക് വർക്ക് വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഒക്കൽ കിണത്തടി വിള വീട്ടിൽ ആനന്ദ് (33) നെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ചേരാനല്ലൂർ സ്വദേശികളായ രണ്ടുപേരിൽ നിന്നായി നാല് ലക്ഷം രൂപ വീതമാണ് ഇയാൾ വാങ്ങിയത്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. നെടുമ്പാശേരിയിലെ ഒരു ഹോട്ടൽ ജീവനക്കാരനായിരുന്ന ആനന്ദ് സമാനമായ വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഡി.വൈ.എസ് പി […]

FEATURED
- September 8, 2023
936 views 0 sec

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻഡ് ചെയ്തു. പ്രതി ക്രിസ്റ്റൽ രാജിനെതിരെ പോക്സോ, ബലാത്സംഗം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. കസ്റ്റഡി അപേക്ഷ പോക്സോ കോടതി തിങ്കളാഴ്ച പരിഗണിക്കും. പെൺകുട്ടിയെ പീഡിപ്പിച്ചത് ക്രിസ്റ്റൽരാജ് ഒറ്റയ്ക്കാണെന്നാണ് കണ്ടെത്തൽ. കേസിൽ മറ്റു പ്രതികൾ ഇല്ല. മോഷണ ശ്രമത്തിനിടയിലാണ് പീഡനം നടന്നത് ആലുവ റൂറൽ എസ് പി വിവേക് കുമാർ വ്യക്തമാക്കി. മോഷണത്തിനായാണ് പ്രതി […]

FEATURED
- September 7, 2023
1,046 views 0 sec

കണ്ണൂര്‍: കൂത്തുപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കൂത്തുപറമ്പ് എലിപ്പറ്റച്ചിറ ജയേഷിനെയാണ് തളിപ്പറമ്പ പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

FEATURED
- September 7, 2023
4,116 views 0 sec

ആലുവ: ആലുവ ചാത്തൻ പുറത്ത് ഏട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ് പി വിവേക് കുമാർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ, കുട്ടിയെ കണ്ടെത്തിയത്. […]

FEATURED
- September 7, 2023
938 views 0 sec

ആലുവ: കേരളത്തെ ഞെട്ടിച്ച് വീണ്ടും പീഡനം. ആലുവയിൽ ഇതര സംസ്ഥാന ജിവനക്കാരുടെ എട്ടു വയസസുകാരിയെയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. അതിക്രൂര പീഡനമാണ് നടന്നത്. ഉറങ്ങി കടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ചാത്തൻപുറത്താണ് ഉപക്ഷേച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പാടത്ത് നിന്നും രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തു. ഇതര സംസ്ഥാന തൊഴിലാളിയാണ് പീഡനത്തിന് പിന്നിലെന്നാണ് സൂചന. സമീപത്തെ സി.സി.ടി.വികളിൽ നിന്ന് പ്രതിയുടെതെന്ന് […]

FEATURED
- September 6, 2023
873 views 0 sec

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്താണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്താണ് കുഴിച്ചുമൂടിയത്. രാജ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ സഹോദരനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ സഹോദരൻ ബിനുവിനെയാണ് പൊലീസ് പിടികൂടി. പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ് പറ‍ഞ്ഞു.

FEATURED
- September 6, 2023
1,782 views 0 sec

കാലടി: പുതുപ്പളളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം ആക്രമണത്തിൽ കലാശിച്ചു. ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് വെട്ടിയത്. ദേവസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തലക്ക് ഗുരുതര പരിക്കേറ്റ ജോൺസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പൊതിയക്കരയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകീട്ട് പുതുപ്പിളളി ഇലക്ഷനിലെ വിജയിക്ക് ലഭിക്കുന്ന ഭൂരിപക്ഷത്തെക്കുറിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.

FEATURED
- September 6, 2023
915 views 0 sec

തിരുവനന്തപുരം: യൂട്യൂബർ മുകേഷ് എം നായർക്കെതിരെ രണ്ട് എക്സൈസ് കേസുകൾ കൂടി. ബാറുകളിലെ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയതിനാണ് കേസ്. ബാർ ലൈസൻസികളെയും പ്രതി ചേർത്തു. കൊട്ടാരക്കര, തിരുവനന്തപുരം ഇൻസ്പെക്ടർമാരാണ് ഇയാൾക്കെതിരെ കേസെടുത്തത്. നേരത്തെ കൊല്ലത്തും മുകേഷ് നായർക്കെതിരെ കേസെടുത്തിരുന്നു. കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിനാണ് ഇന്നലെ എക്സൈസ് കേസെടുത്തത്. കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകിയതിനായിരുന്നു കേസ്. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. […]

FEATURED
- September 6, 2023
934 views 0 sec

മലപ്പുറം: എടക്കരയില്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി. വഴിക്കടവ് മരുത ആനടിയില്‍ പ്രഭാകരന്‍ ആണ് കൊല്ലപ്പെട്ടത്. പ്രതിയും പ്രഭാകരന്റെ മരുമകനുമായ മനോജ് കൃത്യത്തിന് ശേഷം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിുകയായിരുന്നു. കുടുംബ വഴക്കിനെത്തുടര്‍ന്ന് മദ്ദളപ്പാറയിലെ പ്രഭാകരന്റെ വീട്ടില്‍ വച്ച്‌ ഇയാളെ മരുമകനായ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മനോജിന്റെ ഭാര്യയും മക്കളും പ്രഭാകരനൊപ്പം അവരുടെ കുടുംബവീട്ടിലായിരുന്നു കുറച്ച്‌ ദിവസമായി കഴിഞ്ഞിരുന്നതെന്നും ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ വച്ച്‌ ചര്‍ച്ച നടന്നിരുന്നതായും അധികൃതര്‍ അറിയിച്ചു. […]

FEATURED
- September 5, 2023
1,255 views 0 sec

കൽപ്പറ്റ: കൽപ്പറ്റ ബിവറേജസിനു മുന്നിൽ മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുത്തൂർവയൽ സ്വദേശി നിഷാദ് ബാബുവാണ് മരിച്ചത്. ഇയാൾക്ക് കല്ലുകൊണ്ട് തലയ്ക്ക് അടിയേൽക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നിഷാദ് ബാബുവിൻ്റെ സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. മരിച്ച നിഷാദ് ബാബു സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവർക്കൊപ്പമിരുന്നു മദ്യപിച്ചിരുന്നു. ശേഷം കൽപ്പറ്റ ബിവറേജസിന് സമീപത്തെത്തി വീണ്ടും മദ്യം വാങ്ങാൻ […]

FEATURED
- September 5, 2023
1,642 views 0 sec

പെരുമ്പാവൂരിൽ പെൺകുട്ടിയെയും മാതാപിതാക്കളെയും വെട്ടിയ ശേഷം പ്രതി ജീവനൊടുക്കി. രായമംഗലത്താണ് വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് മൂന്നു പേരെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. രായമംഗലം കാണിയാട്ട് ഔസേപ്പ്, ഇദ്ദേഹത്തിന്റെ ഭാര്യ ചിന്നമ്മ, മകൾ നഴ്‌സിംഗ് വിദ്യാർഥിനി അൽക്ക എന്നിവർക്കാണ് പരിക്കേറ്റത്, ആൽക്കയുടെ പരിക്ക് ഗുരുതരമാണ്. ഇവർക്ക് കഴുത്തിനും തലക്കും പരിക്കേറ്റുണ്ട്. ഉച്ചയ്ക്ക് 12 മുക്കാലിനായിരുന്നു സംഭവം. മാരകായുധവുമായി എത്തിയ ഇരിങ്ങോൾ സ്വദേശി എൽദോസ് ആണ് വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം എൽദോസ് വീടിനുളളിൽ തൂങ്ങിമരിക്കുകയായാരുന്നു. […]

FEATURED
- September 4, 2023
860 views 0 sec

കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ അനാമികയുടെ നില അതീവ ഗുരുതരമാണ്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. […]

FEATURED
- September 3, 2023
905 views 0 sec

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മനോജിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. 2019ല്‍ ഹൗസ് സര്‍ജന്‍സിക്കിടെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്ന വനിത ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറിൽനിന്ന് ഇ മെയിൽ വഴി വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസമാണ് ഡോ. മനോജിനെതിരെ വനിതാ ഡോക്ടര്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. പക്ഷേ അതില്‍ നടപടികളൊന്നും ഉണ്ടായില്ലെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. തുടര്‍ന്ന് ആരോഗ്യവകുപ്പ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡയറക്ടറോട് റിപ്പോര്‍ട്ട് […]

FEATURED
- September 3, 2023
660 views 0 sec

ആലുവ: മയക്ക് മരുന്ന് പിടികൂടുന്നതിന് പെരുമ്പാവൂരും ആലുവയിലും പോലീസ് പ്രത്യേക പരിശോധന നടത്തി. പെരുമ്പാവൂരിൽ നടന്ന റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് പത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നൂറിലേറെ പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി. വിറ്റ വകയിൽ ഇരുപത്തിമൂവായിരത്തോളം രൂപ കണ്ടെടുത്തു. രാസലഹരി ഉപയോഗിക്കുന്ന സിറിഞ്ചു കളും പിടികൂടി. ഇതര സംസ്ഥാനത്തൊഴിലാളികൾക്കെതിരെയാണ് കേസ്. ആലുവ റെയിൽവേ സ്റ്റേഷനിലും പരിസരത്തും പരിശോധനയുണ്ടായിരുന്നു. മയക്കുമരുന്നു പിടികൂടാൻ പ്രാഗത്ഭ്യം നേടിയ നാർക്കോട്ടിക്ക് സ്നിഫർ ഡോഗിന്റെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്. ജില്ലാ […]

FEATURED
- September 2, 2023
898 views 0 sec

ആലുവ: കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ മർദ്ദിച്ച കേസിൽ യാത്രക്കാരൻ റിമാൻഡിൽ. ആലുവ എസ്.എൻ.പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ചെമ്മശേരി വീട്ടിൽ ശ്രീഹരി (22) യാണ് റിമാന്റിലായത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ രാഹുലിനെ ആലുവ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരിന്നു. കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറെ ആലുവ മാർക്കറ്റ് പരിസരത്തെത്തിയപ്പോൾ വാക്ക് തർക്കത്തിന്‍റെ പേരിൽ മർദ്ദിക്കുകയായിരുന്നു. ശ്രീഹരി ആലുവയിൽ അടി പിടിക്കേസിലും പോക്സോ കേസുകളിലും പ്രതിയാണ്. പോക്സോ കേസിൽ അടുത്തിടെയാണ് […]

FEATURED
- September 2, 2023
2,323 views 0 sec

കാലടി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അയ്യമ്പുഴ ഉപ്പുകല്ല് ഭാഗത്ത് തേലക്കാടൻ വീട്ടിൽ ടോണി (26) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കാലടി, പള്ളുരുത്തി, മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, മാരക മയക്കുമയക്കുമരുന്നായ എം.ഡി.എം.എയുടെ വിൽപ്പന എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ്. 2016 ൽകാലടി സനൽ വധകേസിൽ മൂന്നാം […]

FEATURED
- September 2, 2023
911 views 0 sec

ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ ചിത്രത്തിന് ഒപ്പം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള അടിക്കുറിപ്പും ഇയാള്‍ എഴുതിയിരുന്നു. ഇയാള്‍ക്കെതിരെ 153, പോക്‌സോ ആക്ട് എന്നിവ ചുമതിയാണ് കേസ് എടുത്തത്. കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കൊപ്പം പ്രതിയ്‌ക്കെതിരെ ശരിഅത്തിലെ നിയമ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ് അഷ്‌റഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ അറസ്റ്റ് […]