06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
1,203 views 1 sec 0 Comment

ലൈംഗികപീഡനം നടന്നിട്ടില്ല. പരസ്പരസമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്; ഷിയാസ് കരീം

admin - October 7, 2023

കാസര്‍കോട്: പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന്റെ മൊഴി. എന്നാല്‍, വിവാഹിതയാണെന്നും ഒരുകുട്ടിയുടെ മാതാവാണെന്നുമുള്ള വിവരം മറച്ചുവെച്ചാണ് പരാതിക്കാരി അടുപ്പം സ്ഥാപിച്ചതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞു.

ലൈംഗികപീഡനം നടന്നിട്ടില്ല. പരസ്പരസമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. മൂന്നുവര്‍ഷത്തോളം യുവതിയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍, വിവാഹിതയാണെന്നും മകനുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു. മാത്രമല്ല, സഹോദരനാണെന്ന് പറഞ്ഞാണ് പരാതിക്കാരി മകനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞിട്ടുണ്ട്.

പോലീസിന്റെ ചോദ്യംചെയ്യലില്‍ പരാതിക്കാരി ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി നിഷേധിച്ചതായാണ് വിവരം. യുവതിയില്‍നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തിട്ടില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, യുവതിയില്‍നിന്ന് അഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നതായി ഷിയാസ് കരീം മൊഴി നല്‍കിയതായും സൂചനയുണ്ട്.

ജിംനേഷ്യം പരിശീലകയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് ഷിയാസ് കരീമിനെ കാസര്‍കോട് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. കേസില്‍ ഷിയാസ് കരീമിന് ഹൈക്കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് ചന്തേര സ്വദേശിനിയായ യുവതിയാണ് ഷിയാസ് കരീമിനെതിരേ പരാതി നല്‍കിയിരുന്നത്. വിദേശത്തുനിന്നെത്തിയ ഷിയാസ് കരീം വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തിലാണ് പിടിയിലായത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍ കസ്റ്റംസ് വിഭാഗം തടഞ്ഞുവെച്ച ഷിയാസിനെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരളത്തിലെ വിമാനത്താവളങ്ങളിലെത്തിയാല്‍ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പിച്ചതിനാലാണ് ചെന്നൈ വഴി നാട്ടിലേക്കെത്താന്‍ ശ്രമിച്ചതെന്നാണ് സൂചന. എറണാകുളത്ത് ജിംനേഷ്യം നടത്തുന്ന ഷിയാസ് ട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയതുകണ്ടാണ് 32-കാരി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ ഷിയാസ് വാങ്ങിയതായും യുവതി പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും രണ്ടുതവണ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും മാര്‍ച്ച് 21-ന് ചെറുവത്തൂരിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്നും ആരോപിക്കുന്നുണ്ട്. പരാതിക്കാരി ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി. പരസ്യമോഡലായി രംഗത്തെത്തിയ ഷിയാസ് പെരുമ്പാവൂര്‍ സ്വദേശിയാണ്.

PREVIOUS

ഞായറാഴ്ച്ച കാലടിയിൽ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും

NEXT

മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
Related Post
September 11, 2023
ലഹരിക്ക് അടിമയായ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു
February 5, 2024
വ്യാജ എൽഎസ്‌ഡി കേസിൽ ഷീല സണ്ണിയെ കുടുക്കിയത് നാരായണദാസ്, പ്രതി ചേര്‍ത്തു
July 3, 2024
‘കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട’; 3 കോടിയുടെ രാസലഹരിയുമായി ഒരാൾ പിടിയിൽ
September 8, 2023
ആലുവയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റൽ രാജ് റിമാൻഡിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved