06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
1,158 views 0 sec 0 Comment

തട്ടിയത് 12 ലക്ഷവും 14 പവനും; വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റിൽ

admin - October 7, 2023

കോഴിക്കോട്:  പൂജ നടത്തിയാൽ കുടുംബത്തിന് ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു സ്വർണ്ണവും പണവും തട്ടിയ കേസിൽ വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റിലായി. മേപ്പയൂർ കുലുപ്പമലോൽ ശിവദാസൻ (47), നടുവണ്ണൂർ ജിഷ നിവാസിൽ ജിഷ (46) എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

വടകര കരിമ്പനപ്പാലം സ്വദേശിയുടെ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായ ശിവദാസനും ജിഷയും ചേർന്ന് ഇവരുടെ 12 ലക്ഷം രൂപയും 14 പവൻ സ്വർണ്ണവും തട്ടിയെടുത്തെന്നാണ് പരാതി. പ്രത്യേക പൂജകൾ നടത്തിയാൽ രോഗശാന്തിയും കുടുംബത്തിന് ഐശ്വര്യവും ഉണ്ടാകുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ പലപ്പോഴായി പരാതിക്കാരിയിൽ നിന്ന് പണവും സ്വർണാഭരണങ്ങളും ഇവർ കൈക്കലാക്കിയത്.

വടകരയിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പളാണ് തട്ടിപ്പിന് ഇരയായത്. ഇതേ സ്കൂളിലെ അധ്യാപികയാണ് പിടിയിലായ ജിഷ. രോഗശാന്തിക്ക് ശിവദാസന്റെ പൂജ ഗുണം ചെയ്യുമെന്ന് പറഞ്ഞ് ജിഷ വഞ്ചിക്കുകയായിരുന്നു. ചോറോട് സ്വദേശിയുടെ ഭാര്യയായ ജിഷ ഭർത്താവ് മരണപ്പെട്ട ശേഷം ശിവദാസനോടൊപ്പം വടകര പുതിയാപ്പിലാണ് താമസം. പ്രിൻസിപ്പളിന്റെ ഭർത്താവ് രോഗബാധിതനാണെന്ന് അറിഞ്ഞ ജിഷ തട്ടിപ്പിന് അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു.

ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനു ശേഷവും തുടർച്ചയായി പണം ആവശ്യപ്പെട്ടപ്പോൾ ഇവർക്കെതിരെ സ്വദേശമായ ഫറോക്കിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത ഫറോക്ക് പൊലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു പിടികൂടിയത്. സംഘം കൂടുതൽ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. സമാനമായ രീതിയിൽ പലരിൽ നിന്നായി ഇവർ പണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.

PREVIOUS

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചു. ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

NEXT

ആദിശങ്കരയിൽ റോബോട്ടിക്‌സ് ബൂട്ട് ക്യാമ്പും, ഹാക്കത്തോണും
Related Post
June 4, 2026
ഓപ്പറേഷൻ തൂഫാൻ; നാല് ഗ്രാം എംഡിഎംയും 850 ഗ്രാമോളം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
October 3, 2023
ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളി; പൊതുമേഖലാ സ്ഥാപനത്തിലെ എംഡി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ
April 27, 2025
തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
June 6, 2024
അഞ്ചര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved