23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
645 views 0 sec 0 Comment

മൂന്നു പെണ്‍മക്കളെ കൊന്നത് ദാരിദ്ര്യം മൂലമെന്ന് അമ്മ; മാതാപിതാക്കൾ അറസ്റ്റിൽ

admin - October 3, 2023

ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ ദാരിദ്ര്യത്തെതുടര്‍ന്ന് രക്ഷിതാക്കള്‍ മൂന്നു പെണ്‍കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തി. വിഷം ഉള്ളില്‍ചെന്ന് ബോധം നഷ്ടപ്പെട്ട കുട്ടികളെ പിന്നീട് ഇരുമ്പ് പെട്ടിയിലാക്കി പൂട്ടുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജലന്ധറിൽ ഒമ്പത്, ഏഴ്, നാല് വയസുള്ള മൂന്നു സഹോദരിമാരുടെ മൃതദേഹം ഇന്ന് രാവിലെയാണ് പെട്ടിക്കുള്ളിൽ കണ്ടെത്തിയത്. ഇവരെ ഇന്നലെ മുതൽ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അബദ്ധത്തില്‍ പെട്ടിക്കുള്ളിലായി ശ്വാസം മുട്ടി മരിച്ചതാകാമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ കുട്ടികളുടെ വായിൽ നിന്നും നുരയും പതയും കണ്ടതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. ഇതോടെ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

കുട്ടികളെ കണ്ടെത്താൻ മാതാപിതാക്കൾക്ക് താല്പര്യം ഇല്ലാതിരുന്നതും പൊലീസിന്‍റെ സംശയങ്ങൾക്ക് ബലം കൂട്ടി. തുടർന്ന് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അതിദാരുണായ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ദാരിദ്ര്യം മൂലം പാലിൽ കീടനാശിനി കലർത്തികൊടുക്കുകയായിരുന്നു എന്ന് കുട്ടികളുടെ അമ്മ പൊലീസിനോട് സമ്മതിച്ചു. ബോധരഹിതരായ കുട്ടികളെ തുടർന്ന് ഇവർ തന്നെയാണ് പെട്ടിയിലാക്കിയത്.

കൊല നടത്തിയശേഷം പതിവുപോലെ ഇവർ മറ്റ് രണ്ട് കുട്ടികളുമായി ജോലിക്ക് പോയി. തിരിച്ചുവന്ന ശേഷം പെൺകുട്ടികളെ കാണാനില്ലെന്ന് അയൽവാസികളെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ മദ്യപാനിയായ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തതായും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

PREVIOUS

വൈദികന്‍ ബിജെപിയില്‍; പള്ളി വികാരി സ്ഥാനത്തുനിന്ന് നീക്കി

NEXT

മലയാറ്റൂരിൽ കത്തികുത്ത് ഒരാൾ മരിച്ചു
Related Post
May 20, 2024
പത്തോളം മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിൽ
September 26, 2023
മല്ലു ട്രാവലർ വ്ലോഗർ ഷക്കീർ സുബാനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു
September 11, 2023
ലഹരിക്ക് അടിമയായ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു
November 8, 2023
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved